സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

അല്‍ഗോറിന്റെ മകളെ അറസ്റ്റ് ചെയ്തു

അല്‍ഗോറിന്റെ മൂത്തമകളായ Karenna Gore നേയും മറ്റ് 23 സന്നദ്ധ പ്രവര്‍ത്തകരേയും ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം പ്രകൃവാതക പൈപ്പ് ലൈന് എതിരെ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റ് ചെയ്തു. Resist the Pipeline എന്ന സന്നദ്ധ സംഘടനയും മതവിശ്വാസ നേതാക്കളും ദീര്‍ഘകാലമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന Tim deChristopher ഉം ആണ് സമാധാനപരമായ ആ പ്രകടനം സംഘടിപ്പിച്ചത്. ബോസ്റ്റണിന് അടുത്തുള്ള West Roxbury യിലൂടെ fracked gas കൊണ്ടുപോകാനായി ആണ് Spectra Energyയുടെ പൈപ്പ് ലൈന്‍ പണിയുന്നത്. … Continue reading അല്‍ഗോറിന്റെ മകളെ അറസ്റ്റ് ചെയ്തു

ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം

ജനങ്ങളുടെ എതിര്‍പ്പിനാല്‍ പെന്‍സില്‍വാനിയയിലെ ജല പ്രൊജക്റ്റ് നെസ്റ്റ്‌ലെ റദ്ദാക്കി

Monroe County യിലെ അരുവിയില്‍ നിന്ന് പ്രതി ദിനം 7.56 ലക്ഷം ലിറ്റര്‍ വെള്ളം എടുക്കുന്ന നെസ്റ്റ്‌ലെയുടെ പ്രൊജക്റ്റ് റദ്ദാക്കിയത് വഴി കിഴക്കന്‍ പെന്‍സില്‍വാനിയയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിജയം പ്രഖ്യാപിച്ചു. ജനുവരിയിലാണ് ജല ഭീമനായ നെസ്റ്റ്‌ലെക്കെതിരെ അവിടുത്തെ ജനങ്ങള്‍ കേസ് കൊടുത്തത്. അതിന് ശേഷം ധാരാളം സമരങ്ങളും നടന്നിരുന്നു. — സ്രോതസ്സ് democracynow.org

നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തം നടക്കുന്നു

സാമൂഹ്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍, ആദിവാസി ജനങ്ങള്‍, തുടങ്ങിയവര്‍ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. കോര്‍പ്പറേറ്റ് വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, ജൈവ കര്‍ഷകര്‍, ആദിവാസി ജനങ്ങള്‍, പരിസ്ഥിതി സംഘങ്ങള്‍, മറ്റുള്ളവരും ആറ് ഭൂഘണ്ഡങ്ങളിലെ 400 ല്‍ അധികം നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച ജൈവഎഞ്ജിനീയറിങ് ഭീമനായ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. "നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തമാണ്" എന്ന് ലണ്ടനില്‍ നടന്ന റാലിയില്‍ Global Justice Now എന്ന സന്നദ്ധ സംഘടന പറഞ്ഞു. "ഭക്ഷ്യ സ്രോതസ്സുകള്‍ തിരിച്ച് … Continue reading നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തം നടക്കുന്നു

ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല

Everett എന്ന സ്ഥലത്ത് സെപ്റ്റംബര്‍ 2014 എണ്ണ തീവണ്ടി തടഞ്ഞ പ്രസിദ്ധമായ "Delta 5" എന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് വിധിച്ചു. അവരുടെ പ്രവര്‍ത്തനം തടസമുണ്ടാക്കുകയല്ല, പകരം കാലാവസ്ഥാമാറ്റത്തിന്റെ ഭീഷണിയാല്‍ നിര്‍ബന്ധിതരായി ചെയ്ത പ്രവര്‍ത്തിയാണെന്ന് ജൂറികള്‍ പറഞ്ഞു. അതിക്രമിച്ച് കയറി എന്ന കുറ്റം പ്രതികളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തടസമുണ്ടാക്കി എന്ന കുറ്റത്തില്‍ നിന്ന് വിമുക്തരാക്കിയതിനാല്‍ Burlington Northern Santa Fe (BNSF) റയില്‍ വേ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന വാദം അഭിമുഖീകരിക്കേണ്ടിവരില്ല. അതുപോലെ അവര്‍ക്ക് … Continue reading ഡല്‍റ്റാ 5 ന് ജയില്‍ ശിക്ഷയില്ല

കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു

തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org

സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു

Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org

ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി