ചരിത്ര സംഭവമായി മാറിയ ചെന്നൈയിലെ പ്രളയത്തോടുകൂടി ലോകം മൊത്തമുള്ള പുതിയ സ്ഥിതിവിവരക്കണക്ക് ലഭ്യമായി. കാലാവസ്ഥാ കാരണത്താല്‍ ലോകം മൊത്തം സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ ജനം അഭയാര്‍ത്ഥികളാവുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 2008 ന് ശേഷം കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥയുമായി ബന്ധമുള്ള സംഭവങ്ങളാല്‍ പ്രതിവര്‍ഷം 2.25 കോടിയാളുകള്‍ അഭയാര്‍ത്ഥികളാവുന്നു. അതായത് കഴിഞ്ഞ 8 വര്‍ഷത്തില്‍ സെക്കന്റില്‍ ഒരാള്‍ വീതം.
ടാഗ്: സാമൂഹികം
പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?
കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല്‍ വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ … Continue reading പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?
സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?
കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ. എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല … Continue reading സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?
പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു
Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില്‍ നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്‍സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്‍പിടുത്തക്കാരുടെ 62 സംഘങ്ങള്‍ ഈ ആക്ഷന്‍ കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്‍താങ്ങിയിട്ടുണ്ട്. നദികള്‍ മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില്‍ … Continue reading പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു
പാണ്ട പാണ്ടയോട്
ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക
വിദ്യാര്‍ത്ഥികളെ പുറത്താക്കിയതിനെതിരെ ഫറൂഖ് കോളേജില്‍ ഒരു സമരം നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്ന് ഭക്ഷണം കഴിച്ചാതാണ് മാനേജ്‌മന്റിനെ ചോടിപ്പിച്ച സംഗതി. മത ഗുണ്ടണ്ടകള്‍ ലാഭത്തിനായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഇതേ സ്ഥിതിയിലാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനായി ക്ലാസ് മുറി മുതല്‍ ഹോസ്റ്റല്‍ വരെ എല്ലാ കാര്യത്തിലും മാനേജ്‍മന്റ് മായം ചേര്‍ക്കുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സമരം ചെയ്യേണ്ടത് ആവശ്യമാണ്. അത് വിദ്യാര്‍ത്ഥികളുടെ മാത്രം സമരമല്ല. അതില്‍ രക്ഷകര്‍ത്താക്കളും, പൊതു സമൂഹവും(വിദ്യാലയം പൊതു ഇടമായതിനാല്‍) പങ്കുകൊള്ളണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന … Continue reading ഫറൂഖ് കോളേജിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക
2 ഡിഗ്രി ചൂടായ ഐസ്ക്രീം
എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനമായ ബിയേര്‍ഷന്‍ സമ്മാനം "സ്വകാര്യത എന്ന അവകാശത്തെ സംബന്ധിച്ചുള്ള എഡ്വേര്‍ഡ് സ്നോഡന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി" നല്‍കി. നാടുകടത്തും എന്ന ഭീഷണിയുള്ളതിനാല്‍ അദ്ദേഹം നേരിട്ട് ചടങ്ങില്‍ പങ്കെടുത്തില്ല. സ്നോഡന് ഒരു വീഡിയോ ലിങ്കിലൂടെ പ്രഭാഷണം നടത്തുകയും Norwegian Academy of Literature and Freedom of Expression ന്റെ ബിയേര്‍ഷന്‍ (Bjornson Prize) ഔദ്യോഗികമായി കൈപ്പറ്റിയിരിക്കുന്നു എന്ന് അറിയിച്ചു. അമേരിക്കയുടെ മുമ്പത്തെ രഹസ്യാന്വേഷണ കരാറുകാരനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാര്‍ ജനങ്ങളെ മൊത്തം രഹസ്യാന്വേഷണം നടത്തുന്ന പരിപാടി ചോര്‍ത്തി ജനങ്ങളെ … Continue reading എഡ്വേര്‍ഡ് സ്നോഡന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സമ്മാനം ലഭിച്ചു
ജര്‍മ്മനിയിലെ ഒരു ലക്ഷം തേനീച്ച കര്‍ഷകര്‍ GMO കൃഷി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു
രാജ്യം മൊത്തം GMO കൃഷി നിരോധിക്കണമെന്ന് ജര്‍മ്മനിയിലെ തേനീച്ച കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ സന്നദ്ധ സംഘടനയായ keine-gentechnik.de ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച GMO കൃഷി അംഗരാജ്യങ്ങള്‍ക്ക് വേണമോ വേണ്ടയോ വെക്കാം എന്ന വിവാദമായ നിയമം വന്നതിന് ശേഷമാണ് ഒരു ലക്ഷം തേനീച്ച കര്‍ഷകരെ പ്രതിനിധീകരിക്കുന്ന German Beekeepers Association (DIB) പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. — സ്രോതസ്സ് gmwatch.org
വിഷമിനി വേണ്ട
മൂന്നാമത്തെ ഈ വര്‍ഷവും ലോകം മൊത്തമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മൊണ്‍സാന്റോയിക്കെതിരെ സമരത്തിനിറങ്ങി. March Against Monsanto കഴിഞ്ഞ ദിവസം ലോകത്തെ 38 രാജ്യങ്ങളിലെ 428 നഗരങ്ങളില്‍ നടന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മുതല്‍ ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി Roundup വരെയുത്പാദിപ്പിക്കുന്ന ഈ കൃഷി ഭീമനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് അതിന്റെ ഉദ്ദേശം. നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ഈ രാജ്യങ്ങളില്‍ ആഹാരത്തിന്റെ ലേബലില്‍ GMO അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് അതറിയിക്കണമെന്നും ആഹാരത്തിന്റേയും വിത്തിന്റേയും വിതരണത്തില്‍ മൊണ്‍സാന്റോയുടെ കുത്തക അവസാനിപ്പിക്കാന്‍ പ്രാദേശിക നഗര കൃഷി നടപ്പാക്കി … Continue reading വിഷമിനി വേണ്ട

