ഈ സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്ത് നാം വൃത്തികെട്ട സമ്പന്നരെ വെറുപ്പോടെയാണ് കാണുന്നത്. ധാര്‍മ്മികതയുള്ള നാം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പാടുപെടുമ്പോള്‍ ഈ അതിസമ്പന്നര്‍ "നിങ്ങള്‍ക്കതുണ്ടെങ്കില്‍ ഡംഭുകാണിച്ചോളൂ" എന്ന ആപ്തവാക്യവുമായി ജീവിക്കുകയാണ്. ധാരാളം വീട്, എണ്ണകുടിയന്‍മാരായ ധാരാളം കാറുകള്‍, സ്വന്തം ജറ്റ് വിമാനങ്ങള്‍, തുടങ്ങി വമ്പന്‍ കളിപ്പാട്ടങ്ങളെല്ലാം ഈ പ്രമാണിവര്‍ഗ്ഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കാലാവസ്ഥാ നിയന്ത്രണവും പരിസ്ഥിതി ഉത്‌കണ്‌ഠയേയും സംബന്ധിച്ചാണെങ്കില്‍- അറിവില്ലായ്മ പരമാനന്ദമാണ്. ചില അതിസമ്പന്നര്‍ അവരുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കോനോ ഇല്ലാതാക്കാനോ ശ്രമിക്കുന്നുണ്ടെങ്കിലും ദാ, ഇവരാണ് … Continue reading ലോകത്തെ ഏറ്റവും വലിയ കാര്‍ബണ്‍ കാല്‍പ്പാട്
വിഭാഗം: ആഗോളതപനം
ഉരുകുന്ന അന്റാര്‍ക്ടിക്ക
ആഗോള തപനം അന്റാര്‍ക്ടിക്കയെ ബാധിക്കുന്നു എന്നതിന്റെ തെളിവ് ശാസ്ത്രജ്ഞര്‍ പ്രസിദ്ധപ്പെടുത്തി. ഹരിതഗ്രഹപ്രഭാവത്താല്‍ അന്റാര്‍ക്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുന്നു എന്നവര്‍ പറഞ്ഞു. British journal Nature ല്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതുവരെ അറിയാതിരുന്ന കാര്യത്തെക്കുറിച്ച് അങ്ങനെ തുടക്കമായി. അന്റാര്‍ക്ടിക്കയിലെ വന്‍തോതിലുള്ള മഞ്ഞുരുകല്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളെ വെള്ളത്തിനടിയിലാക്കും. സമുദ്ര നിരപ്പ് 185 അടി ഉയര്‍ത്താലാവശ്യമായ അത്ര മഞ്ഞാണ് ആസ്ട്രേലിയയേക്കാള്‍ വലുതായ അന്റാര്‍ക്ടിക്കയിലുള്ളത്. മുമ്പുള്ള പരിശോധനകള്‍ അന്റാര്‍ക്ടിക്ക Peninsula യെ -- … Continue reading ഉരുകുന്ന അന്റാര്‍ക്ടിക്ക
ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും
വിക്ഷുപ്തമാകുന്ന കാലാവസ്ഥ "ഇനിയുമുണ്ടാകുന്ന താപനിലാ വര്‍ദ്ധനവ് അതി തീവ്ര കാലാവസ്ഥക്കും സംഭവങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് അപൂര്‍വ്വം നടക്കുന്ന തീവ്ര കാലാവസ്ഥ ഒരു സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാമോഡലുകള്‍ കാണിക്കുന്നത്." കാലാവസ്ഥ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. മണ്‍സൂണ്‍ ആസാമില്‍ പെയ്യേണ്ട സമയത്ത് അവിടെ പെയ്യാതെ ബോംബേയിലും വടക്കന്‍ കേരളത്തിലും പേമാരി ആകുന്നു. വടക്കന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അധികാരികള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്ന് ഒരു കാലാവസ്ഥാ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എത്രൊക്കെ മുന്‍കരുതലുകള്‍ എടുത്താലും കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളുടെ ശക്തി കുറക്കാനാവില്ല. കാരണം … Continue reading ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും
കാലാവസ്ഥാ മാറ്റത്തിന്റെ ചിത്രം
Matterhorn ന്റെ 1960 ലേതും 2006 ലേതും ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുനനത്. വെബ് സൈറ്റ് DoubleExposure വിശദീകരിക്കുന്നു: എണ്ണമറ്റ രീതിയില്‍ ആഗോളതപനം ഭൂമിയെ ബാധിക്കുന്നു. ഭാവിയിലല്ല. ഇപ്പോള്‍ തന്നെ. ചിത്രങ്ങളുപയോഗിച്ച് DOUBLEXPOSURE ആ മാറ്റങ്ങളെ രേഖപ്പെടുത്തുകയാണ്. ഉരുകുന്ന ഹിമാനികളുടെ ചിത്രങ്ങളുടെ താരതമ്യം ഇതിലുണ്ട്. - from climateprogress. 29 Dec 2008
ഓക്കിന്‍കായ കാണാനില്ല
ബൊട്ടാണിസ്റ്റായ Rod Simmons ആ ആശയം വിചിത്രമായി തോന്നി. Arlington County യിലെ പ്രകൃതിസ്നേഹികള്‍ക്ക് (Naturalists) ഓക്കിന്‍കായ(acorns) കാണാന്‍ കിട്ടുന്നില്ലെന്ന്. അത് മാത്രമല്ല, hickory nuts ഉം ഇല്ല. അതുകൊണ്ട് അദ്ദേഹം തന്നെ അതൊന്ന് പരിശോധിക്കാന്‍ പുറപ്പെട്ടു. അദ്ദേഹത്തിനും ഇവയൊന്നും കണ്ടെത്താനായില്ല. അണ്ണാന്‍ അടിച്ചോണ്ട് പോയതാവും എന്ന് കരുതി. എന്നാല്‍ പട്ടിണി കൊണ്ട് മെലിഞ്ഞ അണ്ണാന്‍ ചവറ് തിന്നുന്ന കാഴ്ച്ചയും കണ്ടു. അവ ധാരാളം റോഡില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. ഒരുപാടെണ്ണം കാറിന്റെടില്‍ പെട്ട് ചതഞ്ഞരയുന്നുമിണ്ട്. ഓക്കിന്‍കായ ഇല്ലാതായതിന്റെ … Continue reading ഓക്കിന്‍കായ കാണാനില്ല
ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍
നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു. Ohio … Continue reading ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍
ആഗോളതപനം, ഒരു പഴയ വാര്‍ത്ത
അദൃശ്യ പുതപ്പ് തിങ്കള്‍, മെയ് 25, 1953. വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്. ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം … Continue reading ആഗോളതപനം, ഒരു പഴയ വാര്‍ത്ത
കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികള്‍
ടൂറിസത്തില്‍ നിന്നുള്ള പണം ഭൂമിവാങ്ങാന്‍ ഉപയോഗിക്കുമെന്ന് മാലിദ്വീപ്. "മോശം അവസ്ഥ വരുകയാണെങ്കില്‍ ഞങ്ങളുടെ ദ്വീപിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാവും. ചിലപ്പോള്‍ മുഴുവനും. അതുകൊണ്ട് ഞങ്ങള്‍ക്ക് താമസിക്കാന്‍ മറ്റ് പ്രദേശങ്ങള്‍ ഇപ്പോഴേ നോക്കി തുടങ്ങണം." Mohamed Waheed Hassan Manik പറഞ്ഞു. മാലിദ്വീപിലെ 1,200 ദ്വീപുകള്‍ സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ളവയാണ്. അവയില്‍ 200 എണ്ണത്തില്‍ ജനവാസമുണ്ട്. 100 വര്‍ഷത്തിനകം ഈ ദ്വീപുകള്‍ വെള്ളത്തിലടിയിലാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. Abdul Gayoom ന്റെ 30 വര്‍ഷത്തെ ഏകാധിപത്യ … Continue reading കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥികള്‍
1970കളിലെ ആഗോള ശൈത്യം കെട്ടുകഥ
ആഗോള ശീതകാലം വരാന്‍ പോകുന്നു എന്ന് 1970കളില്‍ ശാസ്ത്രജ്ഞരില്‍ പൊതുസമ്മതം ഉണ്ടായിരുന്നില്ല. പകരം മനുഷ്യനാലുണ്ടാകുന്ന താപനമായിരുന്നു കൂടുതല്‍ പ്രബന്ധങ്ങളിലും ഉപസംഹാരം. Bulletin of the American Meteorological Society (BAMS) ല്‍ Thomas Peterson, William Connolley, John Fleck എന്നിവര്‍ എഴുതിയ നിരൂപണം ഒന്നാം തരം ഉദാഹരണമാണ്. BAMS ലെ ലേഖനം കെട്ടുകഥയുടെ ശാസ്ത്രീയ തുടക്കം, 1970കളിലെ മാധ്യമങ്ങള്‍ എങ്ങനെ വ്യത്യസ്ഥമായി കണ്ടു, ഇന്ന് സംശയാലുക്കളും വിരുദ്ധരും പ്രചരിപ്പുന്ന കാര്യങ്ങള്‍, പരിശോധന നടന്ന ശാസ്ത്രീയ ലേഖനങ്ങളില്‍ … Continue reading 1970കളിലെ ആഗോള ശൈത്യം കെട്ടുകഥ
വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു
കഴിഞ്ഞ 6.5 കോടി കൊല്ലങ്ങളായി ഭൂമിയുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ നടന്നുവെങ്കിലും 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് ശേഷം നടക്കുന്ന വലിയ കാലാവസ്ഥാമാറ്റമാണ് ഇപ്പോള്‍ മനുഷ്യരാല്‍ ഉണ്ടാകുന്നത് എന്ന് Cornell University യുടെ പഠനത്തില്‍ പറയുന്നു. paleo-കാലാവസ്ഥാ രേഖകളനുസരിച്ച് 10 ഡിഗ്രി വരെ തണുക്കുന്ന പെട്ടെന്നുള്ള ശീതകാലം പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൂടാകുന്നതിന്റെ ഇപ്പഴത്തെ തോത് മനുഷ്യ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഒന്നാണ് എന്ന് Cornell oceanographer ആയ Charles Greene പറയുന്നു. Ecological … Continue reading വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു