ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു

ആഗോളതപനത്തിന്റെ ഫലമായി ചരിത്രം രേഖപ്പെടുത്തിയ ഒരു വമ്പന്‍ മഞ്ഞ് പാളി അന്റാര്‍ക്ടിക്കയില്‍ നിന്നും പൊട്ടി അടര്‍ന്നു. European Space Agency (ESA) യുടെ ഉപഗ്രഹചിത്രം അനുസരിച്ച് Wilkins Ice Shelf ല്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഈ മഞ്ഞ് പാളിക്ക് 40 km നീളവും 500 മീറ്റര്‍ വീതിയുമുണ്ട്. അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന 10 shelves ല്‍ ഒന്നാണ് Jamaica യുടെ വലിപ്പമുള്ള Wilkins. ആഗോളതപന ഫലമായി അവിടെ താപനില കൂടിക്കൊണ്ടിരിക്കുന്നു. Wilkins ല്‍ നിന്ന് പൊട്ടിയടര്‍ന്ന പരന്ന … Continue reading ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു

കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല

ചില പ്രാദേശിക പരിസ്ഥിതി മാറ്റങ്ങള്‍ ആഗോള കാലാവസ്ഥയെ ബാധിക്കുമോ എന്നതിനെക്കുറിച്ച് അറിയാന്‍ മിക്കവര്‍ക്കും ജിജ്ഞാസയുണ്ട്. ആര്‍ക്ടിക്, താഴ്ന്ന-ആര്‍ക്ടിക് പ്രദേശത്തുണ്ടാകുന്ന വേഗത്തിലുള്ള ചൂടാകല്‍ ധാരാളം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലം നേരത്തെ വരുന്നതും അത് കാരണമായി സസ്യങ്ങളിലും മൃഗങ്ങളിലുമുണ്ടാകുന്ന മാറ്റളും. സ്ഥലകാലത്തിലെ ചെറിയ തോതിലേക്കെത്തുമ്പോള്‍ ആഗോള-പ്രാദേശിക ബന്ധം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. കാലാവസ്ഥാ മോഡലുകളുടെ resolutions ന്റെ ഒന്നായ ഫലത്താലോ ജൈവശാസ്ത്ര വിവരങ്ങളിലെ signal to noise അനുപാതം നിരീക്ഷണ ഫലത്തെ ബാധിക്കുന്നതുമാവാം ഇത്. അടുത്തകാലത്ത് … Continue reading കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല

കടലിനക്കരെ നിന്നുള്ള മലിനീകരണം

ചൈനയില്‍ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പുതിയ പഠനം പുറത്തുവന്നു. മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണ് അടുത്തകാലത്ത് വര്‍ദ്ധിച്ച ചൈനയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ പകുതി എന്ന് ആ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ പിന്‍തള്ളി ലോകത്തെ ഏറ്റവും വലിയ CO2 ഉദ്‌വമന രാജ്യം എന്ന സ്ഥാനം കഴിഞ്ഞ വര്‍ഷം ചൈന കരസ്ഥമാക്കി. എന്നാല്‍ അവരുടെ ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് കയറ്റിഅയക്കുന്ന ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. Geophysical Research Letters എന്ന … Continue reading കടലിനക്കരെ നിന്നുള്ള മലിനീകരണം

നിഷേധി സംസാരം. എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ പൊതു ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

2007 ല്‍ “ആഗോളതപനം ഒരു പ്രശ്നമല്ല” എന്ന കുപ്രസിദ്ധമായ ഒരു കാലാവസ്ഥാ സംവാദം NPR പ്രക്ഷേപണം ചെയ്തു. വാക്‌സാമര്‍ത്ഥ്യത്തിന്റെ കലയായ വാചാടോപത്തില്‍ (rhetoric) ശാസ്ത്രജ്ഞര്‍ മോശമാണ്. സംവാദങ്ങള്‍ വിജയിക്കാന്‍ വേണ്ടി ഗ്രീക്കുകാരും റോമാക്കാരും കണ്ടെത്തി വികസിപ്പിച്ച ഒന്നാണ് വാചാടോപം. അന്നത്തേ പോലെതന്നെ ഇന്നും വാചാടോപത്തിന്റെ കൗശലവും തന്ത്രവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവരാണ് സംവാദങ്ങളില്‍ ജയിക്കുക. വാചാടോപത്തിന്റെ ഗുരുവായ ഗോര്‍ജിയസു(Gorgias)മായുള്ള സംഭാഷണത്തില്‍ പ്ലേറ്റോ വാചാടോപത്തിന്റെ ശക്തിയെക്കുറിച്ച് പറയുന്നു: ഒരു വാചാടോപക്കാരനും ഒരു ഡോക്റ്ററും നിങ്ങള്‍ പറയുന്ന ഒരു നിയമനിര്‍മ്മാണസഭക്ക് … Continue reading നിഷേധി സംസാരം. എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ പൊതു ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

കാലാവസ്ഥാമാറ്റത്തിന്റെ തീ

ഫെബ്രുവരി 7 ന് സംഭവിച്ച ഭീകരമായ കാട്ടുതീ 208 പേരുടെ മരണത്തിന് കാരണമായി. വിക്റ്റോറിയയിലെ നികുതിദായകര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു royal commission നടപ്പാക്കുകയാണ്. രണ്ട് stakeholder സംഘങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. ആസ്ട്രേലിയയിലെ 13,000 അഗ്നിശമന പ്രവര്‍ത്തകരും ആസ്ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചും ആഗോള തപനത്തേക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്ന Climate Institute ഉം. "2005 ല്‍ തെക്കെ ആസ്ട്രേലിയയില്‍ വലിയ കാട്ടുതീയുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റമെന്നാല്‍ ചൂടുകൂടിയ അന്തരീക്ഷമെന്ന് മാത്രമല്ല. നിയന്ത്രണമില്ലാത്ത കാലാവസ്ഥ എന്നാണ്. കാലാവസ്ഥാമാറ്റത്തിന് വിലയുണ്ട്... കാലാവസ്ഥാമാറ്റം കൊല്ലും," … Continue reading കാലാവസ്ഥാമാറ്റത്തിന്റെ തീ

സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു

തവള പോലുള്ള ഉഭയജീവകളുടെ എണ്ണം ലോകം മൊത്തം കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഇപ്പോള്‍ സാലമാണ്ടറുകളും (salamander) ചേര്‍ക്കപ്പെട്ടിരിക്കുന്നു. University of California, Berkeley യിലെ ജീവശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. മദ്ധ്യ അമേരിക്കയിലെ സാലമാണ്ടറുകളെടെ ഇപ്പോഴത്തെ എ​ണ്ണവും 1969 - 1978 കാലത്ത് നടത്തിയ സര്‍വ്വേയിലെ ഫലവും ആണ് ഗവേഷകര്‍ താരതമ്യം ചെയ്തത്. അന്ന് സാധാരണയായി കണ്ടിരുന്ന സാലമാണ്ടറുകളെടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. Guatemala യുടെ പടിഞ്ഞാറേ … Continue reading സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു

അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍

ചൂടുകൂടുന്ന ലോകത്തില്‍ West Antarctic Ice Sheet ന്റെ തകര്‍ച്ചയും ഉരുകലും വടക്കേ അമേരിക്കയിലേയും തെക്കെ ഇന്‍ഡ്യന്‍ സമുദ്രത്തിലരെ രാജ്യങ്ങളേയും മോശമായി ബാധിക്കുമെന്ന് University of Toronto യിലേയും Oregon State University യിലേയും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 16 അടി മുതല്‍ 17 അടി വരെ സമുദ്ര ജലനിരപ്പുയരുമെന്നാണ് കരുതുന്നത്. Washington, D.C. പോലുള്ള സ്ഥലങ്ങളില്‍ 21 അടിവരെ സമുദ്ര ജലനിരപ്പുയരും. മിക്ക തീരപ്രദേശങ്ങളും തകരും. Southern Florida യുടെ മിക്ക ഭാഗങ്ങളും ഇല്ലാതാകും. മൂന്ന് പ്രധാന … Continue reading അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍

നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?

കോണ്‍ക്രീറ്റിന്റെ പരിസ്ഥിതി ആഘാതം തുടങ്ങുന്നത് കല്‍മടകളില്‍ ചുണ്ണാമ്പുകല്ല്‌(limestone) പൊട്ടിച്ച് സിമന്റ് ഉണ്ടാക്കുന്നതോടെയാണ്. കോണ്‍ക്രീറ്റിന്റെ ഭാരത്തില്‍ 7% മുതല്‍ 15% വരുന്ന സിമന്റുണ്ടാക്കുന്നത് ചുണ്ണാമ്പുകല്ലും ചെളിയും കല്‍ക്കരി ഉപയോഗിച്ച് അതിതീഷ്ണമായി ചുടാക്കി പൊടിച്ചാണ്. ഈ പൊടി ജലവുമായി കൂടിച്ചേരുമ്പോള്‍ ഈ മിശ്രിതം ബലമുള്ള calcium-silicate-hydrate ബോണ്ടുകളാകുന്നു. അത് മണ്ണോ ചരളുമായോ ചേര്‍ത്ത് കോണ്‍ക്രീറ്റുണ്ടാക്കുന്നു. സിമന്റും ജലവുമായുള്ള അനുപാതമാണ് കൊണ്‍ക്രീറ്റിന്റെ ശക്തി തീരുമാനിക്കുന്നത്. ചുണ്ണാമ്പുകല്ല്‌ ഖനനം ചെയ്ത് വാഹനങ്ങളുപയോഗിച്ച് കടത്തി സിമന്റ് കമ്പനിയിലെത്തിച്ച് ഇന്ധനം കത്തിച്ച് സിമന്റുണ്ടാക്കുമ്പോള്‍ എല്ലാ ഘട്ടിലും … Continue reading നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?

ഗംഗയും കടലിലെ ഉയരുന്ന ജലനിരപ്പും

കടലിലെ ഉയരുന്ന ജലനിരപ്പിനാല്‍ ഭീഷണി നേരിടുകയാണ് ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ ഗംഗ. ജലനിരപ്പുയരുന്നതോടൊപ്പം ഉപ്പ് വെള്ളം നദിയിലൂടെ മുകളിലേക്ക് കയറും. അത് വലിയ ഒരു ഭൂപ്രദേശത്തെ ആവസവ്യവസ്ഥയെ തകര്‍ക്കും എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു. കല്‍ക്കത്തയിലെ സര്‍വ്വകലാശാല നടത്തിയ പഠന പ്രകാരം ഗംഗാനദിയിലെ കണ്ടല്‍ ചെടികളിലില്‍ വലിയ വളര്‍ച്ചയാണ് കാണുന്നതെന്ന് National Coastal Zone Management Authority (NCZMA) ന്റെ Pranabes Sanyal പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ ചില പ്രദേശങ്ങളില്‍ സമുദ്രനിരപ്പുയരുന്നത് പ്രതിവര്‍ഷം 3.14 … Continue reading ഗംഗയും കടലിലെ ഉയരുന്ന ജലനിരപ്പും

നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര

ധൃവക്കരടിയാണ് നര്‍വാളിനേക്കാള്‍(narwhal) iconic മൃഗം. അതിനെ നമുക്ക് കരയില്‍ കാണാമല്ലോ. അതുകൊണ്ടാണ് ആഗോളതപനത്തിന്റെ ഫലമായുണ്ടാകുന്ന ആവാസവ്യവസ്ഥാനാശത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റ് ആര്‍ക്ടിക് മൃഗങ്ങളേക്കാള്‍ ധൃവക്കരടിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നത്. എന്നാല്‍ Ecological Applications journal ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനത്തില്‍ ആദ്യ ഇര നര്‍വാളാണെന്നാണ് കണ്ടെത്തിയത്. കടലില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍, സ്രാവ് തുടങ്ങിയ രോമരഹിതമായ ശരീരം ഉള്ള സസ്തിനികള്‍ പോലുള്ള ഒരു cetacean ആണ് നര്‍വാള്‍. ഇവക്ക് കൊമ്പുണ്ട്. ആര്‍ക്ടിക് പ്രദേശത്തെ ചൂടാകല്‍ എങ്ങനെ ആര്‍ക്ടിക് കടലിലെ സസ്തനികളെ … Continue reading നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര