അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്. എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്. ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം … Continue reading അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

സൈബീരിയയില്‍ മഞ്ഞുരുകുന്നത് അപകടകാരിയായ ആന്ത്രാക്സ് ബാക്റ്റീരിയകളെ പുറത്തുവിടുന്നു

ദീര്‍ഘകാലമായി മൃതാവസ്ഥയിലായിരുന്ന ആന്ത്രാക്സ്(Anthrax) ബാക്റ്റീരിയകള്‍ക്ക് റഷ്യയിലെ താപതരംഗം കാരണം ജീവന്‍ വെച്ചു. രോഗം പിടിപെട്ട് 13 ആളുകളും ഒരു കുട്ടിയും മരിക്കുകയും 2,300 മാനുകള്‍ ചകുകയും ചെയ്തു. Siberian Times ന്റെ അഭിപ്രായത്തില്‍ "മൊത്തം 72 ആളുകള്‍ ആശുപത്രിയിലാണ്. വലിയ പകര്‍ച്ചവ്യാധിയാകുമോ എന്ന പേടിയിലാണ് ജനം. ആശുപത്രിയിലുള്ളവരില്‍ 41 പേര്‍ കുട്ടികളാണ്". പടിഞ്ഞാറന്‍ സൈബീരിയയില്‍ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org

കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?

എല്ലാവരും മോശമായ കാര്യം എന്ന് പറയുന്ന ഭക്ഷ്യ അവശിഷ്ടങ്ങളെന്നത് ഏറ്റവും എളുപ്പമുള്ള പരിസ്ഥിതി പ്രശ്നമാണ്. ഒന്നുമില്ലെങ്കില്‍ അത് പണം നഷ്ടപ്പെടുത്തതല്ലേ. ഇത്തിരി മിച്ചം പിടിക്കാന്‍ അത് വീട്ടുകാരാണ് താല്‍പ്പര്യം കാണിക്കാതിരിക്കുക. ഒരു വ്യത്യാസമുണ്ടാക്കുന്നതില്‍ ഒരു നല്ല രംഗവുമാണ് അത്. കാരണം ധാരാളം ഗുണമാണ് ആ നഷ്ടം ഇല്ലാതാക്കിയാല്‍ നമുക്ക് ലഭിക്കുക. ഭൂമി, ജലം എന്നിവയുടം മെച്ചപ്പെട്ട ഉപയോഗം, ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഉദ്‌വമനങ്ങള്‍ കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭക്ഷ്യ അവശിഷ്ടങ്ങള്‍ കുറച്ചാല്‍ നമുക്ക് കിട്ടും. വലിയ തോതില്‍ … Continue reading കാലാവസ്ഥാ മാറ്റത്തില്‍ ഭക്ഷ്യ അവശിഷ്ടങ്ങളുടെ പങ്കെന്താണ്?

പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി

2010 ജൂണിലായിരുന്നു മുമ്പ് ആര്‍ക്ടിക് കടലിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലെത്തിയത്. എന്നാന്‍ അതിനേക്കാള്‍ 260,000 sq km കുറഞ്ഞ് ഈ ജൂണില്‍ അവിടുത്തെ മഞ്ഞ് ഏറ്റവും താഴ്ന്ന അളവിലെത്തി. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 13.6 ലക്ഷം sq km കുറവാണ്. National Snow and Ice Data Center ആണ് ഈ വിവരങ്ങള്‍ നല്‍കിയത്. ജൂണ്‍ പകുതിക്ക് ശേഷം ദിവസം 74,000 sq km എന്ന തോതിലായിരുന്നു കടല്‍ മഞ്ഞ് ഇല്ലാതായത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70% അധികം … Continue reading ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി

തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി

ഓഫീസിലെത്തി ഒരു ദിവസത്തിന് മുമ്പ് ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രധാന മന്ത്രി തെരേസ മേയ് സര്‍ക്കാരിന്റെ കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി. "ഞെട്ടിപ്പിക്കുന്നത്" എന്നും "ശുദ്ധ വിഢിത്തം" എന്നുമാണ് ആളുകള്‍ അതിനോട് പ്രതികരിച്ചത്. Department for Energy and Climate Change (DECC) ആണ് മേയുടെ കലിക്ക് പാത്രമായത്. പരിസ്ഥിതിയുടെ ഉത്തരവാദിത്തം Business, Energy & Industrial Strategy ലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ രാജ്യം പ്രാപ്തമായില്ല എന്ന റിപ്പോര്‍ട്ട വന്ന ആഴ്ചതന്നെയാണ് … Continue reading തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി

ചൂട് കൂടുന്നതനുസരിച്ച് മേഘങ്ങള്‍ ധൃവപ്രദേശത്തേക്ക് നീങ്ങും

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വര്‍ദ്ധിക്കുന്ന ഭൂമിയുടെ ചൂട് ചില പ്രധാനപ്പെട്ട മേഘങ്ങളെ ധൃവപ്രദേശത്തേക്ക് നീക്കുന്നതിനും അവയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിരിക്കുന്നു എന്ന ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം Nature ജേണലില്‍ വന്നു. കാലാവസ്ഥാ മോഡലുകളുടെ projections നെ പിന്‍തുണക്കുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കാലാവസ്ഥാ മാറ്റവും മേഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങളാണ് ഇവ. — സ്രോതസ്സ് grist.org

കാലാവസ്ഥാ മാറ്റ നിര്‍ദ്ദേശങ്ങള്‍ ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു

ദീര്‍ഘകാലത്തെ സമരം നടത്തി അജണ്ട ExxonMobil ന്റെ 2016 ലെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നാല് പ്രവര്‍ത്തനങ്ങളും ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാമാറ്റ തെറ്റിധാരണ പരത്തിയതിന് ExxonMobil ന് എതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്ന അവസരത്തിലാണ് ഇത്. — സ്രോതസ്സ് thinkprogress.org corporate social responsibility? or just responsibility?

ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം

കടലിന്റെ അമ്ലത വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ചൂര ഉപഭോക്താക്കളുടെ പാത്രത്തിലെത്തുന്നതിന് മുമ്പ് അലിഞ്ഞ് ഇല്ലാതാവും. Journal of Experimental Marine Biology and Ecology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പസഫിക് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നത് മഞ്ഞച്ചിറക് ചൂര(yellowfin tuna) ലാര്‍വ്വയുടെ ധാരാളം അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ആ നാശം കാരണം മീനുകള്‍ക്ക് പൂര്‍ണ്ണ വലിപ്പത്തില്‍ വളരുനാവില്ല. അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ പ്രശ്നം. മഞ്ഞച്ചിറകുള്ള ചൂര ഇപ്പോള്‍തന്നെ അമിതമായി പിടിക്കപ്പെടുന്ന ഇനമാണ്. … Continue reading ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം