പാരീസില്‍ കാലാവസ്ഥാ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത്, നൂറുകണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍, തങ്ങളുടെ രാജ്യത്തിന്റെ നേതാക്കള്‍ "മലിനീകരണമുണ്ടാക്കുന്നവരേക്കാള്‍ പ്രാധാന്യം ജനത്തിന് നല്‍കണം" എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ളമെന്റില്‍ തള്ളിക്കയറി. 300 ആളുകള്‍ "People's Parliament" എന്ന ഈ പരിപാടിയില്‍ പങ്കെടുത്തു എന്ന് കാലാവസ്ഥാ സംഘമായ 350 Australia പറഞ്ഞു. ജനങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു അത്. ആസ്ട്രേലിയയിലെ രാഷ്ട്രീയക്കാര്‍ ജനങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് വലിയ മലിനീകരണമുണ്ടാക്കുന്നവരെയാണ്. സമൂഹത്തിന്റെ ആരോഗ്യത്തേക്കാളും കാലാവസ്ഥയുടെ സുരക്ഷയേക്കാളും വൃത്തികെട്ട കല്‍ക്കരിക്കും പ്രകൃതി വാതകത്തിനും ആണ് അവര്‍ പ്രാധാന്യം … Continue reading ആസ്ട്രേലിയയിലെ പാര്‍ളമെന്റില്‍ കാലാവസ്ഥാ പ്രതിഷേധക്കാര്‍ തള്ളിക്കയറി
ടാഗ്: പരിസ്ഥിതി
സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു
ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ ബെര്‍ട്ട കസെറസിന്റെ(Berta Cáceres) കൊലപാതകത്തിന് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ലോകം മൊത്തമുള്ള 50 ല്‍ അധികം അന്തര്‍ദേശീയ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉറങ്ങിക്കിടന്ന അവരെ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ കൊല്ലുകയാണുണ്ടായത്. മദ്ധ്യ അമേരിക്കയിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അവര്‍. Gualcarque നദിയിലെ "Agua Zarca" എന്ന പേരിലറിയപ്പെടുന്ന നാല് വലിയ അണക്കെട്ടുകള്‍ക്കെതിരെ അവര്‍ സമരം നടത്തിവരികയായിരുന്നു. ഇതുവരെ പദ്ധതി നിര്‍ത്തലാക്കാന്‍ Civil Council … Continue reading സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു
മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു
ഹൊണ്ടൂറസില്‍ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു. ലോക പ്രശസ്തയായ ബര്‍ട്ട കസിറെസിനെ(Berta Cáceres) കൊന്നതിന് വെറും രണ്ടാഴ്ചക്ക് ശേഷമാണ് ഈ പുതിയ കൊലപാതകം. Civic Council of Popular and Indigenous Organizations of Honduras(COPINH) എന്ന സംഘടനയുടെ അംഗമായിരുന്നു 38 വയസ് പ്രായമുള്ള നെല്‍സണ്‍ ഗാര്‍സിയ(Nelson García). Rio Lindo ല്‍ വെച്ച് അദ്ദേഹത്തെ മുഖത്ത് വെടിവെച്ചാണ് കൊന്നത്. മാര്‍ച്ച് 3 ന് ബര്‍ട്ട കൊല്ലപ്പെട്ട La Esperanza ല്‍ നിന്ന് 160 കിലോമീറ്റര്‍ … Continue reading മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു
ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു
വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു
നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു
വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.
പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ
മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 - 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് … Continue reading പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ
ആമസോണിലെ പകുതി വൃക്ഷ സ്പീഷീസുകളും വംശനാശ ഭീഷണിയില്‍
ഉഷ്ണമേഖലയിലെ 40,000 ഓളം വൃക്ഷ സ്പീഷീസുകളും ലോകത്തെ അഞ്ചിലൊന്ന് സസ്യങ്ങളും വംശനാശ ഭീഷണിയിലാണ്. വനനശീകരണം കാരണം രണ്ടിലൊന്ന് വൃക്ഷ സ്പീഷീസുകള്‍ ആമസോണ്‍ കാടുകളില്‍ നിന്ന് ഇല്ലാതെയാവും. 36% - 57% വരുന്ന 8,700 ആമസോണ്‍ വൃക്ഷ സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. അതില്‍ പ്രസിദ്ധമായ Brazilian walnut ഉം ഉള്‍പ്പടും. ഈ സ്പീഷീസുകളില്‍ വളരെ ചെറിയ ഒരു ഭാഗമേ red list ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. — തുടര്‍ന്ന് വായിക്കൂ en.ird.fr | Dec 2015
2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ലോസാഞ്ജലസിലെ Porter Ranch ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ Jerry Brown അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Aliso Canyon Storage Facility യില്‍ നിന്ന് കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ മീഥേന്‍ ചോരുകയാണ്. അതിന്റെ ഫലമായി ആ പ്രദേശമാകെ കഷ്ടത അനുഭവിക്കുന്നു. 2,300 വീട്ടുകാരെ ഒഴുപ്പിച്ചു. ധാരാളം പേര്‍ ഒഴിഞ്ഞ് പോകാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. Southern California Gas Company (SoCalGas) ആണ് ആ സംഭരണി പ്രവര്‍ത്തിപ്പിക്കുന്നത്. വാതക ചോര്‍ച്ച തടയാന്‍ അവര്‍ ശ്രമിച്ച് വരുന്നു. പ്രദേശവാസികള്‍ക്ക് തലവേദന, nausea, rashes, … Continue reading 2,300 വീട്ടുകാരെ ഒഴുപ്പിച്ചതിന് ശേഷവും വലിയ മീഥേന്‍ ചോര്‍ച്ച കാരണം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
Whittier ബീച്ചില്‍ കടല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നു
Whittier ലെ കടല്‍ തീരത്ത് ആയിരക്കണക്കിന് ചത്ത common murres അടിഞ്ഞു. Prince William Sound ല്‍ എത്രമാത്രം പക്ഷികള്‍ ചത്തിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുന്നു. വിരമിച്ച ഒരു സര്‍ക്കാര്‍ ജീവശാസ്ത്രജന്‍ എടുത്ത കണക്കെടുപ്പില്‍ കഴിഞ്ഞ ആഴ്ച 7,800 ചത്ത murres ആണ് ഒന്നര കിലോമീറ്റര്‍ നീളത്തിലെ തീരപ്രദേശത്ത് മാത്രം അടിഞ്ഞുകൂടിയത്. അതായത് ഒരു മീറ്റര്‍ ബീച്ചില്‍ 5 ചത്ത പക്ഷികള്‍. — സ്രോതസ്സ് adn.com
ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം
വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന … Continue reading ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം