മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു

ലോകത്തെ പ്രമുഖരായ 60 മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഗൌരവപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തു. ഇസ്താംബൂളില്‍ രണ്ട് ദിവസം നടന്ന International Islamic Climate Change Symposium ന് ശേഷം നേതാക്കള്‍ കാലാവസ്ഥക്കായുള്ള പ്രവര്‍ത്തികള്‍ക്ക് ധാര്‍മ്മികമായ ഒരു വശം വ്യക്തമാക്കിക്കൊണ്ട് ഒരു declaration പുറത്തിറക്കി. ലോക സര്‍ക്കാരുകളോടും വ്യവസായ മേഖലയോടും ഉദ്‌വമനം കുറക്കാനും ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കാനും, പുനരുത്പാദിതോര്‍ജ്ജം സ്വീകരിക്കാനും ആവശ്യപ്പെട്ടു. “പരിസ്ഥിതിയില്‍ നിന്ന് അധാര്‍മ്മികമായി ലാഭം നേടുന്നതിന് പകരം പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുകയും ലോകത്തിലെ … Continue reading മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു

കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കഴിവ് നീലത്തിമിംഗലങ്ങള്‍ക്കില്ല

തുറന്ന കടലില്‍ നേരെ വരുന്ന കപ്പലുകളില്‍ നിന്ന് നീല തിമിംഗലം ഒഴിഞ്ഞ് മാറാന്‍ ശ്രിക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നിന്ന് അവക്ക് ആ കഴിവ് കുറവാണെന്ന് കണ്ടെത്തി. Stanford University ആണ് ഈ പഠനം നടത്തിയത്. കൊല്ലാന്‍ വരുന്ന ചരക്ക് കപ്പല്‍ എന്നത് അവയുടെ പരിണാമ ചരിത്രത്തില്‍ ഉള്ളതല്ല. അതുകൊണ്ട് അവ ഈ ഭീഷണിയെ നേരിടാനുള്ള പ്രതികരണ സ്വഭാവം വളര്‍ത്തിയിട്ടുമില്ല. തിരക്കേറിയ കപ്പല്‍ ചാലുകളിലെ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് വലിയ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഏറ്റവും പ്രധാന കാര്യമാണ്.

കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു

വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല്‍ വന്ന University of Toronto നടത്തിയ പഠനത്തില്‍ പറയുന്നു. പൊതു ജനാരോഗ്യത്തില്‍ infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്ന് വരുന്ന വാതകങ്ങള്‍ റോഡിന്റെ 100 മുതല്‍ 250 മീറ്റര്‍ വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല്‍ 280 മീറ്റര്‍ അകലത്തില്‍ വായൂമാലിന്യങ്ങളുടെ … Continue reading കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു

വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

കാലാവസ്ഥാ മാറ്റ ഭാഷ പോലീസ് വീണ്ടും ആക്രമണം തുടങ്ങി കഴിഞ്ഞ മാസം അത് ഫ്ലോറിഡയായിരുന്നു. അവിടെ Department of Environmental Protection ലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജോലിക്കാരെ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ നിര്‍ദ്ദേശപ്രകാരം "കാലാവസ്ഥാ മാറ്റം", "ആഗോളതപനം" തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് നിബന്ധന കൊടുത്തിരുന്നു. സ്കോട്ട് ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ഈ ആഴ്ച്ച സംഭവം കൂടുതല്‍ വ്യക്തമായി. ഇന്നലെ വിസ്കോണ്‍സിനിലെ public land trust ന്റെ മേല്‍ നോട്ടം വഹിക്കുന്ന 3 അംഗ സമിതി 2-1 … Continue reading വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കൈയ്യേറി

പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആറ് പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ കൈയ്യേറി ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. റഷ്യയുടെ പൊതുമേഖലാ കമ്പനിയായ ഗ്യാസ്‌പ്രോമിന്റേതാണ്(Gazprom) ആ എണ്ണക്കിണര്‍. അവരാണ് Pechora കടലില്‍ കുഴിക്കുന്നത് വഴി ആദ്യമായി ആര്‍ക്ടിക്കില്‍ എണ്ണക്കായി കിണറ് കുത്തിയത്. ദിവസങ്ങളോളം അവിടെ തങ്ങാനുള്ള സാധനങ്ങളുമായാണ് ഈ പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെത്തിയത്. ഗ്രീന്‍പീസിന്റെ ഡയറക്റ്ററായ തെക്കെ ആഫ്രിക്കയില്‍ നിന്നുള്ള കുമി നായിഡുവും(Kumi Naidoo) ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.