മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വലിയ സൈനിക കരാറിന് അംഗീകാരം നല്‍കി. ഇത് bilateral സൈനിക ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. [അതായത് ഇന്‍ഡ്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും]. ലോകത്തെ ഏറ്റവും ആധുനികമായ രണ്ട് ഹെലികോപ്റ്റര്‍ $300 കോടി ഡോളറിന് വാങ്ങാനുള്ള കരാറാണിത്. വളരെ കാലമായി ഈ കരാര്‍ നടപടിയെടുക്കാതെ കിടക്കുകയായിരുന്നു. ബോയിങ്ങില്‍ നിന്ന് 22 Apache ആക്രമണ ഹെലികോപ്റ്ററും 15 Chinook heavy-lift ഹെലികോപ്റ്ററും വാങ്ങാനാണ് … Continue reading മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

അമേരിക്കയിലെ മൂന്നാമത്തെ നഗരവും പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് പൂര്‍ണ്ണമായി മാറി

പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെ എണ്ണം അമേരിക്കയില്‍ കൂടുകയാണ്. കഴിഞ്ഞ ആഴ്ച കൊളറാഡോയിലെ Aspen നഗരം തങ്ങളുടെ വൈദ്യുതോര്‍ജ്ജം പൂര്‍ണ്ണമായും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് സ്വീകരിച്ചതോടെ അത്തരം നഗരങ്ങളുടെ എണ്ണം മൂന്നായി. അവരുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രധാനമായും പവനോര്‍ജ്ജം, ജല വൈദ്യുതി, സൌരോര്‍ജ്ജം, ഭൌമതാപം എന്നിവയാണ്.

ബില്‍ ഗേറ്റ്സിനോട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സിയാറ്റില്‍ ആവശ്യപ്പെടുന്നു

Bill and Melinda Gates’ Foundation ലോകത്തെ ഏറ്റവും വലിയ ധര്‍മ്മസ്ഥാപനം ആണ്. ആരോഗ്യരംഗത്തെ ഗവേഷണത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. 2013 ലെ നികുതി അടവ് വിവരങ്ങളില്‍ നിന്ന് ഫോസിലിന്ധന കമ്പനികളില്‍ അവര്‍ മൊത്തം $140 കോടി ഡോളര്‍ ആണ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അറിയാന്‍ കഴിയും. മുമ്പത്തെ മേയര്‍ Michael McGinn ന്റെ നേതൃത്വത്തില്‍ ഇതിനെതിരെ പ്രതിഷേധം സിയാറ്റിലില്‍ തുടങ്ങി. “എല്ലാ മനുഷ്യര്‍ക്കും ആരോഗ്യകരമായി ജീവിക്കാനുള്ള അവകാശമുണ്ട്” എന്നതാണ് അവരുടെ മുദ്രാവാക്യം. ഫോസിലിന്ധനങ്ങളില്‍ നിന്ന് ബില്‍ ഗേറ്റ്സ് നിക്ഷേപങ്ങള്‍ … Continue reading ബില്‍ ഗേറ്റ്സിനോട് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ സിയാറ്റില്‍ ആവശ്യപ്പെടുന്നു

മേല്‍കൂരയില്‍ ചെടികളും സോളാര്‍പാനലുകളും നിരത്തണമെന്ന് ഫ്രാന്‍സ്

കഴിഞ്ഞ ദിവസം പാസാക്കിയ നിയമപ്രകാരം ഫ്രാന്‍സിലെ എല്ലാ വാണിജ്യസ്ഥാപങ്ങളുടേയും കെട്ടിടങ്ങളില്‍ മേല്‍ക്കൂര പൂര്‍ണ്ണമായോ ഭാഗികമായോ ചെടികളും സോളാര്‍പാനലുകളും സ്ഥാപിച്ചിരിക്കണം. പച്ച മേല്‍കൂര തണുപ്പ് കാലത്ത് മുറികള്‍ ചൂടാക്കാനും, ചൂട് കാലത്ത് മുറികള്‍ തണുപ്പിക്കാനും വേണ്ട ഊര്‍ജ്ജത്തില്‍ ലാഭമുണ്ടാക്കും. മഴവെള്ളത്തെ സംഭരിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്നം കുറക്കും. നഗരകെട്ടിക കാട്ടില്‍ പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ അവസരം കൊടുക്കുന്നത് വഴി ജൈവവ്യവസ്ഥക്കും ഗുണമാണ്. — സ്രോതസ്സ് theguardian.com

പുതിയ രുചിയുമായി Ben And Jerry കാലാവസ്ഥാ മാറ്റത്തിനെതിരെ യുദ്ധത്തിന്

raspberry ice cream, marshmallow, raspberry swirls ആണ് ആ രുചി. അതിന്റെ dark and white fudge ice cream cones. എന്നാല്‍ Save Our Swirled നോടൊപ്പം ഒരു സന്ദേശവുമുണ്ട്. സന്ദേശം ലളിതമാണ്. ഐസ്ത്രീം ആയാലും നമ്മുടെ ലോകം ആയാലും ഉരുകിയാല്‍ അത് മോശമാകും. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പോളത്തില്‍ ഈ രുചിയുടെ ഐസ്ത്രീം ഇറങ്ങി. — സ്രോതസ്സ് thinkprogress.org, benjerry.com

ഗ്രാന്‍ഡ് ജൂറിക്ക് മുമ്പില്‍ തെളിവുകൊടുക്കാത്തിനാല്‍ ഒറിഗണില്‍ സാമൂഹ്യപ്രവര്‍ത്തകയെ ജയിലിലടച്ചു

Pacific Northwest ലെ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് തെളിവുകൊടുക്കാത്തിനാല്‍ പോര്‍ട്ട്‌ലാന്റിലെ ഒറിഗണില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സാമൂഹ്യപ്രവര്‍ത്തകയെ ജയിലിലടച്ചു. grand juryയോട് സഹകരിക്കാത്തതിനാല്‍ ജയിലില്‍ പോകുന്ന ആ പ്രദേശത്തെ മൂന്നാമത്തെ സാമൂഹ്യപ്രവര്‍ത്തകനാണ് Leah-Lynn Plante. നിശബ്ദയായി നിന്നതിന് 24 വയസുള്ള അവരെ 18 മാസത്തേക്ക് ശിക്ഷിച്ചു.

ഫുകുഷിമയിലെ ഭൂഗര്‍ഭജലം TEPCO പസഫിക് സമുദ്രത്തിലേക്ക് തട്ടി

പരിസ്ഥിതി പ്രവര്‍ത്തകരുടേയും തദ്ദേശവാസികളുടേയും മുക്കുവരുടേയും എതിര്‍പ്പിനെ മറികടന്ന് 850 ടണ്‍ ഭൂഗര്‍ഭജലം Tokyo Electric Power Co. (TEPCO) പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി. തകര്‍ന്ന ആണവനിയത്തിന് അടിയില്‍ നിന്നുള്ളതാണ് ഈ ജലം. എന്നാല്‍ നിലയം ഉരുകിയപ്പോള്‍ തണുപ്പിക്കാനുപയോഗിച്ച 6.8 ലക്ഷം ടണ്‍ ഉയര്‍ന്ന ആണവവികിരണമുള്ള ജലത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. അത് ഇപ്പോഴും അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org

അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി

ലാഭത്തിന് വേണ്ടിയല്ലാത്ത National Geographic Society അതിന്റെ പ്രസിദ്ധമായി മാസികയും മറ്റ് മാധ്യമ ആസ്തികളും റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st Century Fox ന് $72.5 കോടി ഡോളറിന് വിറ്റു. ഈ ഇടപാട് ലാഭത്തിന് വേണ്ടിയല്ലാത്ത മാസികയെ വാണിജ്യ പ്രവര്‍ത്തനമാക്കി മാറ്റും. കാലാവസ്ഥാ മാറ്റത്തിന് മനുഷ്യന്‍ കാരണമാകുന്നു എന്ന വസ്തുതയെ എതിര്‍ക്കുന്നതിനാല്‍ മര്‍ഡോക്ക് വലിയ വിമര്‍ശനത്തെ വളരെകാലമായി നേരിടുന്ന ആളാണ്. 2014 ല്‍ Union of Concerned Scientists നടത്തി പഠന പ്രകാരം കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് Fox നടത്തിയ … Continue reading അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി

30 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നു

ചര്‍ച്ചകള്‍ പരാജയപ്പെട്ടിതിനെ തുടര്‍ന്ന് സിയാറ്റിലിലെ അദ്ധ്യാപക യൂണിയന്‍ ആദ്യത്തെ സ്കൂള്‍ദിനത്തില്‍ തന്നെ സമരം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള standardized tests ന്റെ എണ്ണം കുറക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവക്ക് വേണ്ടിയാണ് സമരം. സ്വകാര്യ സ്കൂളുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കേസ് വാഷിങ്ടണിലെ സുപ്രീം കോടതി തള്ളിയതിന് ശേഷമാണ് സമരം തുടങ്ങിയത്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നത്.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് $20 കോടി ഡോളര്‍ നിക്ഷേപം University of California പിന്‍വലിച്ചു

കല്‍ക്കരിയുടേയും ടാര്‍മണ്ണിന്റേയും $20 കോടി ഡോളര്‍ വരുന്ന ഓഹരികള്‍ തങ്ങള്‍ പിന്‍വലിച്ചു എന്ന് University of California പ്രഖ്യാപിച്ചു. പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള വ്യാകുലതകളാലും ഫോസില്‍ ഇന്ധനങ്ങളുടെ അപകട സാദ്ധ്യതകളാലുമാണ് ഇത്തരം ഒരു നടപടിയെടുത്തത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രണ്ട് വ്യവസായത്തിന്റെ ഓഹരി വില കഴിഞ്ഞ മാസങ്ങളില്‍ കുറയുന്നതായി നാം കണ്ടല്ലോ.