സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു

സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. — സ്രോതസ്സ് straitstimes.com Jul 21, … Continue reading സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു

ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു

അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു

ഗര്‍ഭിണികളായ നൂറുകണക്കിന് സ്ത്രീകള്‍ യെമനില്‍ മരണ ഭയത്തില്‍

വലുതാകുന്ന യുദ്ധം കാരണം ആരോഗ്യ സംരക്ഷണം കിട്ടാതെ യെമനിലെ Hodeidah നഗരത്തില്‍ നൂറുകണക്കിന് ഗര്‍ഭിണികളായ സ്ത്രീകള്‍ വലിയ അപകട സാദ്ധ്യതയെ നേരിടുന്നു. ലോകത്തെ ഏറ്റവും വലിയ മാതൃമരണനിരക്കുള്ള രാജ്യമാണ് യെമന്‍ എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. UN Population Fund (UNFPA) പറയുന്നതനുസരിച്ച് ആരോഗ്യ സംരക്ഷണം കിട്ടാത്തതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ "തീവൃമായ അപകടസാദ്ധ്യത"യിലാണ്. 2015 ലെ ഒരു ലക്ഷം ജനനത്തിന് 385 എന്ന മരണ സംഖ്യ ഇപ്പോള്‍ ഇരട്ടിയാകാനുള്ള സാദ്ധ്യകളാണ് കാണുന്നത്. സൌദി അറേബ്യയും UAE യും … Continue reading ഗര്‍ഭിണികളായ നൂറുകണക്കിന് സ്ത്രീകള്‍ യെമനില്‍ മരണ ഭയത്തില്‍

ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍

ഹെബ്രോണില്‍ Breaking the Silence സഹായിയെ ആക്രമിച്ച വലതുപക്ഷ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഹെബ്രോണില്‍ ഒരു tour നയിച്ചുകൊണ്ടിരുന്ന Breaking the Silence സഹായിയെ ആക്രമിച്ചതിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. Rosh Ha’ayin നിവാസിയാണ് പ്രതി. അയയാള്‍ ഇടതുപക്ഷ സംഘടനയുടെ സഹസ്ഥാപകരിലൊരാളയ Yehuda Shaul യുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചു. പടിഞ്ഞാറെക്കരയിലും ഗാസയിലും IDF നടത്തുന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന മുമ്പത്തെ ഇസ്രായേലി പട്ടാളക്കാരുടെ സാക്ഷ്യപത്രം പ്രസിദ്ധീകരിക്കുന്ന സംഘടനയാണ് Breaking the Silence. — സ്രോതസ്സ് timesofisrael.com 29 July 2018

കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിക്കാരുടെ അഭിപ്രായവും കേള്‍ക്കുക

കൃഷിയുടെ input ചിലവ് കുറക്കാനും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സഹായിക്കാനും MGNREGA (Mahatma Gandhi National Rural Employment Guarantee Act) പണം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗവും നീതി ആയോഗം നടത്തിയ ചര്‍ച്ചയില്‍ തങ്ങളേയും കൂടി പങ്ക് ചേര്‍ക്കണമെന്ന് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 62 പ്രധാനപ്പെട്ട കര്‍ഷക സംഘടനകളുടെ കൂട്ടമാണ് Rashtriya Kisan Mahashangha (RKM). കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തങ്ങളുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് അവര്‍ പ്രധാനമന്ത്രിക്കും എല്ലാ … Continue reading കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിക്കാരുടെ അഭിപ്രായവും കേള്‍ക്കുക

ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

University of Barcelona യിലെ Faculty of Biology ഉം Institute for Research on Biodiversity (IRBio) ഉം ചേര്‍ന്ന് നടത്തിയ പഠനത്തില്‍ അന്റാര്‍ക്ടിക്കയുടെ കടല്‍ത്തട്ടില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന Odontaster validus എന്ന നക്ഷത്രമല്‍സ്യത്തിന് ഒരു രോഗം ബാധിക്കുന്നു എന്ന് കണ്ടെത്തി. അന്റാര്‍ക്ടിക്കയിലെ സമുദ്രജീവികളിലെ ഒരു echinoderm ല്‍ ആദ്യമായാണ് ഇത്തരം ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീഷീസിലെ 10% ത്തെ അത് ബാധിച്ചിരിക്കുന്നു. Deception Island ലേയും അന്റാര്‍ക്ടിക്ക് അക്ഷാംശത്തിലേയും പ്രധാനപ്പെട്ട ഒരു … Continue reading അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

ലോകത്തിലെ ഏറ്റവും വലിയ അറബി പഠന ക്ലാസ്

ടെല്‍ അവീവിലെ Habima Square ല്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ “ലോകത്തിലെ ഏറ്റവും വലിയ അറബി പഠന ക്ലാസ്” എന്ന് പറയുന്ന പരിപാടിയില്‍ ആയിരക്കണക്കിന് ജൂതരും പാലാസ്തീനി ഇസ്രായേലികളും പങ്കെടുത്തു. ഇസ്രായേലിന്റെ പുതിയ Jewish Nation-State Law ക്കെതിരായ പ്രതിഷേധമായാണ് അത് നടത്തിയത്. ആ നിയമം രാജ്യത്തെ ഔദ്യോഗിക മതമെന്ന് സ്ഥാനത്ത് നിന്ന് അറബിയെ നീക്കം ചെയ്യും. ധാരാളം സഹവര്‍ത്തിത്വ സംഘടകളുടേയും സമാധാന സംഘടകളുടേയും ഒരു കൂട്ടമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 15-മിനിട്ട് നേരത്തെ അറബി പഠനം, … Continue reading ലോകത്തിലെ ഏറ്റവും വലിയ അറബി പഠന ക്ലാസ്

കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു

ശാസ്ത്ര ജേണലായ Nature Climate Change പ്രസിദ്ധപ്പെടുത്തിയ IMAS നേതൃത്വം കൊടുത്ത ഒരു പ്രബന്ധം, വര്‍ദ്ധിച്ച് വരുന്ന CO2 ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ശാസ്ത്രജ്ഞര്‍, സര്‍ക്കാരുകള്‍, സമൂഹങ്ങള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികളെ അടിവരയിട്ട് പറയുന്നു. കഴിഞ്ഞ 30 കോടി വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത ശതാബ്ദങ്ങളില്‍ ഉപരിതല സമുദ്രത്തിന്റെ pH പത്ത് മടങ്ങ് വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. ആ ആഘാതം ലോകം മൊത്തമുള്ള ജൈവവ്യവസ്ഥയേയും, സമ്പദ്‌വ്യവസ്ഥയേയും, സമൂഹങ്ങളേയും ബാധിക്കുന്നുണ്ട്. സമുദ്ര അമ്ലവല്‍ക്കരണത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തി ആഘാതം പ്രതിവര്‍ഷം … Continue reading കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു