Australopithecus afarensis ആയിരുന്ന ലൂസിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു അകന്ന സ്പീഷീസിന്റെ പല്ലിന്റേയും താടിയെല്ലിന്റേയും ഫോസിലുകള്‍ വടക്കെ എത്യോപ്യയില്‍ നിന്ന് ലഭിച്ചു. Australopithecus deyiremeda എന്ന് വിളിക്കുന്ന ഈ സ്പീഷീസ് 35 ലക്ഷം വര്‍ഷം മുതല്‍ 33 ലക്ഷം വര്‍ഷം വരെ മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു. ലൂസിയേയും മറ്റ് A. afarensis വ്യക്തികളേയും കണ്ടെത്തിയ Hadar എന്ന സ്ഥലത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്പീഷീസിന്റെ ഫോസില്‍ കണ്ടെത്തിയത്. A. afarensis 37 ലക്ഷം വര്‍ഷം … Continue reading ആദിമ മനുഷ്യന്റെ പുതിയ സ്പീഷീസിനെ കണ്ടെത്തി
ടാഗ്: വാര്‍ത്ത
ലോറന്‍സ് ലെസ്സിഗ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇറങ്ങി
ഹാര്‍വാര്‍ഡ് നിയമ സ്കൂള്‍ പ്രൊഫസറായ ലോറന്‍സ് ലെസ്സിഗ്(Lawrence Lessig) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. $10 ലക്ഷം ഡോളര്‍ സംഭാന ശേഖരിക്കാനാവുമെങ്കില്‍ മാത്രമേ മല്‍സരിക്കുകയുള്ളു എന്ന് അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയത്തെ പണത്തില്‍ നിന്ന് മുക്തമാക്കുക എന്ന ഓരേയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. വിജയിച്ചാല്‍ ആ ലക്ഷ്യം നേടിയശേഷം രാജിവെക്കും എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് വ്യവസായികള്‍ പണമൊഴുക്കുന്നതിന്റെ നിയന്ത്രണം അടുത്തകാലത്ത് അമേരിക്ക എടുത്തുകളഞ്ഞിരുന്നു.
യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി
മുമ്പത്തെ മെക്സിക്കന്‍ പ്രസിഡന്റ് Ernesto Zedillo ന് യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തു എന്ന കേസ് കണെക്റ്റിക്കട്ട് സിവില്‍ കോടതിയില്‍ നടക്കുന്നു. 1997 ല്‍ Acteal ലെ Chiapas ഗ്രാമത്തില്‍ സപടിസ്റ്റ(Zapatista) മുന്നേറ്റത്തെ അടിച്ചമര്‍ത്താനായി സര്‍ക്കാരിന്റെ സൈനിക പോലീസ് 45 പേരെ കൊന്നു. അതില്‍ Zedillo ഉത്തരവാദിയാണെന്നതാണ് കേസ്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ Zedillo ക്ക് സുരക്ഷ (immunity) നല്‍കികൊണ്ടുള്ള ഒരു സംഗ്രഹം കോടതിക്ക് നല്‍കി. Yale University ലെ അദ്ധ്യാപകനായി ജോലി ചെയ്യുന്ന Zedillo കണെക്റ്റിക്കട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. … Continue reading യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി
യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു
സിറിയ, അഫ്ഗാനിസ്ഥന്‍, പാകിസ്ഥാന്‍, ഇറാഖ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ട് യൂറോപ്പിലെത്തിച്ചേരാന്‍ ശ്രമിച്ച നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും മോശം കുടിയേറ്റ പ്രശ്നമാണിത്. ലിബിയയുടെ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 200 ഓളം ആളുകള്‍ മരിച്ചു. ഇതുപോലെ 50 പേരെ കയറ്റിയ വേറൊരു ബോട്ടും അപകടത്തില്‍ പെടുകയുണ്ടായി. ഒരു കപ്പലില്‍ വിഷവായൂ ശ്വസിച്ച് മരിച്ച 50 പേരെ കണ്ടെത്തി എന്ന് സ്വീഡനിലെ അധികൃതര്‍ അറിയിച്ചു. … Continue reading യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു
ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു
ജനങ്ങളുടെ വലിയ പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ഓട്ടോ പെരസ് മൊലീന(Otto Pérez Molina) രാജിവെച്ചു. അറ്റോര്‍ണി ജനറല്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജഡ്ജി അംഗീകരിച്ച് മണിക്കൂറുകള്‍ക്കമായിരുന്നു രാജി. ജനത്തിന്റെ സമ്മര്‍ദ്ദം കാരണം അതിനെ തുടര്‍ന്ന് പ്രോസിക്യൂഷനില്‍ നിന്നുള്ള മൊലീനയുടെ രക്ഷയെ ഇല്ലാതാക്കുന്ന തീരുമാനം കോണ്‍ഗ്രസ് ഏകകണ്ഠേന എടുത്തു. തെറ്റായ സംഘത്തില്‍ ചേര്‍ന്നു, കൈക്കൂലി വാങ്ങി, കസ്റ്റംസ് തട്ടിപ്പ് നടത്തി. എന്നിവയാണ് മൊലീനക്കെതിരായ കുറ്റങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. [ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല … Continue reading ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു
സണ്‍ സ്ക്രീനുകളില്‍ 80% വും ഫലമില്ലാത്തതും അപകടകരവുമാണ്
നിങ്ങളുടെ സണ്‍ സ്ക്രീനുകള്‍ ഒരു ഗുണമില്ലാത്തതോ, അപകടകരമോ, ഇതുരണ്ടുമോ ആണ്. EWG പരിശോധിച്ച 1,700 സണ്‍ സ്ക്രീനുകളില്‍ 21% മാത്രമാണ് ഗുണകരവും സുരക്ഷിതവുമായുള്ളത്. സണ്‍ സ്ക്രീന്‍ മാത്രമല്ല SPF-rated moisturizers, lip balms എന്നിവയും അവര്‍ പരിശോധിക്കുകയുണ്ടായി. ഈ വിവരങ്ങള്‍ Environmental Working Group's (EWG) ന്റെ സണ്‍ സ്ക്രീന്‍ സഹായിയില്‍ പ്രസിദ്ധപ്പെടുത്തി. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് രക്ഷനേടാനാണ് ആളുകള്‍ ഇവ ദേഹത്ത് തേക്കുന്നത്. നിര്‍മ്മാതാക്കള്‍ പരസ്യങ്ങളിലൂടെ പറയുന്ന കള്ളത്തരങ്ങള്‍ EWG യുടെ 2015 ലെ Sunscreen … Continue reading സണ്‍ സ്ക്രീനുകളില്‍ 80% വും ഫലമില്ലാത്തതും അപകടകരവുമാണ്
പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
ബ്രോണ്‍സ്‌വിലിയിലെ (Bronzeville) അവശേഷിക്കുന്ന പൊതു വിദ്യാലയമായ Dyett High School സംരക്ഷിക്കാനായി ചിക്കാഗോയില്‍ ഒരു കൂട്ടം രക്ഷകര്‍ത്താക്കളും അമ്മുമ്മമാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരാഹാര സമരം നടത്തുകയാണ്. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തെ അവഗണിക്കുകയാണ്. അടച്ചുപൂട്ടാനാണ് അവരുടെ പദ്ധതി. ചിക്കാഗോ മേയറും ഒബാമയുടെ chief of staff ആയിരുന്ന Rahm Emanuel ന്റെ കീഴില്‍ 50 സ്കൂളുകള്‍ ഇതുവരെ അടച്ചുപൂട്ടി. സ്വകാര്യവല്‍ക്കരണമാണ് അവരുടെ ലക്ഷ്യം. ആ സ്കൂളുകളില്‍ അധികവും കറുത്തവരും ലാറ്റിന്‍കാരും ജീവിക്കുന്ന സ്ഥലത്താണ്. [പിന്നോക്കക്കാരനെ അധികാരത്തിലേറ്റിയാലും വ്യവസ്ഥ … Continue reading പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
de Lozada നെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിച്ചു
2003 ല്‍ പ്രതിഷേധ സമരം ചെയ്ത പൌരന്‍മാരെ കൂട്ടക്കൊലകള്‍ നടത്തിയത്തിന്റെ കുറ്റവിചാരണക്കായി മുമ്പത്തെ ബൊളീവിയന്‍ പ്രസിഡന്റ് Gonzalo Sánchez de Lozada നെ വിട്ടുകൊടുക്കില്ല എന്ന് വൈറ്റ്ഹൌസ് ബൊളീവിയയെ അറിയിച്ചു. de Lozada യുടെ സര്‍ക്കാരിനെതിരെ സമരം ചെയ്തതിനെതിരെ പട്ടാളം നടത്തിയ അടിച്ചമര്‍ത്തലില്‍ 64 പൌരന്‍മാര്‍ മരിക്കുകയും 400 ല്‍ അധികംപേര്‍ മുറിവേല്‍ക്കുകയും ചെയ്ത അമേരിക്കയില്‍ അഭയംപ്രാപിച്ചതിനാല്‍ ഇതവരെ Lozada നെ വിചാരണ ചെയ്യാനായിട്ടില്ല. [അസാഞ്ജിന്റേയും സ്നോഡന്റേയും കാര്യം വന്നപ്പോള്‍ അമേരിക്കയുടെ സ്വഭാവം മാറി.]
എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു
14-വയസ് പ്രായമുള്ള എമിറ്റ് ടില്ലിനെ(Emmett Till) തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിന്റെ 60ആം വാര്‍ഷികം ചിക്കാഗോയില്‍ ആചരിച്ചു. മിസിസിപ്പിയില്‍ ബന്ധുവീട് സന്ദര്‍ശിച്ച കാലത്ത് വെള്ളക്കാരിയായ Carolyn Bryant നെ നോക്കി ചൂളമടിച്ചു എന്ന് ആരോപിച്ചാണ് ടില്ലിനെ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവമേല്‍പ്പിച്ച്, പിന്നീട് വെടിവെച്ച് കൊന്നത്. ടില്ല് ഒരു stutterer ആയിരുന്നു. stutter വരുന്ന സമയത്ത് ചൂളം അടിക്കാന്‍ പഠിപ്പിച്ചത് അവന്റെ അമ്മയായിരുന്നു. ആഗസ്റ്റ് 28, 1955 ല്‍ അമ്മാവന്റെ ഫാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ തലയില്‍ വെടിയേറ്റ അവന്റെ ശവശരീരം മൂന്ന് … Continue reading എമിറ്റ് ടില്ലിന്റെ മരണത്തിന്റെ 60ആം വാര്‍ഷികം ചിക്കാഗോ ആചരിച്ചു
കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു
കാലാവസ്ഥാ മാറ്റത്തിന് കാരണക്കാരായ കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന നയത്തിന്റെ ഭാഗമായി London School of Hygiene and Tropical Medicine കല്‍ക്കരി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച £1.6 കോടി പൌണ്ടിന്റെ endowment വിറ്റഴിച്ചു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആരോഗ്യ ഗവേഷണ സ്ഥാപനമാണ് ഇവര്‍. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ നിക്ഷേപകരായ Gates Foundation നോടും Wellcome Trust നോടും ഫോസില്‍ ഇന്ധന നിക്ഷേപങ്ങള്‍ ഉപേക്ഷിക്കണം എന്ന ഒരു campaign മാര്‍ച്ചില്‍ Guardian തുടങ്ങിയതാണ്. Wellcome Trust ന് … Continue reading കല്‍ക്കരിയില്‍ നിന്ന് London School of Tropical Medicine നിക്ഷേപം പിന്‍വലിച്ചു