ബ്രസീല്‍ സര്‍ക്കാര്‍ ആഗോള താപനത്തെ തടയാനുള്ള പദ്ധതികളുടെ കരട് രൂപം തയ്യാറാക്കി. കാര്‍ബണ്‍ ഉദ്‌വമനം എത്രകണ്ട് കുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ആദ്യ പടിയായി 2015 ഓടെ അമസോണിലെ വനനശീകരണം പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്. അതോടൊപ്പം വെട്ടിയതിനേക്കാള്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും പരിപാടിയുണ്ട്. ഈ പദ്ധതി പ്രസിദ്ധപ്പെടുത്തിയ സമയത്ത് Brazilian National Research Institute പറയുന്നത് വനനശീകരണം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 134% വര്‍ദ്ധിച്ചുവെന്നാണ്. ബ്രസീലിന്റെ കാര്‍ബണ്‍ ഉദ്‌വനമത്തിന്റെ 75 - 80% വനനശീകരണമൂലമാണുണ്ടാകുന്നത്. അതാണ് സര്‍ക്കാര്‍ പരിപാടി … Continue reading അമസോണ്‍ വനനശീകരണം
വിഭാഗം: പരിസ്ഥിതി
കാലിഫോര്‍ണിയയിലെ വരള്‍ച്ച
മൂന്നു വര്‍ഷമായി തുടരുന്ന വരള്‍ച്ച കാരണം കാലിഫോര്‍ണിയ ഗവര്‍ണര്‍ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തി. 2009 ല്‍ 24.7 ലക്ഷം ഏക്കര്‍ അടി ജലം (MAF) Shasta Reservoir ല്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞ 1956-2005 കാലത്ത് ശരാശരി 61 ലക്ഷം ഏക്കര്‍ അടി ജലം ആയിരുന്നു ജലസംഭരണിയില്‍ എത്തിയിരുന്നത്. Oroville, Folsom, San Luis തുടങ്ങിയ പ്രധാന സംഭരണികളില്‍ മൂന്നില്‍ രണ്ടിന് താഴെയാണ് ജലനിരപ്പ്. Central Valley ലെ ഫാമുകള്‍ക്ക് ഫെഡറല്‍ ജല വിതരണം 2009 … Continue reading കാലിഫോര്‍ണിയയിലെ വരള്‍ച്ച
മലിനീകരണം Tuba City Open Dump ല്‍
Tuba City Open Dump ലെ മലിനീകരണം കൊണ്ട് Navajo Nation ഉം Hopi Tribe ഉം വളരെ കഷ്ടപ്പാടിലാണ്. അത് ശുദ്ധീകരിക്കണമെന്നാണ് അവരുടെ ആവശ്യം. അവിടുത്തെ ഭൂഗര്‍ഭജലത്തില്‍ U.S. Environmental Protection Agency അനുവദിച്ചിട്ടുള്ളതിലും അധികം യുറേനിയത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് 1999 ന് ശേഷമുള്ള പഠനങ്ങള്‍ കാണിക്കുന്നത്. ശുദ്ധമായ അടച്ചുപൂട്ടലാണ് (clean closure) ഒരേയൊരു മാര്‍ഗ്ഗമെന്ന് ഈ ആദിവാസികള്‍ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലെങ്കില്‍ കുഴിച്ചുമൂടിയ എല്ലാ മാലിന്യങ്ങളും വീണ്ടും തിരിച്ചെടുത്ത് അവിടെന്നും മാറി നിര്‍മ്മാര്‍ജ്ജനം … Continue reading മലിനീകരണം Tuba City Open Dump ല്‍
2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു
The Global Carbon Project അവരുടെ “Carbon Budget 2007” പുറത്തിറക്കി. 2000 മുതല്‍ക്ക് CO2 ഉദ്‌വമനത്തിന്റെ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 1990 കളിലെ വളര്‍ച്ചയുടെ നാലുമടങ്ങാണ് ഈ ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ളത്. CO2 ന്റെ വര്‍ദ്ധനവ് CO2 ന്റെ ആഗോള സാന്ദ്രതയാണ് കൂട്ടുന്നത്. കാരണം CO2 സംഭരണികള്‍ ഒക്കെ നിറഞ്ഞു കൊണ്ടിരിക്കുന്നു. 20ആം നൂറ്റാണ്ടിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് കടലും കാടും CO2 നെ ഇപ്പോള്‍ സംഭരിക്കുന്നത്. ആ തോത് തുടര്‍ന്നു പോയാല്‍ താപനിലാ വര്‍ദ്ധനവും സമുദ്രനിരപ്പ് ഉയരുന്നതും … Continue reading 2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു
മഞ്ഞിന്റെ പിന്‍വാങ്ങല്‍
2007 ലെ റിക്കോഡ് മഞ്ഞുരുകുലിന് ശേഷം NASA ശാസ്ത്രജ്ഞര്‍ 2008 ലെ ഉരുകല്‍ സീസണ്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. റിക്കോഡ് ഭേദിച്ചില്ലെങ്കിലും മറ്റ് സമയങ്ങളേക്കാള്‍ ആഗസ്റ്റ് 2008 ലെ ഒരു നാലാഴ്ച്ച കാലത്താണ് ഏറ്റവും വേഗത്തില്‍ മഞ്ഞുരുകിയത്. എല്ലാ വര്‍ഷവും വേനല്‍ കാലത്ത് ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഉരുകി ഏറ്റവും കുറഞ്ഞ അളവിലെത്തും. വര്‍ഷങ്ങളായി നിലനിന്നിരുന്ന കട്ടികൂടിയ പ്രായമുള്ള മഞ്ഞാണ് ("perennial ice")അവശേഷിക്കുക. ഉരുകലിന്റെ തീവൃത കൂടിയതോടെ വര്‍ഷം തോറും സീസണില്‍ ഉണ്ടാകുന്ന മഞ്ഞിനോടൊപ്പം ഈ മഞ്ഞും ഉരുകിതുടങ്ങി. … Continue reading മഞ്ഞിന്റെ പിന്‍വാങ്ങല്‍
ആര്‍ക്ടിക് മഞ്ഞിന്റെ വലിപ്പം കുറയുന്നു
വേനല്‍ കാലമാകുമ്പോള്‍ ആര്‍ക്ടികില്‍ ധാരാളം മഞ്ഞുരുകുന്നതിനാല്‍ മൊത്തം മഞ്ഞിന്റെ അളവ് കുറയുന്നു. ഇങ്ങനെ മഞ്ഞ് ഇല്ലാതാവുന്നത് കൊടുംകാറ്റിന്റെ വ്യവസ്ഥയെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വേനല്‍കാലത്ത് ഏറ്റവും കുറവില്‍ രണ്ടമത്തെ അളവ് മഞ്ഞാണ് ആര്‍ക്ടികില്‍ രേഖപ്പെടുത്തിയത്. ആര്‍ക്ടിക് മഞ്ഞിന് 1 മുതല്‍ 3 മീറ്റര്‍ കനമാണ് ഉള്ളത്. ശീതകാലത്ത് അത് വളരുകയും വേനല്‍ കാലത്ത് ചെറുതാകുകയും ചെയ്യുന്നു. [ആര്‍ക്ടിക്കില്‍ കര ഇല്ല. പകരം സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വലിയ മഞ്ഞ് പാളി മാത്രം.] "സാധാരണയുള്ളതിനേക്കാള്‍ 30% കുറവാണ് … Continue reading ആര്‍ക്ടിക് മഞ്ഞിന്റെ വലിപ്പം കുറയുന്നു
കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും
കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.” ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത. 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് … Continue reading കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും
പൈന്‍ മരത്തിലെ വണ്ടുകളുടെ ആക്രമണം
“ക്യാനഡയിലെ പൈന്‍ മരങ്ങളെ വണ്ടുകള്‍ ആക്രമിക്കുന്നത് കാലാവസ്ഥാമാറ്റത്തിന്റെ വലിയൊരു പ്രതിഫലനമാണ്”, വാന്‍കൂവറിലെ Simon Fraser University പ്രൊഫസറായ Doug McArthur പറഞ്ഞു. ഈ കീടങ്ങള്‍ അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് കൊളംബിയയിലെ 80% പൈന്‍ മരങ്ങളെ (lodgepole pine) ഇല്ലാതാക്കും. ആഗോള താപന അന്ധരായ വടക്കന്‍ രാജ്യങ്ങളിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൂട് കൂടിയ വരണ്ട കാറ്റ് ഈ വണ്ടുകള്‍ക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കോട്ട് ദേശാടനം നടത്താന്‍ സൗകര്യമൊരുക്കുന്നു. 30 ലക്ഷം ഏക്കര്‍ വനമാണ് ഈ വണ്ടുകള്‍ … Continue reading പൈന്‍ മരത്തിലെ വണ്ടുകളുടെ ആക്രമണം
Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൗമദിന പതിപ്പ്
450,000 കോപ്പി Time ആഴ്ച്ചപ്പതിപ്പിന്റെ ഏപ്രില്‍ 22 ഭൗമദിന പതിപ്പ് അവരുടെ വിതരണ കേന്ദ്രത്തില്‍ നിന്ന് ലോറികളില്‍ Staten Island ലെ Fresh Kills മാലിന്യഭൂമിയിലേക്ക് (landfill) കൊണ്ടുപോയി. സംരക്ഷണം, ജൈവവൈവിദ്ധ്യം, പുനര്‍ഉപയോഗം (recycling) തുടങ്ങിയവയെക്കുറച്ചുള്ള ലേഖനങ്ങളും പ്രസിഡന്റ് ക്ലിന്റണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ എഡിറ്റോറിയലുകളും അടങ്ങിയ ആ ലക്കം അടുത്ത 175 വര്‍ഷങ്ങള്‍ കൊണ്ട് ജീര്‍ണ്ണിക്കും . "ദൗര്‍ഭാഗ്യവശാല്‍ 'Earth Day 2000' ഞങ്ങള്‍ വിചാരിച്ചതു പോലെ വിജയമായിരുന്നില്ല. 'മരുന്നിന്റെ ഭാവി,' '100 ന്റെ ബേസ്ബോള്‍ ,' … Continue reading Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൗമദിന പതിപ്പ്
നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ
മണിക്കൂറില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതില്‍ ആണ് കടല്‍തട്ടില്‍ fireweed എന്ന പാഴ്ചെടി വളരുന്നത്. മീന്‍പിടുത്തക്കാര്‍ അതില്‍ സ്പര്‍ശിച്ചാല്‍ ചാട്ടയടി കിട്ടിയതുപോലെ തൊലി പെള്ളിവരും. ചുണ്ടുകളിലെ തൊലി പാട പോലെ ഇളകും. കണ്ണ് എരിയും. വലയില്‍ നിന്ന് വീഴുന്ന വെള്ളം കാലുകളെ അഴുകിപ്പിക്കും. കഴിഞ്ഞ ഒരു ദശകമായി ഈ പാഴ് ചെടി മൈലുകളോളമാണ് സമുദ്രത്തില്‍ വളരുന്നത്. മീന്‍പിടുത്ത വലകളെ മാന്തളിര്‍നിറത്തിലാക്കി പൊടി പോലുള്ള വസ്തുകൊണ്ട് മൂടപ്പെട്ടു. വല തട്ടി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ പൊടി ശ്വസിച്ച് … Continue reading നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ