യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു

ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organisation കണക്കാക്കുന്നതനുസരിച്ച് ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ആഹാരവസ്തുക്കളുടെ മൂന്നിലൊന്നും നഷ്ടപ്പെടുത്തുകയാണെന്ന് കണ്ടെത്തി. യൂറോപ്പിലെ വീടുകളുലെ നഷ്ടപ്പെടുത്തുന്ന ആഹാര വസ്തുക്കളില്‍ 50% ഉം പുതിയ പഴങ്ങളും പച്ചക്കറികളും ആണ് എന്ന് മറ്റൊരു പഠനവും കണ്ടെത്തി. വാങ്ങുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ഇവയാകയാലും വേഗം ചീത്തയാകുന്നതിനാലും ഇത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. യൂറോപ്പില്‍ മാത്രം 8.8 കോടി ടണ്‍ ആഹാരമാണ് പ്രതിവര്‍ഷം നഷ്ടപ്പെടുത്തുന്നത്. അത് 14.3 കോടി യൂറോയ്ക്ക് വാങ്ങിയതാണ് അവ. — സ്രോതസ്സ് European … Continue reading യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു →

കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു

കഴിയഞ്ഞ ആഴ്ച മിലാനിലെ Monza യിലെ San Gerardo യുടെ COVID-19 തീവൃപരിചരണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 34 വയസുള്ള നഴ്സ് Daniella Trezzi തനിക്ക് രോഗം ബാധിച്ചു എന്ന് തിരിച്ചറിഞ്ഞു. താന്‍ മറ്റുള്ളവരിലേക്ക് രോഗം പരിത്തിയിട്ടുണ്ടാകും എന്ന തോന്നലിനാലും മഹാമാരിയുടെ യൂറോപ്പിലെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വിശ്രമമില്ലാത്ത പ്രവര്‍ത്തി ചുറ്റുപാടുകളാലും Trezzi ആത്മഹത്യ ചെയ്തു. മറ്റുള്ളവരിലേക്ക് രോഗം പരത്തുമോ എന്ന ഭയത്താല്‍ ഉയര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ് Ms. Trezzi ഉം മറ്റ് നഴ്സുമാരും ജോലി ചെയ്യുന്നതെന്ന് … Continue reading കോവിഡ്-19 സമ്മര്‍ദ്ദത്താല്‍ യൂറോപ്പില്‍ നഴ്സ് ആത്മഹത്യ ചെയ്തു →

ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി

ക്ഷേമപരിപാടിയിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല്‍ അത് ഉടന്‍ നിര്‍ത്താന്‍ ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്‍ക്കാരുകള്‍ കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല്‍ ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്‍ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി →

നിങ്ങക്കിപ്പോള്‍ ഇറങ്ങി പോകുന്നെങ്കില്‍ നിങ്ങളുടെ കൊടിയും എടുത്തുകൊണ്ട് പോകൂ

goodbye then Nigel Farage's dramatic final speech at the European Parliament ahead of the Brexit vote [ഇവര്‍ എത്രമാത്രം തെമ്മാടികളാണെന്ന് നോക്കൂ. ചിലപ്പോള്‍ ഇതാകും ജ്ഞാനോദയ തെമ്മാടിത്തരം]

ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ Ferienhof Gerlos ഹോട്ടലിന്റെ ഒരു അതിഥിക്കെതിരെ അവര്‍ കേസ് കൊടുത്തു. നാസി യൂണീഫോം അണിഞ്ഞ ഒരാളുടെ ഫോട്ടോ ഈ ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന് റിവ്യൂ എഴുതിയതിന്റെ പേരിലാണ് കേസ് കൊടുത്തത്. "നാസി അപ്പുപ്പന്‍" ന്റെ അല്ല ആ ഫോട്ടോ എന്നും അത് നാസി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പട്ടാളത്തിലെ അംഗമായിരുന്ന തന്റെ ബന്ധുവിന്റെ ഏക ഫോട്ടോ ആണെന്നും ഹോട്ടല്‍ ഉടമ അവകാശപ്പെടുന്നു. അവര്‍ പറയുന്നത് അയാള്‍ നാസി ആയിരുന്നില്ല എന്നാണ്. ഓസ്ട്രിയയിലെ കോടതി … Continue reading ഓസ്ട്രിയയിലെ ഹോട്ടല്‍ അതിഥിക്കെതിരായ കേസ് പിന്‍വലിച്ചു →

മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

Monsantoയുടെ glyphosate ന് പൂര്‍ണ്ണമായ നിരോധനം കൊണ്ടുവരുന്നത് ഓസ്ട്രിയയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. ക്യാന്‍സര്‍കാരിയായ കളനാശിനിയുടെ ഉപയോഗം മൊത്തത്തില്‍ നിരോധിക്കാന്‍ ഉത്തരവിട്ട European Union (EU)യിലെ ആദ്യത്തെ രാജ്യമാണ് Austria. ക്യാന്‍സര്‍കാരിയെന്ന് സംശയിക്കുന്നതിനാല്‍ "മുന്‍കരുതല്‍" എന്ന നിലയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്ലിന് അംഗങ്ങള്‍ വോട്ട് ചെയ്തു. മെയില്‍ തീവ വലതുപക്ഷ സര്‍ക്കാര്‍ വീണതിനാലാണ് ഈ വോട്ടെടുപ്പ് നടന്നത്. അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമനായ Monsanto ലോകം മൊത്തം വിറ്റഴിക്കുന്ന പ്രധാന കളനാശിനിയായ Roundup മായി ഈ രാസവസ്തുവിന് … Continue reading മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം →

പദ്ധതിയുണ്ടാക്കാനായി രണ്ട് വര്‍ഷം ചിലവഴിച്ച ശേഷം സമ്മതിദായകരെ കാണുന്ന ഒരു പാര്‍ട്ടി

Yanis Varoufakis

ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങില്‍ നിന്ന് അമേരിക്കയിലേക്ക് വ്യക്തിപരമായ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റെ രീതി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നുവോ എന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി തീരുമാനിക്കുന്നു. 2013 ല്‍ എഡ്‌വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തി പുറത്ത് അറിയിച്ച അമേരിക്കയുടെ ‘മഹാ രഹസ്യാന്വേഷണ’ത്തില്‍ നിന്നാണ് ഈ കേസ് ഉടലെടുത്തത്. അറ്റലാന്റിക്കിന് കുറുകെ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റേയും മറ്റ് കമ്പനികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ വിധിക്ക് ദൂരവ്യപക ഫലങ്ങളുണ്ടാവും. ഡാറ്റ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ അധികാരികള്‍ നടത്തുന്ന … Continue reading ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍ →

ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ഇറ്റലിയില്‍ Operation Condor ലെ അവരുടെ പങ്കിന്റെ പേരില്‍ 24 പേരെ ജീവപര്യന്ത തടവ് ശിക്ഷക്ക് വിധിച്ചു. ആ പരിപാടിയില്‍ 1970കളിലും ’80കളിലും തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുകയുണ്ടായി. അമേരിക്കയുടെ പിന്‍തുണയോടെ ചിലി, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ ഏകാധിപതികള്‍ നടത്തിയ ഭീകരവാദവും ആസൂത്രിത കൊലപാതങ്ങളുടേയും ഭാഗമായി അന്ന് കൊല്ലപ്പെട്ടവരില്‍ 23 ഇറ്റലിക്കാരുമുണ്ടായിരുന്നു. ചിലിയില്‍ നിന്ന് ഏകാധിപതി അഗസ്റ്റോ പിനോഷേയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ഓപ്പറേഷന്‍ കോണ്ടോര്‍, അമേരിക്കയുടെ പൂര്‍ണ്ണ … Continue reading ഓപ്പറേഷന്‍ കോണ്ടോറിന്റെ ഭാഗമായ മുമ്പത്തെ 24 തെക്കെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു →