ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു

New York Times ല്‍ Pentagon Papers പ്രസിദ്ധപ്പെടുത്തിയതിന്റെ 50ാം വാര്‍ഷികം ഈ ആഴ്ച ആചരിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് ശക്തിപകര്‍ന്ന കാര്യമായിരുന്നു അത്. ആ വാര്‍ഷികം ആചരിക്കുന്ന രീതി, കഴിഞ്ഞ അഞ്ച് ദശാബ്ദമായി നടക്കുന്ന മാധ്യമത്തിന്റേയും മൊത്തം രാഷ്ട്രീയ വ്യവസ്ഥയുടേയും വലതുപക്ഷ ചായ്‌വിനെ വ്യക്തമാക്കുന്ന ഒന്നാണ്. ഈ മാറ്റം നഗ്നമായി പ്രകടമാകുന്ന ഒരു സംഭവം ജയിലില്‍ കിടക്കുന്ന വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിനെക്കുറിച്ചുള്ള മൌനത്തിലാണ്. 50 വര്‍ഷം മുമ്പത്തേതിലും രൂക്ഷമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും, പത്രസ്വാതന്ത്ര്യത്തിന്റേയും … Continue reading ജൂലിയന്‍ അസാഞ്ജിനെ അവഗണിച്ചുകൊണ്ട് പെന്റഗണ്‍ പേപ്പറിന്റെ 50 വാര്‍ഷികം New York Times ആചരിച്ചു

സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി

ഇന്‍ഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിറ്റ്സര്‍ലന്റില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പണം 255 കോടി സ്വിസ് ഫ്രാങ്ക് ആയി (Rs 20,700 കോടി രൂപയിലധികം). സ്വിറ്റ്സര്‍ലാന്റിന്റെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2019 ന്റെ അവസാനം 89.9 കോടി സ്വിസ് ഫ്രാങ്കായിരുന്ന പണമാണ് വന്‍തോതില്‍ വര്‍ദ്ധിച്ച് 13 വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തിയത്. 2006 ല്‍ ആയിരുന്നു ആ നിക്ഷേപം ഏറ്റവും കൂടിയ നിലയിലായിരുന്നത്. അന്ന് ഇന്‍ഡ്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത് 650 കോടി സ്വിസ് ഫ്രാങ്കായിരുന്നു. അതിന് … Continue reading സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി

നമ്മുടെ കാലത്ത് ഗൂലാഗാണ് ഗ്വാണ്ടാനമോ എന്ന് ആംനസ്റ്റി

"ഭീകരതക്കെതിരായ യുദ്ധം" നടത്തുന്നതില്‍ ബ്രിട്ടണും അമേരിക്കയും മനുഷ്യാവകാശത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് Amnesty International അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും പീഡനത്തെ കുറ്റവിമുക്തമാക്കുയും അവരുടെ ധര്‍മ്മബോധം ശുദ്ധമാക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇറാഖിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം, നീതി എന്നിവയുടെ ഭാഷ ബ്രിട്ടണ്‍ ഉപയോഗിച്ചു. എന്നിട്ടും Human Rights Act അവിടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബാധകമാക്കിയില്ല. — സ്രോതസ്സ് theguardian.com | 26 May 2005

ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചു. ബൈഡന്‍ മറുപടി പറഞ്ഞു, “They’re killing people. നോക്കൂ, ഏക മഹാമാരി സംഭവിക്കുന്നത് വാക്സിനെടുക്കാത്തവരിലാണ്. അവര്‍ ആളുകളെ കൊല്ലുകയാണ്.” ഫെഡറല്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ രാജ്യം മൊത്തം വ്യാപിപ്പിക്കുന്നതിനിടക്ക് ഈ ആഴ്ച വൈറ്റ് ഹൌസ് അവരുടെ ശ്രദ്ധ കോവിഡ്-19 വ്യാജവാര്‍ത്തകളുടെ വ്യാപനം അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പൊതുജനാരോഗ്യത്തിന് “അടിയന്തിരമായ ഭീഷണി” ആണ് എന്ന് Surgeon General Vivek Murthy കഴിഞ്ഞ … Continue reading ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്

ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

കിഴക്കന്‍ ജറുസലേമിലേയും കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഇസ്രായേലിന്റെ settlements യുദ്ധക്കുറ്റമാണെന്ന് ഏക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അന്വേഷകന്‍ അഭിപ്രായപ്പെട്ടു. "നിയമ വിരുദ്ധ കൈയ്യേറ്റത്തിന്റെ" പേരില്‍ ഇസ്രായേലിന് മേല്‍ ഒരു വില ചാര്‍ത്തണമെന്ന് മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തെ U.N. special rapporteur on human rights ആയ Michael Lynk ആണ് U.N. Human Rights Council ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെ ഇസ്രായേല്‍ ബഹിഷ്കരിച്ചു. പടിഞ്ഞാറെക്കരയിലെ Bedouin … Continue reading ഇസ്രായേലിന്റെ കൈയ്യേറ്റ കെട്ടിടങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്ര സഭ വിദഗ്ദ്ധന്‍

കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു

കാലാവസ്ഥാ ലാഭം കൊയ്യല്‍. കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനിടക്ക് വീടുകളും സ്വന്തക്കാരും നഷ്ടപ്പെട്ടവരില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ലാഭം കൊയ്യല്‍ തുടങ്ങി. കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഊര്‍ജ്ജക്കമ്പനിയായ PG&E കാരണം ഉണ്ടായ കാട്ടുതീയെ അതിജീവിച്ചവര്‍ക്കുള്ള $1350 കോടി ഡോളറിന്റെ സഹായം വിതരണം ചെയ്യാന്‍ വേണ്ടി ഒരു പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചു എന്ന് San Francisco യിലെ NPR, PBS ന്റെ KQED സ്റ്റേഷനുകള്‍ നടത്തിയ വലിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തി. 70,000 കാട്ടുതീ ഇരകള്‍ക്ക് ഒന്നും കൊടുക്കാതെ അവര്‍ ആ … Continue reading കാലിഫോര്‍ണിയയിലെ കാട്ടുതീ ഇരകളുടെ സാമ്പത്തിക സഹായം വക്കീലുമാരും കണ്‍സള്‍ട്ടന്റുമാരും തട്ടിയെടുത്തു

250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

ലോകം മൊത്തം പട്ടിണികിടക്കുന്ന ആളുകളുടെ എണ്ണത്തില്‍ കോവിഡ്-19 മഹാമാരി വലിയ വര്‍ദ്ധനവാണുണ്ടാക്കിയത്. അതിനോടൊപ്പം സംഘര്‍ഷങ്ങളും, കാലാവസ്ഥാ മാറ്റവും അത് വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലോക ജനസംഖ്യയിലെ പത്തിലൊന്ന് പോഷകാഹാരം കിട്ടാത്തവരാണെന്ന് ലോകത്തെ ഭക്ഷ്യ സുരക്ഷയേയും പോഷകാഹാരത്തേയും കുറിച്ചുള്ള “The State of Food Security and Nutrition in the World” എന്ന പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 250 കോടി ആളുകള്‍ക്ക് പോഷകാംശമുള്ള ആഹാരം കിട്ടുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണെന്നും അതില്‍ പറയുന്നു. — സ്രോതസ്സ് … Continue reading 250 കോടി ആളുകള്‍ക്ക് പോഷകാഹാരം കിട്ടുന്നില്ല

അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

20 വര്‍ഷത്തെ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം അമേരിക്കയുടെ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറ്റം തുടരുന്നതിന്റെ ഇടക്ക് അഫ്ഗാന്‍ പ്രദേശത്തിന്റെ കൂടുതല്‍ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ പറയുന്നു. Tajikistan അതിര്‍ത്തിയുടെ മൂന്നില്‍ രണ്ടും അവര്‍ നിയന്ത്രിക്കുന്നു. മുമ്പത്തെ പ്രസിഡന്റായ ജോര്‍ജ് W. ബുഷ് അമേരിക്കന്‍ നയങ്ങളുടെ അപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിച്ചു. “അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറയാന്‍ പറ്റാത്ത അത്ര ദോഷം സഹിക്കേണ്ടിവരമോ എന്ന് ഞാന്‍ ഭയപ്പെടുന്നു,” എന്നാണ് ബുഷ് പറഞ്ഞത്. എന്നാല്‍ അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ക്ക് … Continue reading അമേരിക്ക യുദ്ധം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ സംരക്ഷിച്ചു എന്ന വാദം നാണംകെട്ട കള്ളമാണ്

അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു

താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു