മണക്കാന്‍ കഴിയുന്നില്ല

20 ദശ ലക്ഷം ആള്‍ക്കാരും 4 ദശ ലക്ഷം കാറുകളുമുള്ള മെക്സികോ സിറ്റിയിലെ ജനങ്ങള്‍ക്ക് കാപ്പിയുടേയോ ഓറഞ്ച് ജൂസിന്റേയോ പോലും മണമറിയാനുള്ള കഴിവ് മറ്റു സമീപ നഗര വാസികളേക്കാള്‍ കൂറവാണ്. വിഷ വാതകങ്ങള്‍ ശ്വസിക്കുന്നതുകാരണം അവരുടെ മൂക്കിലെ മണമറിയാനുള്ള ഗ്രന്ധികള്‍ നശിച്ചിരിക്കുകയാണ്. Mexico's National Autonomous University (UNAM) ന്റെ Robyn Hudson ആണ് ഈ ഗവേഷണം നടത്തിയത്. ബീജിങ്ങ് പോലെ മെക്സികോ സിറ്റിയും വളരെയധികം മലിനീകരണം ഉണ്ടാകുന്ന ലോക നഗരമാണ്. ഉയര്‍ന്ന നിരപ്പും സാന്ദ്രത കുറഞ്ഞ … Continue reading മണക്കാന്‍ കഴിയുന്നില്ല

ലയ പ്രൊജക്റ്റ്

നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംഗീതത്തേക്കുറിച്ചുള്ള ഒരു പരിപാടി ആണ് "ലയ പ്രൊജക്റ്റ്". മ്യാന്‍മാര്‍, ഇന്‍ഡോനേഷ്യ, തായ്ലാന്റ്, ശ്രീലങ്ക, ഇന്‍ഡ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേ നാടോടി പാട്ടുകളാണ്. സംഗീതവും, ഛായാഗ്രഹണവും അതീവ ഹൃദ്യം. സമയം കിട്ടുന്നെങ്കില്‍ കാണുക. 2004 ലെ സുനാമിയുടെ പാതിയിലൂടെയുള്ള ദൃശ്യ-സംഗീത യാത്രയാണിത്. — സ്രോതസ്സ് layaproject.com

നല്ല വാര്‍ത്ത: അമേരിക്കക്കര്‍ വണ്ടി ഓടിക്കുന്നത് കുറച്ചു

FHWA യുടെ “Traffic Volume Trends” റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ച് 2008 ല്‍ അമേരിക്കന്‍ റോഡുകളില്‍ വണ്ടികള്‍ സഞ്ചരിച്ച് ദൂരം (vehicle miles traveled (VMT)) മാര്‍ച്ച് 2007 നെ അപേക്ഷിച്ച് 4.3% കൂറഞ്ഞു എന്നണ്. 1979 ന് ശേഷം ഇത് ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിനേ അപേക്ഷിച്ച് 1760 കോടി കിലോമീറ്റര്‍ കുറവ്. FHWA ചരിത്രത്തിലെ ഏറ്റവും sharpest കുറവാണിത്. അമേരിക്കന്‍ Department of Transportation ന്റെ കണക്കുകള്‍ അനുസരിച്ച് ഇതുമൂലം അമേരിക്കയുടെ ഗതാഗത്തില്‍ … Continue reading നല്ല വാര്‍ത്ത: അമേരിക്കക്കര്‍ വണ്ടി ഓടിക്കുന്നത് കുറച്ചു

ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു

കുറേക്കാലം മുമ്പ് വരെ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസത്തെ പത്രത്തില്‍ സ്ഥിരം കാണാവുന്ന ഒരു വാര്‍ത്തയാണ് ഏതൊ ഒര് ജ്യോതിഷി ഈ ഫലം പ്രവചിച്ചതായിരുന്നുവെന്ന്. എന്നല്‍ ഇപ്പോള്‍ ആ തട്ടിപ്പ് കേള്‍ക്കാനില്ല. കാരണം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സമ്മാനത്തിന് ആരും അര്‍ഹരായില്ല. 25 ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രവചിച്ച … Continue reading ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു

സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

സെലിബ്രിറ്റികള്‍ ആരും നമ്മളേപ്പോലെ അല്ല. അവര്‍ സൗന്ദര്യമുള്ളവരാണ്, അവരുടെ പല്ല് വെളുവെളുത്തതാണ്, പിന്നെ അവര്‍ക്ക് നമ്മളേക്കാള്‍ വളരെ വളരെ വലിയ കാര്‍ബണ്‍ പാദമുദ്രയുണ്ട് (carbon foot print). വളരെ വലുത്. ഏതെങ്കിലും ഒരു കാര്‍ബണ്‍ കാല്‍കുലേറ്ററില്‍ നിങ്ങള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തെ ജറ്റ് യാത്ര കൂട്ടിച്ചേര്‍ത്ത് നോക്കൂ, അപ്പോള്‍ കാണാം എത്രമാത്രം അത് കാര്‍ബണ്‍ പാദമുദ്രയേ മാറ്റുന്നുവെന്ന്. സെലിബ്രിറ്റികളേ പോലുള്ള ആളുകള്‍ ആണെങ്കില്‍ എപ്പോഴും ഓട്ടത്തിലാണ്. മഡോണയുടെ കാര്യം നോക്കുക. 2006 ല്‍ കണക്കാക്കിയ അവളുടെ കാര്‍ബണ്‍ … Continue reading സെലിബ്രിറ്റികളുടെ കാര്‍ബണ്‍ പാദമുദ്ര

ജിമ്മിലുള്ള Treadmill

Treadmills USA യുടെ കണക്കുകള്‍ അനുസരിച്ച് ഒരു സാധാരണ Treadmill ഉപയോഗിക്കുന്നത് ഏകദേശം 1500 വാട്ട് വൈദ്യുതിയാണ്. ഏതാണ്ട് 15 പഴയ തരം ബള്‍ബുകള്‍ കത്തിക്കുന്നതിന് തുല്ല്യമായ വൈദ്യുതി. അത് 30 മിനിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 0.75 കിലോ വാട്ട് ഹവര്‍. (logic= 1.5 kw x 0.5 hours). അത്രയും വൈദ്യുതിയുണ്ടെങ്കില്‍ നിങ്ങളുടെ ക്രിസ്മസ് മരം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയുണ്ട്. — സ്രോതസ്സ് thestar.blogs.com Treadmill നു പകരം പാര്‍ക്കില്‍ നടക്കുകയോ ഓടുകയോ ആകാം. സംരക്ഷിക്കപ്പെട്ട … Continue reading ജിമ്മിലുള്ള Treadmill

ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

ജര്‍മന്‍ പട്ടണമായ Bremerhaven നിന്നൊരു ചരക്ക് കപ്പല്‍ ആദ്യമായി പട്ടത്തിന്റെ സഹായത്തോടെ യാത്ര ആരംഭിച്ചു. 132m നീളമുള്ള ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന MS Beluga SkySails ന് പട്ടം ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ ഉപയോഗം കുറക്കാന്‍ സാധിക്കും. Venezuela യിലേക്കാണ് ഈ കപ്പല്‍ യാത്രയായിട്ടുള്ളത്. പാരച്യൂട്ടിന്റെ ആകൃതിയുള്ള പട്ടം 160 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതാണ്. ഇതിനെ നിയന്ത്രിക്കുന്നത് ഒരു കമ്പ്യൂട്ടറും. Hamburg ആസ്ഥാനമായിട്ടുള്ള SkySails എന്ന കമ്പനി ആണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. "ഇത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ … Continue reading ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

അന്റാര്‍ക്ടിക്കിലെ ഐസ് നഷ്ടത്തിന് വേഗതയേറുന്നു

2006 ല്‍ 192 ബില്ല്യണ്‍ ടണ്‍ അന്റാര്‍ക്ടിക് ഐസ് സമുദ്രത്തിലേക്ക് ഒലിച്ചു പോയി. നാസയുടെ JPL ഗവേഷക ടീമിന്റെ എറിക് റിഗ്നോട്ട് (Eric Rignot) പറഞ്ഞു. - AFP ദയവുചെയ്ത് താങ്കളുടെ പെട്രോള്‍/ഡീസല്‍ ഉപയോഗം കഴിയുന്നത്ര കുറക്കുക.

കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍

ഇറ്റലി EU ലെ Eco-label ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മുന്‍പന്തിയിലാണെങ്കിലും എല്ലാക്കാര്യത്തിലും അങ്ങനെയല്ല. കുപ്പിയിലാക്കിയ വെള്ളത്തിനോട് അവര്‍ക്കൊരു പ്രത്യേക മമതയുണ്ട്. അത് അവരെ യൂറോപ്പില്‍ ഏറ്റവും വലിയ കുപ്പിവെള്ളത്തിന്റെ ഉപഭോക്താക്കളാക്കുന്നു. BBC യുടെ അഭിപ്രായത്തില്‍ ഇറ്റലിക്കാര്‍ 270 ബ്രാന്റ് ചെയ്ത കുപ്പിവെള്ളം ഉപയോഗിക്കുന്നു. ഇത് ഏകദേശം 220,462 tons പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്നു. ടാപ്പ് വെള്ളത്തെ അപേക്ഷിച്ച് കുപ്പിവെള്ളത്തിന് പ്രതേകിച്ച് ഗുണങ്ങളൊന്നുമില്ല. ചിലപ്പോള്‍ കുപ്പിവെള്ളം ടാപ്പ് വെള്ളത്തേക്കാള്‍ മലിനമാണ്. ആരോഗ്യമോ സ്വാദോ അല്ല ഈ കുപ്പിവെള്ളത്തിന്റെ കൂടിയ ഉപയോഗത്തിന് … Continue reading കുപ്പി വെള്ളത്തിന്റെ യൂറോപിലേ ഉപയോഗത്തില്‍ ഇറ്റലിക്കാരാണ് മുമ്പില്‍

മരങ്ങള്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കൂറയുന്നു

മരങ്ങള്‍ക്ക് CO2 നെ സ്വീകരിക്കാനുള്ള കഴിവ് കൂറഞ്ഞതായി 2 പതിറ്റാണ്ട് ആയി 30 പ്രദേശങ്ങളില്‍ നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളതാപനമാണ്. താപനില കൂടുംതോറും മരങ്ങളുടേയും സൂഷ്മ ജീവികളുടേയും CO2 സ്വാംശീകരിക്കാനുള്ള കഴിവ് കുറയുകയും അത് ആഗോളതാപനത്തിന്റെ ശക്തി കൂട്ടുകയും ചെയ്യും. — സ്രോതസ്സ് guardian.co.uk | James Randerson