യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

നമുക്ക് വരുന്ന ചില രോഗങ്ങളെ തടയാന്‍ വൈദ്യശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നാണ് വാക്സിന്‍. ശക്തി കുറഞ്ഞതോ, മൃതമായതോ ആയ രോഗകാരി അണുക്കളോ, അവയുടെ കോശ ഭാഗങ്ങളോ വളരെ ചെറിയ അളവില്‍ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിട്ട്, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി നേടിയെടുക്കുക എന്നതാണ് അതിന്റെ രീതി. രോഗത്തെ തടയാന്‍ രോഗാണുവിനെ തന്നെ കുത്തിവെക്കുന്നു. അതായത് നാം പ്രതീക്ഷിക്കുന്ന ഒരു ഫലം കിട്ടാനായി അതിന് നേരെ വിപരീതമായ ഒരു കാര്യം ചെയ്യുന്നു എന്ന് സാരം. എന്നാല്‍ … Continue reading യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രായമുള്ള ശിശുക്കളുടെ Sudden unexpected infant death (SUID) അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്നു. അതില്‍ sudden infant death syndrome (SIDS) ഉം ഉള്‍പ്പെടുന്നു. The Journal of Pediatrics ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നതനുസരിച്ച് കൌമാരക്കാരായ അമ്മമാര്‍ക്ക് ഉറങ്ങാനുള്ള സുരക്ഷിതമായ രീതികള്‍ അറിയാമെങ്കിലും മിക്കവരും അത് പാലിക്കുന്നില്ല. പഠനത്തില്‍ പങ്കെടുത്ത എല്ലാ കൌമാരക്കാരായ അമ്മമാര്‍ക്കും ആ ശുപാര്‍ശകള്‍ അറിയാം. എന്നിട്ടും അവര്‍ സുരക്ഷിതമായ ആ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. — … Continue reading ശിശുക്കളുടെ പെട്ടെന്നുള്ള ആകസ്‌മികമായ മരണം

ഒരു എലിയുടെ ലൈംഗിക സദാചാരം

പ്രയറീ വോളുകള്‍(Prairie Voles) എന്നൊരു ജീവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കാന്‍ വഴിയില്ല. കാരണം നമ്മുടെ നാട്ടിലുള്ള ജീവിയല്ല അത്. അമേരിക്കയില്‍ കാണപ്പെടുന്ന എലിയേപ്പോലുള്ള ഒരു ചെറിയ സസ്തനികളാണിവ. ഭൂമിക്കടിയിലെ മാളങ്ങളില്‍ താമസിക്കുന്നു. ഇവക്കൊരു പ്രത്യേകതയുണ്ട്. അവ ഒരിക്കലും ഇണ പിരിയാറില്ല എന്നതാണ് ആ പ്രത്യേകത. അതായത് അത് ആദ്യം കണ്ടെത്തുന്ന ഇണയുമായി മരണം വരെ വിശ്വസ്ഥത പുലര്‍ത്തുന്നു. ഇണകളിലൊന്നിന്റെ മരണ ശേഷമോ? ജീവിച്ചിരിക്കുന്ന ഇണ പിന്നീടൊരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല. ഹോ.. എത്ര ആത്മാര്‍ത്ഥമായ ബന്ധം അല്ലേ. കവികളും … Continue reading ഒരു എലിയുടെ ലൈംഗിക സദാചാരം

ഒരു ചാര്‍ട്ടില്‍ നിന്ന് അമേരിക്കയുടെ ഭീകരവാദത്തെക്കുറിച്ചുള്ള കാഴ്ചപ്പാടറിയാം

Gallup ന് കടപ്പാട് ഭീകരവാദത്തെക്കുറിച്ച് അമേരിക്ക എങ്ങനെ ചിന്തിക്കുന്നു എന്ന് ഈ ചാര്‍ട്ടില്‍ നിന്ന് കാണാം. അത് വളരെ ലളിതമാണ്: അമേരിക്കക്കാരെ ആക്രമിക്കുന്നത് അടുത്ത ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ഒരു വലിയ spike ഉണ്ടാക്കുന്നു. യൂറോപ്യന്‍ രാജ്യത്തിലുണ്ടാകുന്ന ആക്രമണത്തിന് അതിനേക്കാള്‍ അല്‍പ്പം കുറവ് ഫലമാണുണ്ടാകുന്നത്. മറ്റെവിടെയുമുണ്ടാകുന്ന ആക്രമണത്തിന് അമേരിക്കക്കാര്‍ ആലസ്യത്തിന്റെ കോട്ടുവായിടും. 2002 ലെ ബാലി ബോംബ് സ്ഫോടനമായിരുന്നു ഒരേയൊരു വ്യത്യാസം. അതേ സമയത്താണ് Beltway യിലെ വെടിവെപ്പ് അപസ്മാരമുണ്ടായത്. അതുകൊണ്ട് അത് … Continue reading ഒരു ചാര്‍ട്ടില്‍ നിന്ന് അമേരിക്കയുടെ ഭീകരവാദത്തെക്കുറിച്ചുള്ള കാഴ്ചപ്പാടറിയാം

ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

2,000 ജനങ്ങളുള്ള ക്യാനഡയിലെ ഒരു ആദ്യ രാഷ്ട്ര സമൂഹത്തില്‍ 11 ആളുകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Ontario യിലെ വിദൂരമായ Attawapiskat First Nation വടക്കന്‍ സമൂഹം കഴിഞ്ഞ മാസം 28 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാനഡയുടെ 14 ലക്ഷം തദ്ദേശീയ ജനങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 4% വരും. അവര്‍ കടുത്ത ദാരിദ്ര്യമാണ് സഹിക്കുന്നത്. മറ്റുള്ള ക്യാനഡക്കാരേക്കാള്‍ കുറവ് ആയുര്‍ ദൈര്‍ഘ്യവും, കൂടുതല്‍ ആക്രമണങ്ങളും, കൂടുതല്‍ ലഹരി ആസക്തിയും, കൂടുതല്‍ ജയില്‍ വാസവും അവര്‍ … Continue reading ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്

പുതിയ ഒരു മത സംഘടന കേരളത്തില്‍ രൂപീകരപ്പെട്ടു എന്ന കാര്യം ഇതിനകം താങ്കള്‍ അറിഞ്ഞിരിക്കുമല്ല. ഡിങ്കമതം എന്നാണ് അതിന്റെ പേര്. ധാരാളം ചെറുപ്പക്കാര്‍ ഈ മത സംഘടനയിലേക്ക് ഒഴുകി എത്തുന്നതായും വാര്‍ത്തയുണ്ട്. ഞാന്‍ ഒരു വിശ്വാസത്തിനും എതിരല്ല. താങ്കള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് താങ്കള്‍ക്ക് സമാധാനം കിട്ടുന്നുവെങ്കില്‍ ഞാന്‍ എന്തിന് അതിനെ എതിര്‍ക്കണം. എല്ലാവരുടേയും സമാധാനമാണ് എനിക്ക് പ്രധാനം. സത്യത്തില്‍ മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. എല്ലാ മതങ്ങളേയും അതിന്റെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന എനിക്ക് ഈ … Continue reading ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്