വടക്കേ കരോലിനയുടെ കിഴക്ക് ഭാഗത്തുള്ള താമസക്കാര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായമായ പന്നി ഫാമുമായി യുദ്ധത്തിലാണ്. കഴിഞ്ഞ ആഴ്ച ജനപ്രതിനിധികള്‍ House Bill 467 പാസാക്കി. അത് ഫാമുകള്‍ക്കെതിരെ താമസക്കാരുടെ പ്രതിഷേധത്തെ പരിമിതപ്പെടുത്തുന്നു. ശതകോടി ഡോളറിന്റെ ഈ വ്യവസായം സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായാണ് ചിതറിക്കിടക്കുന്നത്. പന്നി ഫാമുകള്‍ പന്നികളുടെ മലവും മൂത്രവും അവിടെ ശേഖരിക്കുന്നു. ശതകോടി കണക്കിന് ലിറ്റര്‍ വരുന്ന ആ മാലിന്യ കുളങ്ങളില്‍ നിന്ന് വായുവിലേക്ക് സ്പ്രേ ചെയ്യുന്നു. അവിടുത്തെ താമസക്കാരുടെ ആരോഗ്യത്തെ അത് മോശമായി … Continue reading വടക്കേ കരോലിനയിലെ പന്നി ഫാം കറുത്തവരുടെ സമൂഹത്തിലേക്ക് ചാണകം തളിക്കുന്നു
ടാഗ്: വാര്‍ത്ത
ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി
ദീര്‍ഘകാലത്തെ Fox News താരമായിരുന്ന Bill O’Reilly പുറത്തായി. ആറിലധികം സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. അദ്ദേഹത്തിന്റെ പുറത്ത് പോക്ക് ദീര്‍ഘകാലത്തെ Fox News CEO ആയിരുന്ന Roger Ailes ന്റെ പുറത്ത് പോക്ക് പോലെയായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 20 ല്‍ അധികം സ്ത്രീകളാണ് Ailes ന് എതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി വന്നത്. 50 ല്‍ അധികം പരസ്യക്കാര്‍ "The O’Reilly Factor" എന്ന പരിപാടി ബഹിഷ്കരിച്ചു. $1.3 കോടി ഡോളര്‍ കൊടുത്താണ് Fox … Continue reading ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി
ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം
National Bureau of Economic Research പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രമാണ്. 1980 ല്‍ ഏറ്റവും മുകളിലത്തെ quintile(അഞ്ചിലൊന്ന്) ലിലുള്ള ഒരു മനുഷ്യന്‍ ഏറ്റവു താഴത്തെ quintile ലിലുള്ള മനുഷ്യനേക്കാള്‍ 5 വര്‍ഷം അധികം ജീവിക്കുമായിരുന്നു. അസമത്വം ദിനം പ്രതി വര്‍ദ്ധിച്ചതിന്റെ ഫലമായി 2014 ആയപ്പോഴേക്കും അത് 12.7 വര്‍ഷമായി വര്‍ദ്ധിച്ചു. അതിസമ്പന്നരുടെ quintile അവരുടെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ 7 വര്‍ഷം അധികം ജീവിക്കുന്നു. അതേ സമയം പരമദരിദ്രിരുടെ … Continue reading ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം
അന്റാര്‍ക്ടികയിലെ മഞ്ഞ് പിളര്‍പ്പ് വ്യാപിക്കുന്നു
Larsen C യിലെ പിളര്‍പ്പ് ഇതുവരെ കണ്ടിട്ടില്ലാത്ത 180 km നീളമുള്ള ഹിമശില(iceberg) ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പിളര്‍പ്പിന്റെ പുതിയ ശാഖക്ക് 15 km നീളമുണ്ട്. പിളര്‍പ്പ് അതിവേഗം വ്യാപിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം Swansea University നേതൃത്വം കൊടുക്കുന്ന ബ്രിട്ടണിന്റെ Project Midas ലെ ഗവേഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വെറും 20km മഞ്ഞാണ് 5,000 sq km മഞ്ഞിനെ പൊട്ടിപോകാതെ നിലനിര്‍ത്തുന്നത്. — സ്രോതസ്സ് swansea.ac.uk
സോളാര്‍ പാനലുകള്‍ കല്‍ക്കരി വൈദ്യുതിയെ മറികടന്നു
ബ്രിട്ടണില്‍ കഴിഞ്ഞ ആറുമാസമായി കല്‍ക്കരിയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി സോളാര്‍ പാനലുകളില്‍ നിന്ന് ഉത്പാദിപ്പിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7,000 ഗിഗാ യൂണിറ്റ് വൈദ്യുതിയാണ് സോളാര്‍ പാനലുകളില്‍ നിന്ന് വന്നത് എന്ന് Carbon Brief നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. കല്‍ക്കരിയേക്കാള്‍ 10% അധികമാണിത്. ഇതേ കാലത്ത് കല്‍ക്കരി 6,300GwH മാത്രമാണ് ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് independent.co.uk
എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു
രാജ്യത്തെ 12 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്ന് നടന്ന സ്ഥലത്ത് എല്‍ സാല്‍വഡോര്‍ ഒരു സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. 1981 ല്‍ അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന സൈന്യം ആയിരത്തിലധികം ആളുകളെ കൊന്ന സ്ഥലമാണത്. അമേരിക്കക്കാര്‍ പരിശീലനം കൊടുത്ത സാല്‍വഡോറിലെ മരണ സംഘം "ബോധപൂര്‍വ്വവും വ്യവസ്ഥാപിതമായും" 1981 ഡിസംബര്‍ 11 ഉം 13 ഉം El Mozote നഗരത്തിലും സമീപ ഗ്രാമങ്ങളിലും സ്ത്രീകളും കുട്ടികളുമായ 1,200 ഗ്രാമീണരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്ന് 1992 ലെ … Continue reading എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു
നാല് ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസില്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി
പോര്‍ച്ചുഗീസ് പുരാവസ്തുശാസ്ത്രജ്ഞനായ João Zilhão ന്റെ നേതൃത്വത്തിലുള്ള Binghamton University യിലെ നരവംശശാസ്ത്രജ്ഞനായ Rolf Quam ഉള്‍പ്പെടുന്ന ഒരു അന്തര്‍ദേശീയ ഗവേഷണ സംഘം പോര്‍ട്ടുഗലിലെ ഏറ്റവും പഴയ മനുഷ്യ ഫോസില്‍ തലയോട് കണ്ടെത്തി. മദ്ധ്യ Pleistocene കാലത്ത് യൂറോപ്പിലെ മനുഷ്യന്റെ പരിണാമത്തേയും നിയാണ്ടര്‍താല്‍ മനുഷ്യന്റെ ജന്മത്തേയും കുറിച്ച് ഈ കണ്ടുപിടുത്തത്തിന് വിലപ്പെട്ട സംഭവാനകള്‍ നല്‍കാനാവും. യൂറോപ്പിന്റെ പടിഞ്ഞാറ് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലിന് നാല് ലക്ഷം വര്‍ഷം പഴക്കമുണ്ട്. — സ്രോതസ്സ് binghamton.edu
സ്കൂള്‍ ഇസ്രായേല്‍ അടച്ചുപൂട്ടിയതിനാല്‍ പാലസ്തീന്‍ കുട്ടികള്‍ തെരുവില്‍ ക്ലാസില്‍ പോകുന്നു
ജറുസലേമിലെ ഒരു പ്രധാനപ്പെട്ട പാലസ്തീന്‍ elementary സ്കൂള്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ അടച്ചുപൂട്ടി. അതിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ സ്കൂളിന് മുന്‍വശത്തെ തെരുവില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചു എന്ന് പാലസ്തീന്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. al-Nukhba എന്ന അറബ് സ്കൂളാണ് ഇസ്രായേല്‍ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടിയത്. ഇസ്രായേലിനെതിരായ “പ്രേരണ” പാലസ്തീന്‍ കുട്ടികളെ പഠിപ്പിക്കുന്നു എന്നും പാലസ്തീന്‍കാരുടെ പ്രതിരോധ സംഘടനയായ ഹമാസ് ആണ് സ്കൂള്‍ സ്ഥാപിച്ചത് എന്നും ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. സ്കൂളിന്റെ തലവനായ Luay Jamal Bkirat … Continue reading സ്കൂള്‍ ഇസ്രായേല്‍ അടച്ചുപൂട്ടിയതിനാല്‍ പാലസ്തീന്‍ കുട്ടികള്‍ തെരുവില്‍ ക്ലാസില്‍ പോകുന്നു
ജിറാഫ് ഉന്‍മൂലനത്തിന്റെ ഭീഷണി നേരിടുന്നു എന്ന് ശാസ്ത്രജ്ഞര്‍
ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച് ജിറാഫുകള്‍ ഉന്‍മൂലനത്തിന്റെ വക്കിലാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ജിറാഫുകളുടെ എണ്ണം 40% ആണ് കുറഞ്ഞത്. ഈ സ്പീഷീസ് "നിശബ്ദമായ ഉന്‍മൂലനത്തെ"യാണ് അഭിമുഖീകരിക്കുന്നതെന്ന് International Union for the Conservation of Nature പറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഗോള മഹാ ഉന്‍മൂലനത്തിന്റെ ഭാഗമായാണ് അവയുടെ തകര്‍ച്ചയും സംഭവിക്കുന്നത്. 1970 ലെ എണ്ണത്തെ അപേക്ഷിച്ച് ഈ ഉന്‍മൂലനത്തില്‍ 2020 ഓടെ മൊത്തം വന്യജീവികളുടെ മൂന്നില്‍ രണ്ട് ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് democracynow.org
ഇന്‍ഡ്യയുടെ വലിയ കല്‍ക്കരി ആസൂത്രണം പാരീസ് കാലാവസ്ഥാ ലക്ഷ്യങ്ങളെ തുടച്ച് നീക്കും
370 കല്‍ക്കരി താപവൈദ്യുതി നിലയങ്ങള്‍ പണിയാനുള്ള ആസൂത്രണവുമായി ഇന്‍ഡ്യ മുന്നോട്ട് പോയാല്‍ അത് ഇന്‍ഡ്യയുടെ പാരീസ് കാലാവസ്ഥാ ഉറപ്പുകള്‍ നേടാനാവില്ല എന്ന് University of California, CoalSwarm ഗവേഷകര്‍ പറയുന്നു. ഈ നിലയങ്ങളെല്ലാം പണിഞ്ഞാല്‍ ഇന്‍ഡ്യയുടെ ഫോസിലിന്ധനോര്‍ജ്ജ പങ്ക് 123% വര്‍ദ്ധിക്കും. 2030 ഓടെ ഊര്‍ജ്ജത്തിന്റെ 40% ഫോസില്‍ ഇന്ധനമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തണം എന്ന രാജ്യത്തിന്റെ ലക്ഷ്യം നേടണമെങ്കില്‍ ഇനി ഭാവിയിലെ കണക്കാക്കിയിരിക്കുന്ന മൊത്തം ഊര്‍ജ്ജ ആവശ്യകതയേക്കാള്‍ വളരെ കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കേണ്ടിവരും. — സ്രോതസ്സ് … Continue reading ഇന്‍ഡ്യയുടെ വലിയ കല്‍ക്കരി ആസൂത്രണം പാരീസ് കാലാവസ്ഥാ ലക്ഷ്യങ്ങളെ തുടച്ച് നീക്കും