സൌദി അറേബ്യക്ക് മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം നല്‍കിയതിനെതിരെ ഐക്യരാഷ്ട്രസഭക്കെതിരെ ശക്തമായ വിമര്‍ശനം വളരുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിസമ്മതിക്കുന്നവര്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ ലോകത്ത് ഏറ്റവും മോശമായ സ്ഥാനമാണ് സൌദിക്കുള്ളത്. ഈ നിയമനം അഴിമതിയാണെന്നും മനുഷ്യാവകാശത്തിന്റെ മേല്‍ എണ്ണ വിജയിച്ചു എന്നും ജനാധിപത്യ പ്രവര്‍ത്തകനായ Raif Badawiയുടെ ഭാര്യ പറഞ്ഞു. സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ 1000 ചാട്ടയടി അനുഭവിച്ച അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. [യുദ്ധക്കുറ്റവാളിയായ ഒബാമക്ക് നോബല്‍ സമ്മാനം കിട്ടുന്ന കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും.]
ടാഗ്: വാര്‍ത്ത
ലിങ്കണ്‍ സെന്റര്‍ പൂര്‍ണ്ണമായും പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു
100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ performing arts center ആയി മാറി ലിങ്കണ്‍ സെന്റര്‍. പ്രതിവര്‍ഷം 2.16 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ലിങ്കണ്‍ സെന്റര്‍ Green Mountain Energy Company ല്‍ നിന്ന് വാങ്ങുന്ന REC ആവും നല്‍കുക. മുമ്പ് ഭാഗികമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിച്ചിരുന്ന Juilliard ഉം അതിനോടൊപ്പം മാറുന്നു. ഇപ്പോള്‍ അതും 100% പവനോര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. Lincoln Center ന്റെ പവനോര്‍ജ്ജ ഉപഭോഗം 50,500 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്ത് വരാതെ തടയുന്നതാണ്.
പെന്‍ഷന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ നഷ്ടപ്പെട്ടു
ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപം നടത്തിയ Massachusetts’ public pension fund ന് കഴിഞ്ഞ വര്‍ഷം 500 കോടി ഡോളര്‍ നഷ്ടപ്പെട്ടു. Massachusetts Pension Reserves Investment Trust Fund കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് നിക്ഷേപം നടത്തിയത്. അവയുടെ വിലയില്‍ 28% ഇടുവുണ്ടായതിനാല്‍ $52.1 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോസിലിന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്. Massachusetts Nurses Association, Boston Teachers Union, എന്നീ യൂണിയനുകള്‍ നിക്ഷേപം പിന്‍വലിക്കണമെന്ന് … Continue reading പെന്‍ഷന്‍ ഫണ്ടിന് കഴിഞ്ഞ വര്‍ഷം 50 കോടി ഡോളര്‍ നഷ്ടപ്പെട്ടു
വിസയുണ്ടായിട്ടുകൂടി ഗ്രീന്‍പീസ് അന്തര്‍ദേശീയ അംഗത്തെ ഇന്‍ഡ്യയില്‍ കടത്താതെ തിരിച്ചയച്ചു
സിഡ്നിയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് വന്ന ഗ്രീന്‍പീസ് അന്തര്‍ദേശീയ അംഗത്തെ ശരിയായ വിസയുണ്ടായിട്ടുകൂടി ഇന്‍ഡ്യയില്‍ കടത്താതെ തിരിച്ചയച്ചു. കാരണമൊന്നും ഇതിനുള്ള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. ഔദ്യോഗികമായി അദ്ദേഹത്തെ deport ഉം ചെയ്തില്ല. ആസ്ട്രേലിയയുടെ പാസ്പോര്‍ട്ടോടുകൂടിയ Aaron Gray-Block ഇന്‍ഡ്യയിലെ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്യാന്‍ വേണ്ടി വന്നതായിരുന്നു.
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ചേര്‍ന്ന് നിക്ഷേപം പിന്‍വലിക്കാനാഹ്വാനം ചെയ്യുന്നു
ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്ന $9100 കോടി ഡോളറിന്റെ endowment പിന്‍വലിക്കാന്‍ University of Californiaയുടെ 10-campus നിയന്ത്രിക്കുന്ന കമ്മറ്റിയോട് UC Berkeley Faculty Association അപേക്ഷിച്ചു. അതുപോലെ എണ്ണ, കല്‍ക്കരി, പ്രകൃതിവാതക കോര്‍പ്പറേറ്റുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രേഖ Boston University യുെട അദ്ധ്യാപകര്‍ വിതരണം ചെയ്തു. 245 അദ്ധ്യാപകര്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ട്. Harvard, University of Washington, തുടങ്ങിയ സര്‍വ്വകലാശാലകളിലേയും അദ്ധ്യാപകര്‍ ഇതുപോലെ വിജ്ഞാപനമിറക്കിയിരുന്നു. — സ്രോതസ്സ് grist.org
ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം
ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org
ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല
ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ … Continue reading ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല
9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു
കഴിഞ്ഞ 14 വര്‍ഷങ്ങളായി വിമാനത്താവളത്തിലെ സുരക്ഷക്കായി ശതകോടികള്‍ ചിലവാക്കിയിട്ടും കള്ള ബോംബുകളും മറ്റ് ആയുധങ്ങളുമായുള്ള DHS ഏജന്റുമാര്‍ 70 ല്‍ 67 പ്രാവശ്യവും സുരക്ഷാ പരിശോധനയിലൂടെ പിടിക്കപ്പെടാതെ കടന്നുപോയി. ഈ ഉയരര്‍ന്ന പരാജയ തോത് കാരണം Secretary of Homeland Security യുടെ Jeh Johnson, TSA യുടെ തലവനെന്ന സ്ഥാനം രാജിവെച്ചു. 2009 ല്‍ നടന്ന ഒരു വിശകലനത്തിന് ശേഷം ബാഗുകള്‍ പരിശോധിക്കാനായി $54 കോടി ഡോളര്‍ ചിലവാക്കി പരിശോധന ഉപകരണങ്ങളും $1.1 കോടി ഡോളര്‍ … Continue reading 9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു
സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു
Cycling Revolution എന്ന റിപ്പോര്‍ട്ട് പ്രകാരം 2010 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4 കോടി അധികം സൈക്കിള്‍ യാത്രകള്‍ നടന്നു. 18% വളര്‍ച്ചയാണിത്. മൊത്തം 25.6 കോടിയാത്രകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. റിപ്പോര്‍ട്ട് എഴുതിയ Sustrans ന്റെ അഭിപ്രായത്തില്‍ സൈക്കിള്‍ പുനരുദ്ധാരണം കാരണം ആരോഗ്യപരിരക്ഷയില്‍ £44.2 കോടി പൌണ്ടിന്റെ ഗുണമുണ്ടായിട്ടുണ്ട്. The Times ന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം സൈക്കിള്‍ ഉപയോഗിച്ചവര്‍ അതിന് പകരം കാറുപയോഗിച്ചിരുന്നെങ്കില്‍ 760,363 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വവമനമുണ്ടാക്കുകയും സമ്പദ്‌വ്യവസ്ഥക്ക് £4 … Continue reading സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു
പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder
ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% വര്‍ദ്ധിപ്പിച്ച മുമ്പത്തെ Hedge Fund മാനേജര്‍ പൊതു വിമര്‍ശനത്തെത്തുടര്‍ന്ന് ആ പരിപാടിയില്‍ നിന്ന് പിന്‍മാറി. HIV/AIDS രോഗികള്‍ക്കുണ്ടാകുന്ന ഒരു parasitic infection ആയ toxoplasmosis ചികില്‍സിക്കുപയോഗിക്കുന്ന മരുന്നാണ് Daraprim. Turing Pharmaceuticals ന്റെ തലവനായ Martin Shkreli ആ മരുന്നിന്റെ വില $13.50 ല്‍ നിന്ന് $750 ഡോളറിലേക്ക് വര്‍ദ്ധിപ്പിച്ചതിനെ ആദ്യം ന്യായീകരിക്കുകയാണുണ്ടായത്. പിന്നീട് അതില്‍ നിന്ന് പിന്‍മാറി. പക്ഷേ വില എത്ര കുറക്കുമെന്ന് വ്യക്തമാക്കിയില്ല. അയാളുടെ മുമ്പത്തെ മരുന്ന് … Continue reading പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder