സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോരാഞ്ഞിട്ട് JPMorgan Chase, Wells Fargo പോലുള്ള വാള്‍സ്ട്രീറ്റിലെ വലിയ സ്ഥാപനങ്ങളോട് അവരുടെ ഉപഭോക്കാക്കളുടെ sensitive വിവരങ്ങള്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയ ഭീമന്റെ "ആളുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന platform" ആയി മാറുക എന്ന ശ്രമത്തിന്റെ ഭാഗമായാണിത്. അമേരിക്കക്കാരുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന ഏക കമ്പനിയൊന്നുമല്ല ഫേസ്‌ബുക്ക് എന്ന് ഫേസ്‌ബുക്ക് പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത Wall Street Journal പറയുന്നു. Google Assistant, Alexa പോലുള്ള ആപ്പുകളില്‍ അടിസ്ഥാന … Continue reading വമ്പന്‍ ബാങ്കുകളോടും ഫേസ്‌ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോദിക്കുന്നു
ടാഗ്: വാര്‍ത്ത
മൈക്രോസോഫ്റ്റ് CEO $3.6 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു
$3.59 കോടി ഡോളര്‍ വിലമതിക്കുന്ന 328,000 ഓഹരികള്‍ Microsoft Corp. Chief Executive Officer ആയ Satya Nadella വിറ്റു. 2014 ലാണ് ഇദ്ദേഹം CEO ആകുന്നത്. രണ്ട് വര്‍ഷം മുമ്പ് $83 ലക്ഷം ഡോളര്‍ വിലമതിക്കുന്ന 143,000 ഓഹരികള്‍ അദ്ദേഹം വിറ്റിരുന്നു. — സ്രോതസ്സ് bloomberg.com August 11, 2018
ഒരു നിമിഷം നില്‍ക്കൂ, നിങ്ങളുടെ ഡോക്റ്റര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
രോഗികള്‍ക്ക് ശരാശരി 11 സെക്കന്റുകളേ തങ്ങളുടെ രോഗം ഡോക്റ്ററോട് വിശദീകരിക്കാന്‍ സമയം കിട്ടുന്നുള്ളു. അതിനകം ഡോക്റ്റര്‍ അവരെ തടസപ്പെടുത്തും. മൂന്നിലൊന്ന് ഡോക്റ്റര്‍മാരേ രോഗികള്‍ക്ക് അവരുടെ പ്രശ്നം വിശദീകരിക്കാനുള്ള അവസരം കൊടുക്കാറുള്ളു. ആ സമയത്തിന്റെ മൂന്നിലൊന്ന് ഭാഗത്താണ് രോഗി തങ്ങളുടെ അജണ്ട ആദ്യം അവതരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ രോഗത്തെക്കുറിച്ച് പറയാന്‍ അവസരം കിട്ടിയ രോഗികളില്‍ പോലും സംസാരിക്കാന്‍ തുടങ്ങിയത് ശേഷം ശരാശരി 11 സെക്കന്റുകള്‍ കഴിഞ്ഞ് ഡോക്റ്റര്‍ അവരെ 10 ല്‍ 7 പ്രാവശ്യവും ഇടക്ക് കയറി ഇടപെടും. … Continue reading ഒരു നിമിഷം നില്‍ക്കൂ, നിങ്ങളുടെ ഡോക്റ്റര്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം
Spectre CPU speculative execution ദൌര്‍ബല്യത്തെ വിദൂര നെറ്റ്‌വര്‍ക്കില്‍ നിന്നും എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പഠന റിപ്പോര്‍ട്ട് ഓസ്ട്രിയയിലെ Graz University ലെ ഗവേഷകര്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ചു. ഈ ആക്രമണ രീതിയെ NetSpectre എന്നാണ് അവര്‍ വിളിക്കുന്നത്. ഇതുവഴി നെറ്റ്‌വര്‍ക്കില്‍ നിന്നുകൊണ്ട് ആക്രമണകാരിക്ക് arbitrary memory വായിക്കാനാകും. ആധുനിക CPUകളിലെ speculative execution നെ ആക്രമണകാരിക്ക് ഉപയോഗിക്കാനുതകുന്ന ഒരു കൂട്ടം ദൌര്‍ബല്യങ്ങളെയാണ് Spectre എന്ന് വിളിക്കുന്നത്. ജനുവരി 3 നാണ് CPU ദൌര്‍ബല്യങ്ങള്‍ ആയ … Continue reading NetSpectre ആക്രമണം വഴി വിദൂരത്ത് നിന്ന് CPUനെ ചൂഷണം ചെയ്യാം
ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി
കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം നടന്ന ഓഹരി തിരകെ വാങ്ങല്‍ കുത്തൊഴുക്കാണ് നടന്നത്. ഒറക്കിള്‍ $1200 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. പിന്നീട് $25 കോടി ഡോളറിന്റെ ഓഹരികള്‍ ഒറക്കിള്‍ CEO ആയ Safra Catz വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ശരാശരി എടുത്താല്‍ അത് മിനിട്ടില്‍ $2,000 ഡോളറിന്റെ ഓഹരി എന്ന തോതിലാണ്. അവരെ പിന്‍തുടര്‍ന്ന് കമ്പനിയുടെ product development head ആയ Thomas Kurian വിറ്റത് $8.5 കോടി ഡോളറിന്റെ ഓഹരികളാണ്. … Continue reading ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി
ഭൌമ Overshoot ദിനത്തെ ഓഗസ്റ്റ് 1 ലേക്ക് നീക്കി
ഭൂമിക്ക് ഒരു വര്‍ഷം കൊണ്ട് ഉത്പാദിപ്പിച്ചെടുക്കാവുന്ന പ്രകൃതി വിഭവങ്ങളേക്കാള്‍ കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ നാം ഭൂമി നിവാസികള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ 7 മാസത്തില്‍ തന്നെ നാം ഈ വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു. അതുകൊണ്ടാണ് ഓഗസ്റ്റ് 1 നെ ഭൌമ Overshoot ദിനമായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമുള്ള ഓരോ ദിവസവും നാം അതി തീവൃമായി പ്രകൃതിയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഇന്‍ഡ്യ അതിന്റെ ഉപഭോഗം ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ 2.5 മടങ്ങ് വിഭവങ്ങള്‍ നമുക്ക് വേണ്ടിവരും. Global … Continue reading ഭൌമ Overshoot ദിനത്തെ ഓഗസ്റ്റ് 1 ലേക്ക് നീക്കി
പിഴിയല്‍ നയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി രാജിവെച്ചു
ജോര്‍ദാനില്‍ പിഴിയല്‍ നയത്തിനെതിരായ പ്രതിഷേധം ശക്തമായി അതിന്റെ 5 ആം ദിവസം പ്രധാനമന്ത്രി Hani al-Mulki രാജിവെച്ചു. അന്തര്‍ദേശീയ നാണയ നിധിയുടെ (IMF) ആവശ്യപ്രകാരമുള്ള നികുതി വര്‍ദ്ധവ് Hani al-Mulki നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയായി മുമ്പ് ലോക ബാങ്കില്‍ ജോലി ചെയ്തിരുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയായ Omar al-Razzaz നെ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ നടത്ത ഏറ്റവും വലിയ പ്രതിഷേധ സമരമായിരുന്നു ഇപ്പോള്‍ ജോര്‍ദ്ദാനില്‍ നടന്നത്. — സ്രോതസ്സ് democracynow.org
ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്
ലോകത്തെ മൊത്തമുള്ള ജൈവകര്‍ഷകരുടെ 30% ഇന്‍ഡ്യയിലാണ്. എന്നാല്‍ മൊത്തം 578 ലക്ഷം ഹെക്റ്റര്‍ ജൈവ കൃഷിയിടത്തിന്റെ വെറും 2.59% മാത്രമേ (15 ലക്ഷം ഹെക്റ്റര്‍) ഇന്‍ഡ്യയിലുള്ളു എന്ന് World of Organic Agriculture 2018 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയത്ത് മോശം നയങ്ങളാല്‍ ഉയരുന്ന input ചിലവ്, പരിമിതമായ കമ്പോളം, തുടങ്ങിയ പ്രശ്നങ്ങളാല്‍ മിക്ക ജൈവകര്‍ഷകരും ദുരിതം അനുഭവിക്കുന്നു എന്ന് Associated Chambers of Commerce and Industry of India (ASSOCHAM) ഉം … Continue reading ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്
ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി
പ്രസിഡന്റ് ട്രമ്പും Deutsche Bank ന്റെ ആഗോള റിയലെസ്റ്റേറ്റ് മൂലധന കമ്പോള തലവനായ Justice Anthony Kennedy മകന്‍ Justin Kennedy ഉം തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. The New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് Justin Kennedyയുടെ നേതൃത്വത്തില്‍ Deutsche Bank ഡൊണാള്‍ഡ് ട്രമ്പിന് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും കെട്ടിടം പണിയുന്നതിന് $100 കോടി ഡോളര്‍ വായ്പ നല്‍കി. ട്രമ്പിന്റെ കുഴപ്പം പിടിച്ച സാമ്പത്തിക ചരിത്രം കാരണം മിക്ക ബാങ്കുകളും വായ്പ … Continue reading ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി
സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു
സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. — സ്രോതസ്സ് straitstimes.com Jul 21, … Continue reading സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു