സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

Communications Workers of America (CWA) സംഘടിപ്പിച്ച "കുടുംബ ദിന" സമരത്തില്‍ സമരം ചെയ്യുന്ന വെരിസണ്‍(Verizon) തൊഴിലാളികളുടെ കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പിക്കറ്റ് ലൈനില്‍ ചേര്‍ന്നു. അമേരിക്കയിലെ 25 സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. "പ്രതിമാസം $150 കോടി ഡോളറില്‍ അധികം ലാഭവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ $3900 കോടി ഡോളര്‍ റിക്കോഡ് ലാഭവും നേടിയ വെരിസണ്‍ നല്ല തൊഴിലുകള്‍ ഇല്ലാതാക്കുകയും കുടുംബങ്ങള്‍ക്ക് നാശവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു," എന്ന് CWA പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സമരത്തിന്റെ 39ആം … Continue reading സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു →

ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍ →

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തില്‍

സര്‍ക്കാരിന്റെ പുതിയ കരാറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്നു. NHS ന്റെ ചരിത്രത്തില്‍ ആദ്യത്തെ all-out സമരത്തില്‍ അഞ്ചില്‍ നാല് ജൂനിയര്‍ ഡോക്റ്റര്‍മാരും പങ്കാളികളായി. ചില ആശുപത്രികള്‍ക്ക് 8am - 5pm സമയത്ത് 90% ജൂനിയര്‍ ഡോക്റ്റര്‍മാരും ഇല്ലാതെയായി. അഭിപ്രായ സര്‍വ്വേ പ്രകാരം ബ്രിട്ടണിലെ 59% ജനങ്ങളും ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തെ പിന്‍തുണക്കുന്നു. — സ്രോതസ്സ് theguardian.com

ആര്‍ത്തിക്കെതിരെ ചുവപ്പ് കടല്‍ ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി

വെരിസണ്‍(Verizon) തൊഴിലാളികള്‍ നഗരത്തിലേ നേതാക്കളുമായി ചേര്‍ന്ന് സമരത്തിന്റെ ആറാം ദിവസം ന്യൂയോര്‍ക്കില്‍ പ്രകടനം നടത്തി. West 36th Street ലെ വെരിസണ്‍ കെട്ടിടം മുതല്‍ 42nd Street വരെ നീളമുള്ളതായിരുന്നു പ്രകടനം. — സ്രോതസ്സ് commondreams.org

വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു

വാര്‍ത്താവിനിമയ ബഹുരാഷ്ട്രാ ഭീമന്റെ കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരെ വെരിസണിന്റെ(Verizon) 40,000 ജോലിക്കാര്‍ അമേരിക്കയുടെ ഓര്‍മ്മയിലെ ഏറ്റവും വലിയ സമരം തുടങ്ങി പ്രതിമാസം ശതകോടിക്കണക്കിന് ഡോളര്‍ ലാഭം നേടുന്ന അവസരത്തില്‍ തൊഴിലാളികളുമായി ഒരു നല്ല കരാറിലെത്താന്‍ Verizon പരാജയപ്പെട്ടു. 8 മാസം മുമ്പാണ് Verizon തൊഴിലാളികളുടെ കരാര്‍ കാലാവധി കഴിഞ്ഞത്. കഴിഞ്ഞ 10 മാസമായി പുതിയ കരാറിന്റെ ചര്‍ച്ച നടന്നുവരികയായിരുന്നു. അവസാനം കഴിഞ്ഞ ആഴ്ച ആ ചര്‍ച്ച പരാജയപ്പെട്ടു. Communications Workers of America (CWA)യൂണിയന്റെ 40,000 വരുന്ന അംഗങ്ങളും … Continue reading വെരിസണിന്റെ 40,000 ജോലിക്കാര്‍ ചൂഷണത്തനെതിരെ സമരം ആരംഭിച്ചു →

ചിക്കാഗോയിലെ പൊതു വിദ്യാലയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ടിനായി സമരം നടത്തി

കഴിഞ്ഞ ദിവസം പൊതു വിദ്യാലയ അദ്ധ്യാപകര്‍ ചിക്കാഗോയിലെ തെരുവുകളില്‍ പ്രകടനം നടത്തി. പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. വലിയ ജന പിന്‍തുണയാണ് അവര്‍ക്ക് കിട്ടിയത്. ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, ഗതാഗത തൊഴിലാളികള്‍, ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി ധാരാളം സംഘങ്ങള്‍ അദ്ധ്യാപകരോടൊപ്പം കൂടി. — സ്രോതസ്സ് commondreams.org

ഗ്രീസില്‍ സറീസയുടെ ജനത്തെ പിഴിയല്‍ നടപടിക്കെതിരെ ഒരു ദിവസത്തെ സമരം

ഒരു ദീവസത്തെ പൊതു പണിമുടക്കിന്റെ ഭാഗമായി ഏകദേശം 50,000 തൊഴിലാളികള്‍ ഏഥന്‍സില്‍ പ്രകടനം നടത്തി. Syriza (“Radical Leftന്റെ കൂട്ടം”) സര്‍ക്കാര്‍ നടപ്പാക്കുന്ന ചിലവ് ചുരുക്കല്‍ പദ്ധതികള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഈ സമരം. യൂറോപ്യന്‍ യൂണിയനില്‍ നിന്നും തുടര്‍ന്നുള്ള ധനസഹായം കിട്ടാന്‍ വേണ്ടി അവരുടെ നിര്‍ബന്ധപ്രകാരം പെന്‍ഷന്‍ ചിലവാക്കുന്നത് സറീസ സര്‍ക്കാര്‍ 1% കുറവ് വരുത്തി. — കൂടുതല്‍ ഇവിടെ wsws.org

പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല്‍ വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ … Continue reading പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ? →

ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക

വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന … Continue reading ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക →