Ken Ilgunas വാനിലെ തന്റെ ഒരു വര്‍ഷത്തെ minimalist ജീവിതത്തിന് ശേഷം Ilgunas, 29, പുതിയ സാഹസത്തിന് തുനിഞ്ഞിരിക്കുകയാണ്. വിവാദമായ Keystone XL പൈപ്പ് ലൈനിലൂടെ നടക്കാനാണ് Ilgunas തീരുമാനിച്ചിരിക്കുന്നത്. ആ പ്രോജക്റ്റിനാല്‍ നശിക്കുന്ന ഭൂപ്രദേശത്തെക്കുറിച്ച് നേരിട്ട് കാണുകയാണ് ലക്ഷ്യം. 2735 കിലോമീറ്റര്‍ നീളമുള്ള ടാര്‍ മണ്ണ് എണ്ണ മെക്സിക്കന്‍ ഉള്‍ക്കലിലെത്തിക്കാനുള്ളതാണ് ഈ പൈപ്പ് ലൈന്‍.
വിഭാഗം: പരിസ്ഥിതി
2008 ലെ കല്‍ക്കരി ചാരം ചോര്‍ച്ചയില്‍ TVA ഉത്തരവാദികളാണെന്ന് ജഡ്ജി വിധിച്ചു
ചുറ്റുപാടും മലിനീകരണമുണ്ടാക്കയ വലിയ കല്‍ക്കരി ചാര ചോര്‍ച്ചയില്‍ Tennessee Valley Authority ഉത്തരവാദികളാണെന്ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. 378.5 കോടി ലിറ്റര്‍ കല്‍ക്കരി ചാരം എന്ന വിഷമാണ് Kingston Fossil Plant പുറത്തുവിട്ടത്. വീടുകളും റോഡുകളും അതില്‍ മുങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കല്‍ക്കരി ചാര ദുരന്തമായിരുന്നു അത്. നാശനഷ്ടങ്ങള്‍ക്ക് TVA ആണ് ഉത്തരവാദി എന്ന് ഫെഡറല്‍ കോടതി ജഡ്ജി Thomas Varlan വിധിച്ചു. അത് നൂറ് കണക്കിന് പരാതിക്കാരുടെ വിജയമായി.
ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞന്റെ ജീവിതം
Michael Mann
കാലാവസ്ഥക്കും ഹരിത തൊഴിലിനും വേണ്ടി ആയിരങ്ങള്‍ ടോറന്റോയില്‍ ജാഥ നടത്തി
കാലാവസ്ഥാ നീതിക്കും ഹരിതോര്‍ജ്ജ വിപ്ലവത്തിനും വേണ്ടി ഏകദേശം 10,000 ആളുകള്‍ ക്യാനഡയിലെ ടോറന്റോയില്‍ ഒത്തു ചേര്‍ന്നു. തൊഴില്‍, നീതി, കാലാവസ്ഥ എന്നിവക്ക് വേണ്ടി ആദിവാസി സമൂഹങ്ങള്‍ തുടങ്ങി ക്യാനഡയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍വരെ പങ്കെടുത്ത ആ ജാഥന ക്യാനഡയിലെ ഏറ്റവും വ്യത്യസ്ഥതയുള്ള സംഘങ്ങള്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ആയിരുന്നു എന്ന് അവര്‍ പറഞ്ഞു.
നിലനില്‍പ്പിന്റെ ശാസ്ത്രം
The Sixth Extinction: An Unnatural History by Elizabeth Kolbert
ആഹാരത്തിന്റെ സ്വാദ് കാലാവസ്ഥാമറ്റത്തോടെ ഇല്ലാതെയാവും
ആസ്ട്രേലിയയിലെ ആഹാരത്തെ കാലാവസ്ഥാ മാറ്റം എങ്ങനെ ബാധിക്കുന്നു എന്നൊരു പഠനം University of Melbourne ലെ ശാസ്ത്രജ്ഞര്‍ നടത്തി. കൂടുതല്‍ സാധാരണമാകുന്ന താപ തരംഗങ്ങളും കുറയുന്ന മഴയും താപനില കൂടുന്നതും ധാരാളം ആഹാരങ്ങളെ ബാധിക്കും. ഉയര്‍ന്ന താപനില മുള്ളങ്കിയുടെ (ക്യാരറ്റ്) ഗുണവും സ്വാദും ഇല്ലാതാക്കും. eggplant ന്റെ കാര്യവും അങ്ങനെ തന്നെ. ഉള്ളിയുടെ വലിപ്പം കുറയുകയും ഗുണം കുറയുകയും ചെയ്യും. raspberries ചീത്തയാകും.
എണ്ണ ചോര്‍ച്ചയെത്തുരടര്‍ന്ന് കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
പസഫിക് സമുദ്രത്തിലേക്ക് പൈപ്പ് പൊട്ടി എണ്ണ ഒഴുകാന്‍ തുടങ്ങിയതിനാല്‍ Santa Barbara ജില്ലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നാല് ലക്ഷം ലിറ്റര്‍ എണ്ണയെങ്കലും ചോര്‍ന്നുകാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 14 കിലോമീറ്ററോളം പ്രദേശത്ത് എണ്ണ പരന്നിട്ടുണ്ടെന്ന് Coast Guard വക്താവ് പറഞ്ഞു.
ഭീമന്‍ കനാലിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു
അറ്റ്‌ലാന്റിക്ക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും തമ്മില്‍ ബന്ധിപ്പിക്കാനായി ചൈനീസി കമ്പനി പണിയുന്ന കനാലിനെതിരെ നിക്വരാഗ്വയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ സമരം നടത്തി. $5000 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് പനാമാ കനാലിനെക്കാള്‍ വലുതാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം ആളുകളെ ഈ പദ്ധതി കാരണം മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും എന്ന് കരുതുന്നു.
അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി
കല്‍ക്കരി കത്തിക്കുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള അപകടകരമായ വിഷ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള Environmental Protection Agency യുടെ ശ്രമത്തെ കോടതി തടഞ്ഞു. 28 സംസ്ഥാനങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള sulfur dioxide ഉം nitrogen oxide ഉം കുത്തനെ കുറക്കാനുള്ള, EPA യുടെ Cross-State Air Pollution Rule ആണ് D.C. Circuit ന് വേണ്ടി U.S. Court of Appeals റദ്ദാക്കിയത്. പ്രതിവര്‍ഷം 34,000 പേരുടെ ജീവന്‍ ഈ നിയമത്താല്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ എന്ന് EPA … Continue reading അമേരിക്കയില്‍ പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണങ്ങളെ കോടതി തള്ളി
BP ചോര്‍ത്തിവിട്ട എണ്ണ കിലോമീറ്ററുകളോളം ഗള്‍ഫ് കടല്‍ത്തട്ടില്‍ പാടയായി ആവരണം ചെയ്യപ്പെട്ടു
2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ചയാല്‍ പുറത്തുവന്ന എണ്ണയുടെ വലിയ ഭാഗം മെക്സിക്കന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് കിണറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വരെ അടിഞ്ഞു എന്ന് പുതിയ പഠനം കണ്ടെത്തി. BP പ്രവര്‍ത്തിപ്പിച്ചിരുന്ന Macondo കിണര്‍ 2010 ഏപ്രിലില്‍ പൊട്ടിത്തെറിച്ചു. 2010 ജൂലൈയില്‍ കുണര്‍ അടക്കുന്നതിന് മുമ്പ് ഏകദേശം 50 ലക്ഷം ബാരല്‍ എണ്ണ കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും. 22 km സ്ഥലത്തെ പവിഴപ്പുറ്റുകള്‍ നശിച്ചതായി 2014 ല്‍ Pennsylvania State University യിലെ ഗവേഷകര്‍ … Continue reading BP ചോര്‍ത്തിവിട്ട എണ്ണ കിലോമീറ്ററുകളോളം ഗള്‍ഫ് കടല്‍ത്തട്ടില്‍ പാടയായി ആവരണം ചെയ്യപ്പെട്ടു