അറസ്റ്റ് ചെയ്യുകയും, സസ്പെന്റ് ചെയ്യുകയും, പിരിച്ചുവിടുകയും ചെയ്തതനിന് ശേഷം തുര്‍ക്കി എല്ലാ Academics ന്റേയും യാത്ര നിരോധിക്കുന്നു

തുര്‍ക്കിയിലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം പ്രതിപക്ഷ നേതാക്കളേയും 50,000 വരുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ, സസ്പെന്റ് ചെയ്യുകയോ, ജോലിയില്‍ നിന്ന് പരിരിച്ച് വിടുകയോ ചെയ്തു. അതില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളിലേ എല്ലാ deans ഉ​ ഉള്‍പ്പടെ 15,000 പേര്‍ Academics ആണ്. എല്ലാ Academics നും രാജ്യവ്യാപകമായി യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. എല്ലാ എതിര്‍പ്പുകളേയും ഇല്ലാതാക്കാനാണ് AKP ഈ അവസരം ഉപയോഗിക്കുന്നത്. ഒപ്പം അവരുടെ വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലത്തെ ഒരു സാമൂഹ്യ എഞ്ജിനീറിങ്ങും നടത്തുകയും ചെയ്യുന്നു. … Continue reading അറസ്റ്റ് ചെയ്യുകയും, സസ്പെന്റ് ചെയ്യുകയും, പിരിച്ചുവിടുകയും ചെയ്തതനിന് ശേഷം തുര്‍ക്കി എല്ലാ Academics ന്റേയും യാത്ര നിരോധിക്കുന്നു

മാര്‍ച്ചില്‍ എകെ പാര്‍ട്ടി ബര്‍സാനിക്ക് $20 കോടി ഡോളര്‍ കൊടുത്തു എന്ന് ഇമെയില്‍

തുര്‍ക്കിയിലെ ഭരിക്കുന്ന പാര്‍ട്ടിയായ Justice and Development Party (AKP) യുടെ വികിലീക്സ് വെബ് സെറ്റ് കഴിഞ്ഞ ദിവസം 3 ലക്ഷം ഇമെയിലുകള്‍ പ്രസിദ്ധപ്പെടുത്തി. കുര്‍ദിസ്ഥാന്‍ പ്രദേശത്തെക്കുറിച്ചുള്ളതാണ് അതില്‍ ചില ഇമെയിലുകള്‍. അതിലൊരു ഇമെയില്‍ 2016 മാര്‍ച്ച് 12 ന്റേതാണ്. Kirkuk-Yumurtalik പൈപ്പ് ലൈന്‍ വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിയതിന് Barzani കുടുംബത്തിലെ കുറച്ച് പേര്‍ക്ക് AKP $20 കോടി ഡോളര്‍ “സാമ്പത്തിക സഹായം” കൊടുത്തു എന്ന് അതില്‍ പറയുന്നു. ‌Kurdistan Regional Government (KRG) … Continue reading മാര്‍ച്ചില്‍ എകെ പാര്‍ട്ടി ബര്‍സാനിക്ക് $20 കോടി ഡോളര്‍ കൊടുത്തു എന്ന് ഇമെയില്‍

തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി

260 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ മുറിവേല്‍ക്കുകയും ചെയ്യപ്പെട്ട, 7,500 ല്‍ അധികം പേര്‍ ജയിലിലാകുകയും ചെയ്ത പരാജയപ്പെട്ട അട്ടിമറി നടന്നതിന് ശേഷം വിക്കീലീക്സ് തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാവുന്നു. "തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള ഒരു ലക്ഷത്തിലധികം വരുന്ന രേഖകള്‍ ഞങ്ങള്‍ പുറത്തുവിട്ടതിന് ശേഷമുണ്ടാകാന്‍ പോകുന്ന അടിപിടി കാണാന്‍ തയ്യാറായിക്കോളൂ," എന്ന് വിക്കീലീക്സ് പറഞ്ഞു. ആദ്യത്തെ കൂട്ടത്തില്‍ തുര്‍ക്കി ഭാഷയിലുള്ള 300 ഇമെയിലുകളും 5 ലക്ഷം രേഖകളും ഉണ്ടാവും. ഈ രേഖകളുടെ പ്രസിദ്ധപ്പെടുത്തല്‍ തുര്‍ക്കി സര്‍ക്കാര്‍ … Continue reading തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി

മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരാക്കാന്‍ മാധ്യമ സ്വാതന്ത്ര്യ സംഘം ആവശ്യപ്പെടുന്നു

ഭീകരവാദ പ്രചാരവേലയുടെ പേരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരേയും ഒരു academic പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തതിനെതിരെ തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ Reporters Without Borders ന്റെ പ്രാദേശിക തലവനാണ്. ഇവര്‍ മൂന്ന് പേരും കുര്‍ദിഷ് അനുകൂല പത്രമായ Özgür Gündem നെ പിന്‍തുണച്ചിരുന്നു. — സ്രോതസ്സ് democracynow.org

ബഹ്റിനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം അതിരാവിലെ സ്വന്തം വീട്ടില്‍ നടന്ന റെയ്ഡില്‍ ബഹ്റിനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. അറബ് വസന്തം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും തുടരുന്ന വലിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. Bahrain Centre for Human Rights ന്റെ പ്രസിഡന്റായ നബീല്‍ റജാബിനെ (Nabeel Rajab) എന്തിന് അറസ്റ്റ് ചെയ്തു എന്നത് വ്യക്തമല്ല. മറ്റൊരു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സൈനബ് അല്‍-അഖ്‌വാജ (Zainab al-Khawaja) വീണ്ടും ജയിലിലടക്കപ്പെടും എന്ന ഭീതിയാല്‍ … Continue reading ബഹ്റിനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

രാജ്യങ്ങളേയും, അതിന്റെ ജനങ്ങളേയും, ചരിത്രത്തേയയും, സംസ്കാരത്തേയും തുടച്ചുനീക്കുന്നത്

Rijin Sahakian Sada for Contemporary Iraqi Art

ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ചില സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാര്‍ നിരോധിത മേഖലയായ Taksim square ലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ ഇസ്താന്‍ബൂളിലെ മെയ് ദിന ജാഥക്ക് നേരെ തുര്‍ക്കിയിലെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും 200ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ദിന പ്രകടനത്തിന് വേണ്ടി 24,500 പോലീസുകാരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പോലീസുകാര്‍ നിരീക്ഷണം നടത്തി. 1977 വരെ മെയ് ദിന ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ടക്സിം സ്ക്വയര്‍ (Taksim square). 'bloody May Day' എന്ന അന്നത്തെ … Continue reading ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം

വെര്‍ജീനിയയിലെ Augusta ഗ്രാമപ്രദേശത്തെ ഒരു സ്കൂളിലെ അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ അറബിയിലുള്ള ഒരു മൂലപ്രമാണം കാണിച്ചു. എന്നാല്‍ ഇതറിഞ്ഞ രക്ഷകര്‍ത്താക്കളുടെ ബഹളം കാരണം സ്കൂള്‍ ഒരു ദിവസം അടച്ചിട്ടു. എന്നാല്‍ അറബി ഭാഷയും അറബി എഴുത്തും യൂറോപ്യന്‍മാരും പുതിയ ലോക സംസ്കാരത്തിനും നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഈ 'എഴുത്ത് അരിശം' സംഭവിച്ചത്. ആ സമ്മാനം ലഭിച്ചവരില്‍ ഒരാള്‍ മദ്ധ്യകാലത്തെ ജൂത ചിന്തകനായ Maimonides ആണ്. ക്രിസ്തു മത പുരോഹിതനായ Thomas Aquinas നേയും വളരേറെ സ്വാധീനിച്ചതാണ് അറബി. … Continue reading അറബി എഴുത്തിനോട് പടിഞ്ഞാന്‍ രാജ്യക്കാര്‍ നന്ദിയുള്ളവരായിരിക്കണം

സിറിയയിലും ഇറാഖിലും അമേരിക്ക B-52 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു

B-52 യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കഴിഞ്ഞ ദിവസം US Air Force വിന്യസിച്ചു. ഇറാഖിലേയും സിറിയയിലേയും ബോംബിടല്‍ പദ്ധതിക്ക് വേണ്ടിയാണിതെന്ന് മദ്ധ്യ പൂര്‍വ്വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പെന്റഗണും US Central Command പറഞ്ഞു. എണ്ണം വ്യക്തമാക്കാത്ത B-52 യുദ്ധവിമാനങ്ങള്‍ ഖത്തറിലെ Al Udeid വിമാനത്താവളത്തിലായിരിക്കും സ്ഥിതിചെയ്യുക. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് B-52 യുദ്ധവിമാനങ്ങള്‍ ഗള്‍ഫിലേക്ക് വീണ്ടും എത്തുന്നത്. — സ്രോതസ്സ് wsws.org