അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിനെതിരെ വ്യോമസേന താവളത്തില്‍ പ്രതിഷേധം നടത്തിയ 7 പേരെ അറസ്റ്റ് ചെയ്തു

അമേരിക്കയിലെ നെവാഡയില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വെഗാസിന് വടക്ക് Creech Air Force Base ന് മുമ്പില്‍ ആയിരുന്നു സമരം നടന്നത്. മദ്ധ്യപൂര്‍വ്വേഷ്യയിലേയും അഫ്ഗാനിസ്ഥാനിലേയും ദൌത്യങ്ങള്‍ക്കായിവിനാശകാരിയായ Reaper, Predator ഡ്രോണുകള്‍ ആ താവളത്തില്‍ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്. താവളത്തിനടുത്തുള്ള Highway 95 പ്രതിഷേധക്കാര്‍ താല്‍ക്കാലികമായി തടസപ്പെടുത്തി. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഇരകളുടെ ചിത്രങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിച്ചു. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ആ തൊഴില്‍ ഉപേക്ഷിക്കണമെന്ന ധാരാളം പരസ്യങ്ങളും Veterans for Peace … Continue reading അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിനെതിരെ വ്യോമസേന താവളത്തില്‍ പ്രതിഷേധം നടത്തിയ 7 പേരെ അറസ്റ്റ് ചെയ്തു

ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

വിപ്ലവകാരി ലൈല ഖാലിദ് നിരാഹാര സമരം തുടങ്ങി

നിരാഹാര സമരം നടത്തുന്ന പാലസ്തീന്‍ തടവുകാര്‍ക്ക് പിന്‍തുണയായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് Popular Front for the Liberation of Palestine അംഗമായ ലൈല ഖാലിദ് (Leila Khaled) നിരാഹാര സമരം തുടങ്ങി. ഇസ്രായേലിലെ ജയിലുകളില്‍ കഴിഞ്ഞ 21 ദിവസങ്ങളായി ചരിത്രപരമായ മഹാ നിരാഹാര സമരമാണ് നടന്നുവരുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ Democratic People’s Unity Party of Jordan നടത്തുന്ന പരിപാടിയിലാണ് ലൈല ഇത് പറഞ്ഞത്. ഏപ്രില്‍ 17 ന് ആണ് 1,700 പാലസ്തീന്‍ തടവുകാര്‍ അനിശ്ഛിത കാല … Continue reading വിപ്ലവകാരി ലൈല ഖാലിദ് നിരാഹാര സമരം തുടങ്ങി

വിഷജലത്തിന്റെ ബില്ല് അടക്കാത്തതിനാല്‍ ഫ്ലിന്റിലെ നിവസാകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും

പൈപ്പുകള്‍ ഇതുവരെയും ശരിയാക്കാത്ത ഫ്ലിന്റ് നഗരത്തില്‍ കുടിവെള്ള പ്രശ്നം തുടരുകയാണ്. വെള്ളത്തിന്റെ ബില്ല് അടക്കാത്ത ആളുകള്‍ നികുതി അടക്കണം എന്നാണ് പറയുന്നത്. മെയ് 19 മുമ്പ് വെള്ളത്തിന്റെ ബില്ല് അടച്ചില്ലെങ്കില്‍ അവരുടെ വീടുകള്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് 8,000 ല്‍ അധികം ആളുകള്‍ക്ക് നഗരസഭയില്‍ നിന്ന് കിട്ടി എന്ന് NBC യില്‍ ചേര്‍ന്നിട്ടുള്ള 25News പറയുന്നു. — സ്രോതസ്സ് commondreams.org

അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം ഒരു ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിച്ചു

Block Island, Rhode Island ലെ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിക്കുന്നതില്‍ അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം പങ്കുവഹിച്ചു. Block Island ലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദ്വീപിനേയും റോഡ് അയലന്റിലെ കാറ്റാടി പാടത്തെ കരയിലെ ഗ്രിഡ്ഡുമായി ബന്ധിപ്പിക്കുന്ന കേബിളിനേയും ബന്ധിപ്പിച്ചു. ആ ബന്ധം കാരണം ദ്വീപിലെ ഏക വൈദ്യുതി സ്രോതസ്സായ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചിടുന്നതിന് കാരണമായി. 2,000 ആളുകളുടെ ഈ ദ്വീപില്‍ 37.8 ലക്ഷം ലിറ്റര്‍ ഡീസലായിരുന്ന പ്രതിവര്‍ഷം കത്തിച്ചിരുന്നത്. — … Continue reading അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം ഒരു ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിച്ചു

മനുഷ്യാവകാശ ധ്വംസകര്‍ക്ക് കോടതി ചെറിയ ശിക്ഷയേ നല്‍കിയുള്ളു

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും "അപ്രത്യക്ഷരാക്കുകയും" ചെയ്തിരുന്നു. — സ്രോതസ്സ് democracynow.org

ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

ജനുവരി 10 ന് Jeff Sessions നെ അറ്റോര്‍ണി ജനറല്‍ ആക്കാനുള്ള സെനറ്റ് confirmation hearing ല്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന് വാഷിങ്ടണ്‍ ഡിസിയില്‍ മൂന്ന് സാമൂഹ്യപ്രവര്‍ത്തരെ ശിക്ഷിച്ചു. മൂന്നുപേരില്‍ ഒരാളായ Desiree Ali-Fairooz നെ "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കും" എന്ന് സെഷന്‍സ് ശപഥം ചെയ്യുമ്പോള്‍ പൊട്ടിച്ചിരിച്ചതിന് "disruptive conduct" കുറ്റം ചാര്‍ത്തി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകര്‍ വെളുത്ത തല മൂടുന്ന ളോഹ ധരിച്ച് "No Trump! No … Continue reading ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ

കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ "stand your ground" നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ … Continue reading പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ

പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു

കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ അനിശ്ഛിതകാലത്തെ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ചെറുപ്പക്കാരനായ ഒരാള്‍ ആദ്യത്തെ ഇരയായി. 30- വയസ് പ്രായമായ Mazan al-Maghrebi റാമല്ലയിലെ സ്വന്തം വസതിയില്‍ വെച്ച് നിര്യാതനായി. നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ വൃക്കക്ക് രോഗം വന്നു എന്ന് Saba news agency റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ഓഫര്‍ ജയിലില്‍ സമരം നടത്തുന്ന മിക്ക തടവുകാരുടേയും രക്തസമ്മര്‍ദ്ദം താഴ്നിരിക്കുകയാണ്. കടുത്ത തലവേദനയും വയറിന്റെ പ്രശ്നങ്ങളും അവര്‍ അനുഭവിക്കുന്നു. തണുത്ത വെള്ളം കുടിക്കാന്‍ അവരെ … Continue reading പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു

അമേരിക്കന്‍ കമ്പനി പാമ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍

ഒരു ആഗോള ടെന്റര്‍ ന് ശേഷം Indian Railways, അമേരിക്കന്‍ കമ്പനിയായ Modjeski Masters എന്ന ലോകത്തെ പ്രധാനപ്പെട്ട പാലം നിര്‍മ്മാണ കമ്പനിക്ക് പുതിയ കണ്ണറ(span) നിര്‍മ്മിക്കാനുള്ള കരാര്‍ കൊടുത്തു. ഇന്‍ഡ്യയിലെ ഏക cantilever പാലമായ ഈ പാലത്തിന്റെ ഇപ്പോഴത്തെ Scherzerന്റെ കണ്ണറക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. Rs. 35 കോടിയുടെ പ്രൊജക്റ്റ് അമേരിക്കന്‍ കമ്പനിയുടേയും Larsen and Tubro (L&T) യുടേയും ഒരു സംയുക്ത സംരംഭമായി ചെയ്യുന്നതിന് നടപ്പാക്കുന്ന ഏജന്‍സി Rail Vikas Nigam Limited … Continue reading അമേരിക്കന്‍ കമ്പനി പാമ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍