UPS ന്റെ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് പോര്‍ട്ട്‌ലാന്റില്‍

അമേരിക്കയില്‍ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് സേവനം തുടങ്ങിയെന്ന് UPS പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ പോര്‍ട്ട്‌ലാന്റിലാണ് പാഴ്സല്‍ വിതരണത്തിന് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന tricycle ഉപയോഗത്തില്‍ വന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ UPS പദ്ധതിയിടുന്നുണ്ട്. നഗരത്തിലെ ജനസംഖ്യയും e-commerce ഉം വര്‍ദ്ധിക്കുന്നതിനാല്‍ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായുള്ള നടപടിയാണിത്. — സ്രോതസ്സ് pressroom.ups.com

ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്

മുമ്പ് വാഗ്ദാനം ചെയ്തപോലെ ഊബര്‍ ഇപ്പോള്‍ നിങ്ങളെ യാത്ര കഴിഞ്ഞാലും പിന്‍തുടരുന്നുണ്ട്. ആപ്പ് ക്ലോസ് ചെയ്താലും രഹസ്യാന്വേഷണം നടത്തുന്നു എന്ന് കമ്പനി പറയുന്നു. യാത്ര കഴിഞ്ഞ് 5 മിനിട്ട് വരെ യാത്രക്കാരെ രഹസ്യാന്വേഷണം നടത്തുന്നു എന്നാണ് കമ്പനിയുടെ പ്രസ്ഥാവന. ഫോണ്‍ വിളിക്കാതെ തന്നെ ഡ്രൈവര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായിക്കാനാണ് ഈ പദ്ധതി. അതുപോലെ കൊണ്ടുവിട്ട ആളുകളെ തിരിച്ച് വിളിക്കുന്നത് ഫലപ്രദമാണോ റോഡിന്റെ ശരിയായ വശത്ത് ആണോ എന്നൊക്കെ മനസിലാക്കാനും കമ്പനിയെ ഇത് സഹായിക്കും. ആപ്പിന്റെ പിന്‍ വശത്തു … Continue reading ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്

‘മനുഷ്യ റണ്‍വേ’യുമായി വിമാനത്താവള വികസനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം

"Plane Stupid" എന്ന സംഘടന Westminster ല്‍ mock runway നിര്‍മ്മിച്ചു. പ്രതിഷേധക്കാര്‍ വിമാനത്താവള ജീവക്കാരുടെ വേഷം കെട്ടി നൃത്തം ചെയ്യുകയും Heathrow വിമാനത്താവളത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. Heathrow ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. മൂന്നാമതൊരു റണ്‍വേ നിര്‍മ്മിക്കാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. — സ്രോതസ്സ് telesurtv.net

വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു

രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de

ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന … Continue reading ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍

ബാങ്ക് കുമിള സൃഷ്ടിച്ചു. കൃത്യമായി ശ്രദ്ധിക്കുന്നതിന് തയ്യാറായില്ല. കമ്പനികള്‍ക്ക് വേണ്ടതിലും കൂടുതല്‍ പണം കടം കൊടുത്തു. അത് ഉയര്‍ന്ന Non-Performing Assets (NPA) റോഡ് സെക്റ്ററില്‍ നിന്നുണ്ടാകാന്‍ കാരണമായി എന്ന് റോഡ് സെക്രട്ടറി Vijay Chhibber ഹിന്ദുവിനോട് പറഞ്ഞു. ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊല്ലുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഒരു കുമിളയുണ്ടായിരുന്നു. കാരണം ഭൂമിയുണ്ടായിട്ടു കൂടി ബാങ്കുകള്‍ കമ്പനികള്‍ക്ക് പണം കൊടുത്തു... ധാരാളം കാര്യങ്ങള്‍ അവര്‍ വിശദീകരിക്കേണ്ടതാണ്. നിര്‍മ്മാണം തുടങ്ങാന്‍ തയ്യാറാവാത്ത ഈ പ്രോജക്റ്റുകള്‍ക്ക് അവര്‍ പണം … Continue reading ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍

കാറിന്റെ ഘടനാപരമായ നഷ്ടം

യൂറോപ്പിലെ കാറുകള്‍ അവയുടെ 92% സമയവും വെറുതെ പാര്‍ക്ക് ചെയ്യപ്പെട്ട് കിടക്കുകയാണ്. മിക്കപ്പോഴും നഗരത്തിലെ വിലപിടിപ്പുള്ള സ്ഥലം അപഹരിച്ചുകൊണ്ട്. കാര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ 5 പേര്‍ക്ക് കയറാന്‍ പറ്റുുമെങ്കിലും 1.5 പേര്‍ മാത്രമേ കയറുകയുള്ളു. മൊത്തം സമയത്തിന്റെ 1% സമയം ട്രാഫിക് ബ്ലോക്കില്‍ നഷ്ടപ്പെടുന്നു. 1.6% സമയം പാര്‍ക്കിന് സ്ഥലം അന്വേഷിച്ചുള്ള യാത്രക്ക്. 5% ശരിക്കുള്ള യാത്രക്ക്. ഇന്ധനത്തിലെ ഊര്‍ജ്ജത്തിന്റെ 86% ഒരിക്കലും ചക്രങ്ങളിലെത്തില്ല. deadweight ratio മിക്കപ്പോഴും 12:1 ആണ്. പെട്രോളിയത്തിലെ ഊര്‍ജ്ജത്തിന്റെ 20% ല്‍ … Continue reading കാറിന്റെ ഘടനാപരമായ നഷ്ടം