പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു

മെക്സിക്കോയിലെ Tijuana യില്‍ അമേരിക്കന്‍ അതിര്‍ത്തി സേന മദ്ധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അഭയാര്‍ത്ഥികള്‍ ഹൊണ്ടോറസ്, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അക്രമവും, ദാരിദ്ര്യവും, തൊഴിലില്ലായ്മയില്‍ നിന്നും രക്ഷപെടാനാണ് ഈ അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. ട്രമ്പ് സര്‍ക്കാരിനെതിരെ ഈ പ്രശ്നത്തില്‍ ഡമോക്രാറ്റുകള്‍ രൂക്ഷ വിമര്‍ശനം നടത്തി. എന്നാല്‍ പുതിയ കണ്ടെത്തലുകളനുസരിച്ച് ഒബാമയുടെ ഭരണ കാലത്തും Customs and Border Protection ഡസന്‍കണക്കിന് പ്രാവശ്യം അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടുണ്ട്. 2012 ന് ശേഷം 126 തവണയാണ് … Continue reading പ്രസിഡന്റ് ഒബാമയുടെ ഭരണത്തിലും അതിര്‍ത്തി സേന അഭയാര്‍ത്ഥികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു

15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു

ഒരു മാസത്തിലധികമായി 15 വയസുള്ള ഗ്രറ്റ തുങ്ബര്‍ഗ്(Greta Thunberg) പ്രതിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് നടക്കുന്ന രാജ്യത്തെ പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവള്‍ സമരം തുടങ്ങി. സ്റ്റോക്ഹോമിലെ പാര്‍ളമെന്റ് മന്ദിരത്തിന് മുമ്പില്‍ അവള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മൂന്ന് ആഴ്ചയായി സ്കൂള്‍ സമയത്ത് തന്നെയാണിത്. തെരഞ്ഞെടുപ്പിന് ശേഷം അവള്‍ ആഴ്ചയിലെ നാല് ദിവസം സ്ക്രൂളില്‍ പോകും വെള്ളിയാഴ്ച ദിവസം പാര്‍ളമെന്റ് പടിക്ക് മുമ്പില്‍ എത്തും. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാര്‍ റാഡിക്കലായ പ്രതികരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നത്. … Continue reading 15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു