ഗര്‍ഭകാലത്തെ Antidepressant സമ്പര്‍ക്കം

മാതാവിന്റെ antidepressant fluoxetine (Prozac) ഉപയോഗം കുട്ടികളുടെ തലച്ചോറിലെ സര്‍ക്യൂട്ടകള്‍ക്ക് മാറ്റം വരുത്തി autism spectrum disorder പോലുള്ള സ്വഭാവം കാണിക്കുന്നതായി ന്നതായി പഠനം. എലികളിലാണ് ആ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് eNeuro ജേണലില്‍ പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികളായ സ്ത്രീകളിലെ depression ചികില്‍സയില്‍ പെട്ടെന്നുള്ള ഒരു bearing ഉണ്ടാക്കുന്നതല്ല ഇതിന്റെ ഫലങ്ങള്‍. ഗര്‍ഭിണികളായ സ്ത്രീകളുടെ mood disorders ചികില്‍സക്കായി ഉപയോഗിക്കുന്ന selective serotonin reuptake inhibitors (SSRIs) എന്ന മരുന്ന് തലച്ചോറിലെ serotonin അളവ് വര്‍ദ്ധിപ്പിക്കുന്നു. serotonin … Continue reading ഗര്‍ഭകാലത്തെ Antidepressant സമ്പര്‍ക്കം

പാലസ്തീന്‍ ഉപേക്ഷിക്കാന്‍ അദ്ധ്യാപകരെ ഇസ്രായേല്‍ നിര്‍ബന്ധിക്കുന്നു

അക്കാദമിക് സ്വാതന്ത്ര്യത്തിന് മേല്‍ കൂട്ടത്തോടെ ആക്രമണം നടത്തിക്കൊണ്ട് ജറുസലേമിലെ പാലസ്തീന്‍ സര്‍വ്വകലാശാല പൂര്‍ണ്ണമായും ഇസ്രായേല്‍ അടച്ചുപൂട്ടി. കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Sheikh Jarrah ല്‍ ജൂലൈ 14 ന് ഇസ്രായേല്‍ പോലീസ് Hind al-Husseini കോളേജ് അടച്ചുപൂട്ടി. ഒരു അക്കാദമിക കോണ്‍ഫെറന്‍സ് തടയുകയും അതില്‍ പങ്കെടുത്ത 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്രായേല്‍ മന്ത്രി Gilad Erdan ന്റെ ഉത്തരവ് പ്രകാരം ആണ് പോലീസ് പ്രവര്‍ത്തിച്ചത്. ഇസ്രായേലിന് എതിരെ ഈ കോണ്‍ഫെറന്‍സ് “incitement” പ്രചരിപ്പിക്കുന്നു എന്നാണ് … Continue reading പാലസ്തീന്‍ ഉപേക്ഷിക്കാന്‍ അദ്ധ്യാപകരെ ഇസ്രായേല്‍ നിര്‍ബന്ധിക്കുന്നു

ഇന്‍ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്‍

Indian Express നടത്തിയ ഒരു അന്വേഷണത്തില്‍ അന്തര്‍ദേശീയമെന്ന് അവകാശപ്പെടുന്ന “predatory journals” എന്ന് വിളിക്കുന്ന 300 പ്രസാധകരുടെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ എന്ന് കണ്ടെത്തി. ഒരു പ്രബന്ധത്തിന് ഇവര്‍ $30-$1,800 ഡോളര്‍ വരെ “ഫീസ്” ഈടാക്കുന്നു. അത്തരത്തിലൊന്നായ OMICS ഹൈദരാബാദില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. തെറ്റായ അവകാശവാദത്തിന്റെ പേരില്‍ അവര്‍ക്കെതിരെ അമേരിക്കയില്‍ Federal Trade Commission (FTC) ന്റെ നിയമ നടപടി നടന്നുകൊണ്ടിരിക്കുന്നു. കമ്പനി അത് നിഷേധിച്ചു. ജര്‍മന്‍ പ്രസാധകരായ NDR, WDR, Suddeutsche Zeitung … Continue reading ഇന്‍ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്‍

ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു

ആധാറിലൂടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള നടപടി കാരണം ഇന്‍ഡ്യന്‍ സ്ഥാപനങ്ങളുടെ IT സുരക്ഷിതത്വത്തിന് വേണ്ടി ചിലവാക്കുന്ന പണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്ന് ഒരു ഫ്രഞ്ച് സംഘമായ Thales പറയുന്നു. പ്രതിരോധ രംഗത്തും സിവില്‍ രംഗത്തും ഇക്കാര്യം പ്രകടമാണ്. ഈ വര്‍ഷം ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ 93% ഇന്‍ഡ്യയിലെ സ്ഥാപനങ്ങളും തങ്ങളുടെ IT സുരക്ഷാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന് പറയുകയുണ്ടായി. ഇതേ സര്‍വ്വേ നടത്തിയ രാജ്യങ്ങളിലെ ഏറ്റവും കൂടിയ തോതാണിത്. "2018 Thales Data Threat Report" … Continue reading ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു

വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി

യാഥാസ്ഥിതികമല്ലാത്ത വിവാഹം നടത്തിയതിന്റെ പേരില്‍ ഇസ്രായേല്‍ പോലീസ് വിചാരണയെ കാത്തിരുന്ന Rabbi Dov Haiyun ഒരു സാമൂഹ്യമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു: “ഇറാന്‍ ഇവിടെയെത്തി”. Haiyun 5:30 a.m.ന് ഉണര്‍ന്നു. വ്യാഴാഴ്ച രണ്ട് പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വാനിന്റെ പിറകല്‍ കയറ്റി ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്താണ് അദ്ദേഹത്തിന്റെ കുറ്റം? തീവൃ-യാഥാസ്ഥിതിക Rabbinate ന് പുറത്ത് വെച്ച് ഒരു ജൂത വിവാഹം നടത്തി. “എന്റെ രാജ്യത്തെ ഓര്‍ത്ത് എനിക്ക് നിരാശ തോന്നുന്നു. ഇതാണ് … Continue reading വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി

യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

#GDPR കാരണം യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി USA Today നിരീക്ഷണ സ്ക്രിപ്റ്റുകളും പരസ്യങ്ങളും ഒഴുവാക്കിയ വേറെ വെബ് സെര്‍വ്വറാണ് ഉപയോഗിക്കുന്നത്. സൈറ്റ് അതിനാല്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ ചവറുകളൊന്നുമില്ലെങ്കില്‍ ഇന്റെര്‍നെറ്റ് എത്രയേറെ വേഗത്തിലാകുമായിരുന്നു! 5.2MB → 500KB. ലോഡ് ആകാനുള്ള സമയം 45 സെക്കന്റില്‍ നിന്ന് 3 സെക്കന്റുകളിലേക്ക്. 124 (!) ജാവാസ്ക്രിപ്റ്റ് ഫയലുകളില്‍ നിന്ന് പൂജ്യം ഫയലുകളിലേക്ക്. മൊത്തം 500 requests ല്‍ നിന്ന് 34 ലേക്ക്. — സ്രോതസ്സ് twitter.com/fr3ino ഇത് വേഗതയുടെ … Continue reading യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്

ശുദ്ധ ഊര്‍ജ്ജത്തിന്റെ പേരില്‍ സമ്പന്ന സര്‍ക്കാരുകള്‍ ആഫ്രിക്കയില്‍ ഫോസിലിന്ധനത്തെ വികസനത്തിനായി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായി. ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള 60% സഹായവും ചിലവാക്കുന്നത് ഫോസിന്ധങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശകലനത്തില്‍ നിന്ന് വ്യക്തമായി. അതേ സമയം 18% മാത്രമാണ് പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത്. ഒരു ശുദ്ധ ഊര്‍ജ്ജ പ്രചരണ സംഘടനയായ Oil Change International ആണ് ഈ പഠനം നടത്തിയത്. 2014 - 2016 കാലത്ത് $59.5bn (£45.3bn) ഡോളറാണ് ആഫ്രിക്കയിലെ ഊര്‍ജ്ജ രംഗത്തിന് സഹായമായി കിട്ടിയത്. ചൈനയാണ് ഏറ്റവും കൂടുതല്‍ … Continue reading ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്

ആധാര്‍ നമ്പരില്ലാത്തതിനാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില്‍ മരിച്ചു

ഹരിയാനെയിലെ Sonipatല്‍ ആധാര്‍ നമ്പര്‍ ഇല്ലാതെ ചികില്‍സിക്കില്ല എന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ചികില്‍സ കിട്ടാതെ മരിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദാംശങ്ങള്‍ ശേഖരിക്കാനായി ആരോഗ്യവകുപ്പ് ജോലിക്കാരെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി Anil Vij അംബാലയില്‍ പറഞ്ഞു. "ഹവില്‍ദാര്‍ ലക്ഷമണ്‍ ദാസിന്റെ വിധവയായ ശകുന്തളാ ദേവി (55) പോയ ആശുപത്രി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി ആവശ്യപ്പെട്ടതിനാല്‍ ചികില്‍സ കിട്ടാതെ കഴിഞ്ഞ … Continue reading ആധാര്‍ നമ്പരില്ലാത്തതിനാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരന്റെ വിധവ ഹരിയാനയിലെ ആശുപത്രിയില്‍ മരിച്ചു

ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു

ഇന്റര്‍നെറ്റിലെ ജര്‍മ്മന്‍ anti-Semitism ഉള്ളടക്കം കഴിഞ്ഞ 10 വര്‍ഷത്തില്‍ വളരേധികം വര്‍ദ്ധിച്ചു എന്ന് അന്തര്‍ദേശീയമായി പ്രസിദ്ധനായ anti-Semitism വിദഗ്ദ്ധയായ Monika Schwarz-Friesel കണ്ടെത്തി. മുഖ്യധാരാ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും അത് കൂടുതല്‍ തീവൃവും ആകുന്നു. ഓണ്‍ലൈനിലെ anti-Semitic ഉള്ളടക്കം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല ഗുണത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ റാഡിക്കലായി മാറുന്നു. ഉദാഹരണത്തിന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും മറുപടിയായി വരുന്ന anti-Semitic പ്രതികരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, അത് കൂടുതല്‍ മതഭ്രാന്തുപിടിച്ചതുമാണ്. ഓണ്‍ലൈന്‍ anti-Semitism കൂടുതലും ഇസ്രായേലിന് … Continue reading ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു

ഡാറ്റാ സംരക്ഷണ കമ്മറ്റി: സര്‍ക്കാര്‍ നിരന്തരം വിവരാവകാശ അപേക്ഷ തള്ളിക്കളയുന്നു

ഇന്‍ഡ്യയുടെ ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനുള്ള ശ്രീകൃഷ്ണ കമ്മറ്റിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കാനായി കൊടുത്ത ഒരു കൂട്ടം വിവരാവകാശ ചോദ്യങ്ങള്‍ നിരന്തരമായി നിരസിക്കുന്നു. ഡിസംബര്‍ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള 5 വ്യത്യസ്ഥ വിവരാവകാശ ചോദ്യങ്ങള്‍ക്ക് വളരെ കുറവ് വിവരങ്ങളേ 31 ജൂലൈ 2017 ല്‍ രൂപീകൃതമായ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റിയില്‍ നിന്ന് ശേഖരിക്കാനായുള്ളു. അതിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടാതെ, 10 അംഗ കമ്മറ്റിയുടെ അംഗത്വത്തെക്കുറിച്ചും അതിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. — സ്രോതസ്സ് thequint.com