കര്‍ഷകരുടെ വരുമാനത്തിന്റേയും കഷ്ടപ്പാടിന്റേയും സ്ഥിതിയും കൃഷിയിലെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം, കര്‍ഷക തൊഴിലാളികളുടേയും , മല്‍സ്യബന്ധനം ചെയ്യുന്നവരുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന് അടിയന്തിരമായി കര്‍ഷക കമ്മീഷന്‍ വേണം എന്ന് മാധ്യമപ്രവര്‍ത്തകനായ പി.സായ്നാഥ് പറഞ്ഞു. ഇന്‍ഡ്യയുടെ ഗ്രാമങ്ങളെക്കുറിച്ച് വിപുലമായി അദ്ദേഹം cover ചെയ്യുന്നു. അത്തരത്തിലെ ഒരു കമ്മീഷന്‍ സൃഷ്ടിക്കുന്നതിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കര്‍ഷകര്‍ വിജയിച്ചതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഈ നിയമങ്ങള്‍ കാര്‍ഷിക രംഗത്തെക്കുറിച്ച് മാത്രമുള്ളവയായിരുന്നില്ലെന്നും അത് ഇന്‍ഡ്യന്‍ പൌരന്‍മാരെ നിയമപരമായ … Continue reading കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം
ടാഗ്: വാര്‍ത്ത
ബൈബിളിലെ ആഖ്യാനത്തെ ചരിത്രമായി പരിഗണിക്കുന്നത്
https://www.facebook.com/100000516982009/videos/4215436461816878/ Miko Peled — സ്രോതസ്സ് mikopeled.com | 2020/11/28
ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍
ആരോഗ്യ ഇന്‍ഷുറന്‍സ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം കുറക്കുകയും ചെയ്ത കരാര്‍ തള്ളിക്കളഞ്ഞ ശേഷം Cabell-Huntington Hospital (CHH) ലെ 900 ജോലിക്കാര്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി സമരത്തിലാണ്. നഴ്സുമാര്‍, പരിപാലന, ശുദ്ധീകരണ, ലാബ് ടെക്നീഷ്യന്‍മാരും തുടങ്ങിയവരുള്‍പ്പെട്ട ജോലിക്കാര്‍ SEIU District 1199 ന് കീഴില്‍ സംഘടിച്ച് ആശുപത്രിക്ക് ചുറ്റും നവംബര്‍ 3 മുതല്‍ പിക്കറ്റ് ചെയ്യുകയാണ്. നഗരത്തില്‍ രണ്ടിടത്ത് സമരം നടക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതിനും, ശമ്പളം കുറച്ചതിനും തൊഴില്‍ സംരക്ഷണം ഇല്ലാതാക്കിയതിനും Special … Continue reading ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍
ഗൂഗിളിന്റെ ആമ്പ് തുലഞ്ഞ് പോട്ടെ
Accelerated Mobile Pages(AMP) നെ കുറിച്ച് സംസാരിക്കാം. ഗൂഗിളിന്റെ അരുമ പദ്ധതിയാണ് AMP. “വെബ്ബിനെ എല്ലാവര്‍ക്കും വേണ്ടി നല്ലതാക്കാനുള്ള ഒരു ഓപ്പണ്‍-സോഴ്സ് സംരംഭം”ആണ് അത്. അതിന്റെ ഓപ്പണ്‍-സോഴ്സ് സ്വഭാവത്തെക്കുറിച്ച് AMP ന്റെ ഔദ്യോഗിക സൈറ്റില്‍ ധാരാളം പറയുന്നുവെങ്കിലും അതിലേക്കുള്ള സംഭാവനയുടെ 90% ഉം വരുന്നത് ഗൂഗിള്‍ ജോലിക്കാരില്‍ നിന്നുമാണ്. അത് തുടങ്ങി വെച്ചതും ഗൂഗിളാണ്. അതുകൊണ്ട് സത്യം പറയാം: ഗൂഗിളിന്റെ പദ്ധതിയാണ് AMP. ഗൂഗിള്‍ കാരണമാണ് AMP ന് സ്വീകാര്യതയുണ്ടാകാനുള്ള ഒരു കാരണവും. അടിസ്ഥാനപരമായി വെബ് സൈറ്റുകളെ, … Continue reading ഗൂഗിളിന്റെ ആമ്പ് തുലഞ്ഞ് പോട്ടെ
5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു
പടിഞ്ഞാറെ കരയിലെ നാല് കൈയ്യേറ്റ ഫാമുകള്‍ പാലസ്തീന്‍കാരുടെ 10000 ഏക്കര്‍ സ്ഥലം കൈയ്യേറി. വ്യവസ്ഥാപിതമായ അക്രമവും ഭീതിയും ഉപയോഗിച്ച് കൈയ്യേറ്റക്കാര്‍ സൈന്യത്തിന്റെ സഹായത്തോടെ പാലസ്തീന്‍കാര്‍ക്ക് 5000 ഏക്കര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നു. പാലസ്തീന്‍കാര്‍ കൃഷി ചെയ്യുകയും കാലിമേയിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. 2016 ല്‍ സ്ഥാപിതമായ Uri’s Farm ആണ് വടക്കന്‍ ജോര്‍ദാന്‍ താഴ്‌വരയിലെ Umm Zuqa യിലെ 3500 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ കൈവശം വെച്ചിരിക്കുന്നത്. അവര്‍ പാലസ്തീന്‍ സമൂഹം പ്രവേശിക്കുന്നത് തടയുന്നു. Halamish കൈയ്യേറ്റിടത്തില്‍ … Continue reading 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു
ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്
മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്. എന്നിരുന്നാലും പത്ത് പ്രസാധകര്‍ - വിഷലിപ്ത പത്ത് - അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് … Continue reading ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്
അമേരിക്കയിലെ ജനപ്രതിസഭയില്‍ സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ പ്രകടമാകുന്നു
ജനപ്രതിനിധി Alexandria Ocasio-Cortez നെ കൊല്ലുകയും പ്രസിഡന്റ് ബൈഡനെ ആക്രമിക്കുകയും ചെയ്യുന്ന അനിമേഷന്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Paul Gosar നെ അയാളെ ശാസിക്കും. ശാസിക്കല് തീരുമാനം ജനപ്രതിനിധി സഭയുടെ ശക്തമായ ശിക്ഷയാണ്. Committee on Oversight and Reform ല്‍ നിന്നും House Committee on Natural Resources നിന്നും Gosar നെ നീക്കം ചെയ്യാനുള്ള വോട്ടെടുപ്പും നടക്കും. — സ്രോതസ്സ് democracynow.org | Nov 17, 2021
ജര്‍മ്മനിയിലെ ഒരു സംസ്ഥാനം വിന്‍ഡോസിനോട് സലാം പറയുന്നു
ജര്‍മ്മനിയുടെ വടക്കുള്ള ഒരു സംസ്ഥാനമായ Schleswig-Holstein പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേക്ക് മാറാന്‍ പദ്ധതിയിടുന്നു. നടപ്പാക്കിക്കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ വിന്‍ഡോസും, മൈക്രോസോഫ്റ്റ് ഓഫീസും, സൂമും മറ്റ് കുത്തക സോഫ്റ്റ്‌വെയറുകളും നീക്കം ചെയ്ത് ഗ്നൂ ലിനക്സും, ലിബ്രെ ഓഫീസും, ജിറ്റ്സിയും പകരം വെക്കും. 2026 ആകുമ്പോഴേക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുള്‍പ്പടെയുള്ള മറ്റ് ജോലിക്കാരും ഉപയോഗിക്കുന്ന 25,000 കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്റ്റ് ഓഫീസിനെ നീക്കം ചെയ്ത് ലിബ്രെ ഓഫീസ് സ്ഥാപിക്കും. വിന്‍ഡോസിന് പകരം ഗ്നൂ ലിനക്സും. — സ്രോതസ്സ് fossforce.com | Nov … Continue reading ജര്‍മ്മനിയിലെ ഒരു സംസ്ഥാനം വിന്‍ഡോസിനോട് സലാം പറയുന്നു
അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു
2021 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അമേരിക്കയില്‍ മരുന്നിന്റെ അമിത ഉപയോഗം കാരണം ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. US Centers for Disease Control and Prevention പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്തുണ്ടായിരുന്ന കൊറോണ മഹാമാരിയുണ്ടാക്കിയ കഷ്ടപ്പാടിനെ ഈ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇതേ സമയത്ത്, മെയ് 2020 മുതല്‍ ഏപ്രില്‍ 2021 വരെ, കോവിഡ്-19 അമേരിക്കയില്‍ 509,000 പേരെ കൊന്നു. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മരുന്ന അമിതോപയോഗം … Continue reading അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു
മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി
ഈ വര്‍ഷത്തെ ആദ്യത്തെ 9 മാസം കൊണ്ട് മരുന്ന് കമ്പനികളും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുകാരും സ്വാധീനിക്കാനായി $17.1 കോടി ഡോളര്‍ ചിലവാക്കി. മറ്റെല്ലാ വ്യവസായങ്ങളേക്കാളും കൂടുതലാണിത്. വമ്പന്‍ മരുന്ന് കമ്പനികളുടെ 1,600 സ്വാധീനിക്കലുകാര്‍ ജന പ്രതിനിധി സഭ അംഗങ്ങളേക്കാള്‍ ഒരാള്‍ക്ക് മൂന്ന് പേര് എന്ന തോതാല്‍ കൂടുതലാണ്. വോട്ടര്‍മാരുടെ മനസിലേക്ക് ഈ പ്രശ്നം വന്നതോടെ മരുന്നിന് വിലയിടുന്നതിലെ വ്യവസായത്തിന്റെ ശ്രദ്ധ അടുത്ത കാലത്ത് വളരേറെ വര്‍ദ്ധിച്ചിട്ടുണ്ട്. 2012 ല്‍ 20 വ്യത്യസ്ഥ clients ന് വേണ്ടി സ്വാധീനിക്കലുകാരുടെ … Continue reading മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി