ISIS നേതാവായ Abu Sayyaf നെ കൊല്ലാനായി special forces പട്ടാളക്കാര്‍ സിറിയയില്‍ പ്രവേശിച്ച് റെയിഡ് നടത്തി എന്ന് അമേരിക്കയിലെ സര്‍ക്കാരുദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഉദ്യോഗസ്ഥരാണ് New York Times ന് വളരെ രഹസ്യമായ ഈ വിവരങ്ങള്‍ നല്‍കിയത്. ഈ വിവരങ്ങള്‍ സ്നോഡന്‍ പുറത്ത് വിട്ട വിവരങ്ങളേക്കാള്‍ sensitive ആണ്. രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഇരട്ടനയം വ്യക്തമാക്കുന്നതാണ് ഈ പുതിയ ഉദാഹരണം. — കൂടുതല്‍ commondreams.org
ടാഗ്: വാര്‍ത്ത
റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു
റൊമേനിയയില്‍ fracking നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കന്‍ റൊമേനിയയിലെ ഷെവ്രോണിന്റെ പ്രകൃതിവാതക പര്യവേഷണ സ്ഥലത്ത് 7 രാജ്യങ്ങളില്‍ നിന്നുള്ള 25 സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി ഉപരോധം നടത്തി. Romania, Hungary, Austria, Czech Republic, Poland, Slovakia, Germany തുടങ്ങിയ രാജ്യങ്ങളിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകാണ് അമേരിക്കന്‍ ഊര്‍ജ്ജ ഭീമനായ ഷെവ്രോണിനെതിരായ ഈ സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് ഷെവ്രോണ്‍ Bucharest ന്റെ വടക്ക് കിഴക്ക് Pungesti ല്‍ പര്യവേഷണം തുടങ്ങിയത്. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് പല പ്രാവശ്യം … Continue reading റൊമേനിയയിലെ ഷെവ്രോണിന്റെ ഖനന സൈറ്റില്‍ പ്രതിഷേധക്കാര്‍ ഉപരോധം സൃഷ്ടിച്ചു
മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു
ലോകത്തെ പ്രമുഖരായ 60 മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഗൌരവപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തു. ഇസ്താംബൂളില്‍ രണ്ട് ദിവസം നടന്ന International Islamic Climate Change Symposium ന് ശേഷം നേതാക്കള്‍ കാലാവസ്ഥക്കായുള്ള പ്രവര്‍ത്തികള്‍ക്ക് ധാര്‍മ്മികമായ ഒരു വശം വ്യക്തമാക്കിക്കൊണ്ട് ഒരു declaration പുറത്തിറക്കി. ലോക സര്‍ക്കാരുകളോടും വ്യവസായ മേഖലയോടും ഉദ്‌വമനം കുറക്കാനും ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കാനും, പുനരുത്പാദിതോര്‍ജ്ജം സ്വീകരിക്കാനും ആവശ്യപ്പെട്ടു. “പരിസ്ഥിതിയില്‍ നിന്ന് അധാര്‍മ്മികമായി ലാഭം നേടുന്നതിന് പകരം പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുകയും ലോകത്തിലെ … Continue reading മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു
എണ്ണ ഖനനത്തെ എതിര്‍ക്കുന്ന ആദിവാസികള്‍ പട്ടാളക്കാരെ ഓടിച്ചു
ഇക്വഡോറില്‍ നൂറുകണക്കിന് ആദിവാസി പ്രക്ഷോപകര്‍ എണ്ണ ഖനനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിനേയും പട്ടാളക്കാരേയും ആമസോണ്‍ നഗരമായ Macas ല്‍ നിന്ന് ഓടിച്ചു. ആദിവാസി വര്‍ഗ്ഗങ്ങളായ Shuar ഉം Achuar ഉം അവരുടെ ഭൂമിയില്‍ നിന്ന് എണ്ണ ഖനനം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. പ്രസിഡന്റ് റാഫേല്‍ കൊറേയ(Rafael Correa) തങ്ങളെ എണ്ണ ഖനനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ക്ഷണിച്ചില്ല എന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ദിവസം 200 ഓളം പ്രതിഷേധക്കാര്‍ പോലീസിനേയും പട്ടാളക്കാരേയും നഗരത്തില്‍ നിന്ന് ഓടിച്ചു.
ഉബറിനെതിരെ പ്രതിഷേധിക്കാന്‍ 1,000 ടാക്സി ഡ്രൈവര്‍മാര്‍ റോഡ് ബ്ലോക്ക് ചെയ്തു
1,000 ല്‍ അധികം ടാക്സി ഡ്രൈവര്‍മാര്‍ റിയോ ഡി ജനീറോയിലെ റോഡുകളുപരോധിച്ച് വാള്‍ സ്റ്റ്രീറ്റ് പിന്‍തുണയോടുള്ള ഉബര്‍(Uber) കമ്പനിയോടുള്ള പ്രതിഷേധം അറിയിച്ചു. മഞ്ഞ നിറമുള്ള തങ്ങളുടെ ടാക്സികള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ 5 കിലോമീറ്റര്‍ നീളമുള്ള തടസം നഗരത്തിന്റെ പ്രധാന ഭാഗത്ത് സൃഷ്ടിച്ചു. ഈ സമരത്തിന് ശേഷം ഉബറിനെതിരെ പാരീസ്, ഹോംകോങ്, മിയാമി തുടങ്ങി പല നഗരങ്ങളിലും സമരങ്ങളുണ്ടായി. ഉബര്‍ കമ്പനി ജീവിത സൌകര്യം യൂണിയന്‍ രൂപീകരിക്കുന്നതിനും ഭീഷണിയാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
കമ്പനികളുടെ ലാഭത്തിന്റെ നികുതി ഒഴുവാക്കുന്നതിനാല്‍ ഈജിപ്റ്റിന് നികുതി വരുമാനത്തില്‍ LE5 ശതകോടികളോളം നഷ്ടപ്പെടുന്നു (TJN: അത് $65 കോടി ഡോളറുകള്‍ക്ക് മേലെയാണ്. അതോടൊപ്പം വാര്‍ഷിക trade mispricing കാരണം $220 കോടി ഡോളര്‍ വേറെയും നഷ്ടം) Egyptian Initiative for Personal Rights (EIPR) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. കമ്പനികള്‍ക്ക് ഉടമസ്ഥതാവകാശം പുറത്ത് പറയേണ്ടാത്തതിനാല്‍ ഈ രീതി Foreign Direct Investment ന്റെ സംഖ്യകളേയും വികൃതമാക്കുന്നു എന്ന് EIPR ഗവേഷകന്‍ Osama Diab … Continue reading നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി
ബിസിനസ് കിട്ടാനായി മസാച്യുസറ്റ്സ് സര്‍ക്കാരുദ്യോഗസ്ഥന് തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുത്തു എന്ന സിവില്‍ കേസില്‍ $1.2 കോടി ഡോളര്‍ നല്‍കി സാമ്പത്തിക സ്ഥാപനമായ ഗോള്‍ഡ്‌മന്‍ സാച്ചസ് (Goldman Sachs) ഒത്തുതീര്‍പ്പിലാക്കി. Securities and Exchange Commission പറഞ്ഞു. 2010ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മസാച്യുസറ്റ്സ് Treasurer ആയ Timothy Cahill ന് മല്‍സരിക്കാന്‍ മുമ്പത്തെ ഗോള്‍ഡ്‌മന്‍ സാച്ചസ് വൈസ് പ്രസിഡന്റ് Neil M.M. Morrison കമ്പനിയുടെ വിഭവങ്ങള്‍ ഉപയോഗിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കു. എന്നാല്‍ Cahill തെരഞ്ഞെടുപ്പില്‍ … Continue reading SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി
ജര്‍മ്മന്‍ ബ്ലോഗര്‍മാര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റാരോപണം ഉപേക്ഷിച്ചു
ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.
കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കഴിവ് നീലത്തിമിംഗലങ്ങള്‍ക്കില്ല
തുറന്ന കടലില്‍ നേരെ വരുന്ന കപ്പലുകളില്‍ നിന്ന് നീല തിമിംഗലം ഒഴിഞ്ഞ് മാറാന്‍ ശ്രിക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നിന്ന് അവക്ക് ആ കഴിവ് കുറവാണെന്ന് കണ്ടെത്തി. Stanford University ആണ് ഈ പഠനം നടത്തിയത്. കൊല്ലാന്‍ വരുന്ന ചരക്ക് കപ്പല്‍ എന്നത് അവയുടെ പരിണാമ ചരിത്രത്തില്‍ ഉള്ളതല്ല. അതുകൊണ്ട് അവ ഈ ഭീഷണിയെ നേരിടാനുള്ള പ്രതികരണ സ്വഭാവം വളര്‍ത്തിയിട്ടുമില്ല. തിരക്കേറിയ കപ്പല്‍ ചാലുകളിലെ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് വലിയ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഏറ്റവും പ്രധാന കാര്യമാണ്.
$20000 കോടി ഡോളറിന്റെ എണ്ണ പ്രോജക്റ്റുകള്‍ വൈകി; BPക്ക് $600 കോടി ഡോളറിന്റെ നഷ്ടം
2015 ന്റെ രണ്ടാം പാദത്തില്‍ എണ്ണ ഭീമനായ BP ക്ക് $580 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എണ്ണയുടെ വില കുറഞ്ഞതും മെക്സിക്കന്‍ ഉള്‍ക്കടലില്‍ 2010 ല്‍ നടന്ന Deepwater Horizon എണ്ണചോര്‍ച്ചയുടെ ഒത്തുതീര്‍പ്പുമാണ് ഈ നഷ്ടത്തിന് കാരണം. BPയുടെ നഷ്ടത്തെ തുടര്‍ന്ന് എണ്ണ പ്രകൃതിവാതക കമ്പനികള്‍ പുതിയ പ്രോജക്റ്റിനുള്ള $20000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ വൈകിപ്പിച്ചിരിക്കുകയാണെന്ന് Financial Times റിപ്പോര്‍ട്ട് ചെയ്തു. വളരെ ചിലവേറിയ deepwater drilling പ്രോജക്റ്റുകളുള്‍പ്പടെ മൊത്തം 46 പ്രപോജക്റ്റുകളാണ് … Continue reading $20000 കോടി ഡോളറിന്റെ എണ്ണ പ്രോജക്റ്റുകള്‍ വൈകി; BPക്ക് $600 കോടി ഡോളറിന്റെ നഷ്ടം