9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി എന്ന് ന്യൂയോര്‍ക്ക് നഗരത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം സഹായത്തിനായി വന്ന 5,500 സന്നദ്ധപ്രവര്‍ത്തകരും പ്രാദേശികനിവാസികളും ആണ് ഇവര്‍. ആക്രമണത്തിന്റെ ഭാഗമായുണ്ടായ വിഷപുകയും പൊടിയും ശ്വസിച്ചതുമായി ബന്ധപ്പെട്ട ക്യാന്‍സര്‍ ഇവരില്‍ കണ്ടെത്തിയിരുന്നു. 2,000 പേര്‍ക്കേ 2014ല്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ കണ്ടെത്തിയിരുന്നുള്ളു. ഈ വര്‍ദ്ധനവ് "alarming" ആണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org വിമാന ആക്രമണത്താല്‍ കൊല്ലപ്പെട്ടതിനേക്കാള്‍ വളരെ അധികം ആളുകളാണ് ഈ പരിസ്ഥിതി പ്രശ്നത്താല്‍ വിഷമിക്കുന്നത്. എന്നാല്‍ ബുഷ് … Continue reading 9/11 മായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ മൂന്നിരട്ടിയായി
ടാഗ്: വാര്‍ത്ത
കാറ്റാടികള്‍ സ്കോട്ട്‌ലാന്റിന്റെ വൈദ്യുതിയുടെ 106% വും ഒരു ദിവസം നല്‍കി
രാജ്യത്തിന് മൊത്തം ആവശ്യമുള്ളതിനേക്കാളും കൂടുതല്‍ വൈദ്യുതി സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ ഒരു ദിവസം ഉത്പാദിപ്പിച്ചതായി WeatherEnergy ല്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പരിസ്ഥിതി സംഘടനയായ WWF Scotland പറഞ്ഞു. ഞായറാഴ്ച(7/8/16), സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ 39,545 (MWh) മെഗായൂണീറ്റ് വൈദ്യുതി National Grid ലേക്ക് കൊടുത്തപ്പോള്‍, രാജ്യത്തിന് മൊത്തം അന്ന് ആവശ്യമായിരുന്നത് 37,202 MWh മാത്രമായിരുന്നു. അതായത് സ്കോട്ട്‌ലാന്റിന്റിന് വേണ്ടീയിരുന്ന വൈദ്യുതിയുടെ 106%. — സ്രോതസ്സ് theguardian.com
ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും
ബ്രിട്ടണിലെ ബാങ്കിങ് ഭീമനായ Barclays Bank ലൈബോര്‍ നിരക്കില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ $10 കോടി ഡോളറിന്റെ പിഴ അടക്കാമെന്ന് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുമായുള്ള കരാറില്‍ പറയുന്നു. ലൈബോര്‍(Libor) എന്നത് ട്രില്യണ്‍ കണക്കിന് അന്താരാഷ്ട്ര ഇടപാടുകളെ ബാധിക്കുന്ന ആഗോള പലിശ നിരക്കാണ്. 2012 ന് ശേഷം അമേരിക്കയും ബ്രിട്ടണും ധാരാളം ബാങ്കുള്‍ക്കുമേല്‍ ഈ നടപടിയെടുത്തിട്ടുണ്ട്. ഒരു ബാങ്കും അമേരിക്കന്‍ സംസ്ഥാനങ്ങളുമായി ഇതാദ്യമാണ് ഇത്തരം ഒരു ഒത്തുതീര്‍പ്പ് കരാറിലെത്തുന്നത്. — സ്രോതസ്സ് democracynow.org വലിയ അഴിമതി നടത്തുക, പിന്നീടി … Continue reading ലൈബോര്‍ തട്ടിപ്പിന്റെ പേരില്‍ ബാര്‍ക്ലേയ്സ് $10 കോടി ഡോളറിന്റെ പിഴ അമേരിക്കക്ക് കൊടുക്കും
ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി
പ്രത്യേക തരത്തിലുള്ള infrared sensors ഉപയോഗിച്ച് ഐഫോണ്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കുമെന്നാണ് പേറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ന്യായീകരണമായി പറയുന്നത് സംഗീതപരിപാടികളൊക്കെ ആളുകള്‍ വീഡിയയോയില്‍ പകര്‍ത്തി പ്രസിദ്ധപ്പെടുത്തുന്നത് തടയാനാണെന്നാണ്. ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ infrared emitter സ്ഥാപിക്കാം. അതില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ ഫോണുകള്‍ decode ചെയ്ത് അതിന്റെ ക്യാമറകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാതെയാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. — സ്രോതസ്സ് theguardian.com 23 ജൂണിന് അമേരിക്കയിലെ പാര്‍ളമെന്റില്‍ ജനപ്രതിനിധികള്‍ തോക്കുകള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കുത്തിയിരിപ്പ് … Continue reading ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചൈനയിലെ കാറ്റാടി നിര്‍മ്മാതാക്കളാണ്
ലോകത്തിലെ ഒന്നാമത്തെ കാറ്റാടി നിര്‍മ്മാതാവ് എന്ന സ്ഥാനം ചൈനയിലെ കമ്പനിക്ക് General Electric Co. വിട്ടുകൊടുത്തു എന്ന് Bloomberg New Energy Finance പറയുന്നു. Xinjiang Goldwind Science & Technology Co. Ltd ന് 2015 ല്‍ 7.8 ഗിഗാ വാട്ടിന്റെ ഓര്‍ഡറുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട GEക്ക് 5.9 GW ന്റെ ഓര്‍ഡറേ ലഭിച്ചുള്ളു. 7.3 GW ന്റെ ഓര്‍ഡര്‍ ലഭിച്ച ഡന്‍മാര്‍ക്കിലെ Vestas Wind Systems A/S ന് രണ്ടാം സ്ഥാനം … Continue reading ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചൈനയിലെ കാറ്റാടി നിര്‍മ്മാതാക്കളാണ്
അര്‍ന്റീനയിലെ വൃത്തികെട്ട യുദ്ധത്തില്‍ കിസിങ്ഗറുടെ പങ്ക് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍
മുമ്പത്തെ Secretary of State ആയിരുന്ന ഹെന്‍റി കിസിങ്ഗറും 1976 - 1983 കാലത്ത് അര്‍ന്റീന ഭരിച്ച സൈനിക ഏകാധിപത്യവും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് അമേരിക്കയിലെ State Department പുതിയതായി പുറത്തുവിട്ട (declassified) രേഖകള്‍. കൂട്ടക്കൊലകള്‍ ഇല്ലാതാക്കാനുള്ള State Department ന്റെ ശ്രമത്തെ കിസ്സിങ്ഗര്‍ തടസപ്പെടുത്തി. "ഭീകരവാദി ശക്തികളെ ഇല്ലായ്മ ചെയ്യുന്നതില്‍ അര്‍ജന്റീനയിലെ സര്‍ക്കാര്‍ നല്ല ജോലിയാണ് ചെയ്തിരിക്കുന്നത്" എന്നും അയാള്‍ പുകഴ്ത്തി. junta നേതാവായ ജനറല്‍ Jorge Videla ന്റെ സ്വന്തം അതിഥിയായി 1978 … Continue reading അര്‍ന്റീനയിലെ വൃത്തികെട്ട യുദ്ധത്തില്‍ കിസിങ്ഗറുടെ പങ്ക് വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍
ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും
ഈ സാങ്കേതികവിദ്യാ കമ്പനി അയര്‍ലാന്റിലേക്ക് നീക്കിയ ആസ്തികളെക്കുറിച്ച് US Internal Revenue Service (IRS) നടത്തിവരുടന്ന അന്വേഷണത്തിന്റെ ഫലമായി അവര്‍ $300 കോടി മുതല്‍ $500 കോടി ഡോളര്‍ വരെ കൂടുതല്‍ നികുതി അടക്കേണ്ടി വരും എന്ന് കരുതുന്നു. അമേരിക്കയില്‍ കൊടുക്കേണ്ടിവരുന്ന നികുതി കുറക്കാനായി ഫേസ്ബുക്ക് മനപ്പൂര്‍വ്വം complex financial processes രൂപകല്‍പ്പന ചെയ്തോ എന്നും IRS അന്വേഷിക്കുന്നുണ്ട്. കാരണം കാണിക്കാനായി സാനൊസെയിലെ IRS ല്‍ എത്താനുള്ള 7 ക്ഷണങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിരിക്കുകയാണ്. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്തുനിന്ന് … Continue reading ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും
ഗോള്‍ഡ്മന്‍ സാച്ചെസ് മുമ്പത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റിനെ ജോലിക്കെടുത്തു
മുമ്പത്തെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായ José Manuel Barroso നെ ജോലിക്കെടുത്തതായി ഗോള്‍ഡ്മന്‍ സാച്ചെസ് അറിയിച്ചു. പോര്‍ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന Barroso ഇനിമുതല്‍ Goldman Sachs International ന്റെ ഉപദേശക സംഘത്തില്‍ പ്രവര്‍ത്തിക്കും. 2004 - 2014 കാലത്തായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സ്ഥാനം വഹിച്ച Barroso, 2002 - 2004 കാലത്ത് പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്നു. 1985 ല്‍ ആയിരുന്നു Barrosoയെ ആദ്യമായി തെരഞ്ഞെടുത്തത്. അതിന് ശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, വിദേശകാര്യ മന്ത്രി തുടങ്ങി ധാരാളം … Continue reading ഗോള്‍ഡ്മന്‍ സാച്ചെസ് മുമ്പത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റിനെ ജോലിക്കെടുത്തു
സൈബീരിയയില്‍ മഞ്ഞുരുകുന്നത് അപകടകാരിയായ ആന്ത്രാക്സ് ബാക്റ്റീരിയകളെ പുറത്തുവിടുന്നു
ദീര്‍ഘകാലമായി മൃതാവസ്ഥയിലായിരുന്ന ആന്ത്രാക്സ്(Anthrax) ബാക്റ്റീരിയകള്‍ക്ക് റഷ്യയിലെ താപതരംഗം കാരണം ജീവന്‍ വെച്ചു. രോഗം പിടിപെട്ട് 13 ആളുകളും ഒരു കുട്ടിയും മരിക്കുകയും 2,300 മാനുകള്‍ ചകുകയും ചെയ്തു. Siberian Times ന്റെ അഭിപ്രായത്തില്‍ "മൊത്തം 72 ആളുകള്‍ ആശുപത്രിയിലാണ്. വലിയ പകര്‍ച്ചവ്യാധിയാകുമോ എന്ന പേടിയിലാണ് ജനം. ആശുപത്രിയിലുള്ളവരില്‍ 41 പേര്‍ കുട്ടികളാണ്". പടിഞ്ഞാറന്‍ സൈബീരിയയില്‍ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org
ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?
CIA യും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തിന്റേയും പിന്‍തുണയുള്ള തെക്കെ ആഫ്രിക്കയിലെ ഒരു paramilitary സംഘം ആണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലായിരുന്ന Dag Hammarskjöld നെ കൊന്നത് എന്ന് ആരോപണം അന്വേഷിക്കാന്‍ ഇപ്പോഴത്തെ സെക്രട്ടറി ജനറലായ ബാന്‍ കി-മൂണ്‍ ഉത്തരവിട്ടു. ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു Dag Hammarskjöld. 1961 ല്‍ നടന്ന വിമാന അപകടത്തില്‍ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. തെക്കെ ആഫ്രിക്കയിലെ സര്‍ക്കാര്‍ അടുത്തകാലത്ത് ഇതിനെക്കുറിച്ച് ആരോപണം നടത്തിയിരുന്നു. CIA ഈ കൊലപാതകത്തിന്റെ … Continue reading ഐക്യരാഷ്ട്ര സഭയുടെ മുമ്പത്തെ സെക്രട്ടറി ജനറലിനെ കൊന്നത് CIA ആണോ?