ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള മലിനീകരണം അമ്ല മഴ, ജലമലിനീകരണം, ഓസോണ്‍പാളി നാശം മുതലായവക്ക് കാരണമാകുന്നു. CO2 നെ സംഭരിച്ച് ഭൂമിക്കടിയില്‍ ശേഖരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് International Journal of Greenhouse Gas Control ല്‍ വന്ന പഠനത്തില്‍ വിശദമാക്കുന്നു. carbon sequestration എന്ന് വിളിക്കുന്ന രീതി ഉപയോഗിച്ച് CO2 നെ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരും. കൂടാതെ പുതിയതരം ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയും. ഇപ്പോഴത്തെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇത് ചെയ്യുന്നത് കൂടുതല്‍ മലിനീകരണമേ ഉണ്ടാക്കൂ. … Continue reading കാര്‍ബണ്‍ സംഭരണ യാഥാര്‍ത്ഥ്യങ്ങള്‍
വിഭാഗം: പരിസ്ഥിതി
പ്ലാസ്റ്റിക് 100,000ല്‍ അധികം സമുദ്ര ജീവികളെ കൊല്ലുന്നു
ഡോള്‍ഫിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഡോള്‍ഫിനെ കൊല്ലുന്നതാണ്. ചത്തടിഞ്ഞ ഡോള്‍ഫിനുകളുടെ autopsies ല്‍ നിന്ന് കണ്ടെത്തിയതാണിത്. അവയുടെ വയറ്റില്‍ നിന്ന് കിലോക്കണക്കിന് പ്ലാസ്റ്റിക് ബാഗുകള്‍ പുറത്തെടുത്തു. കുഴിച്ചു മൂടപ്പെട്ട പ്ലാസ്റ്റിക് ബാഗുകളായാലും ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് കടലില്‍ എത്തും. അവ സമുദ്ര ജീവികള്‍ക്ക് ഒരു വിനയായിത്തീരുകയും ചെയ്യും. 100,000ല്‍ അധികം സമുദ്ര ജീവികളാണ് പ്ലാസ്റ്റിക് ബാഗുകള്‍ കാരണം വര്‍ഷം തോറും ചാവുന്നത്. - from planetgreen പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക.
ഷെല്‍ ഫിഷ് ആക്രമണം തുടങ്ങാന്‍ തയ്യാറായി
30 ലക്ഷം വര്‍ഷങ്ങളിലെ തണുത്ത കാലാവസ്ഥക്ക് ശേഷം ആര്‍ക്ടിക് സമുദ്രത്തിന്റെ ചൂട് കൂടാന്‍ തുടങ്ങിയതോടെ പസഫിക്ക് സമുദ്രത്തിലെ ഷെല്‍ ഫിഷ്, ഒച്ചുകള്‍ തുടങ്ങിയ ജീവികള്‍ വടക്കന്‍ അറ്റലാന്റിക്കിലേക്ക് അതിക്രമിച്ച് കയറുമെന്ന് University of California ലെ ഭൂവിജ്ഞാന(geology) പ്രഫസറായ Geerat Vermeij ഉം California Academy of Sciences ലെ Davis Roopnarine ഉം Peter Roopnarine ഉം പറയുന്നു. കകാലാവസ്ഥാ മോഡലുകളുടെ കണക്കനുസരിച്ച് 2050 ഓടെ ആര്‍ക്ടിക്ക് കടലില്‍ മഞ്ഞ് ഇല്ലാതാകും. അത് 35 ലക്ഷം … Continue reading ഷെല്‍ ഫിഷ് ആക്രമണം തുടങ്ങാന്‍ തയ്യാറായി
ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും
1980 കള്‍ക്ക് ശേഷം ഉണ്ടായ ഉഷ്ണമേഖലാ പ്രദേശങ്ങിലെ താപനവും അവിടുത്തെ മഴയേയും പറ്റി പഠിച്ച ശാസ്ത്രജ്ഞര്‍ ചൂടുകൂടിയ സമയവും അക്കാലത്ത് കൂടിവരുന്ന പേമാരിയും തമ്മിലുള്ള ബന്ധം കണ്ടെത്തി. പേമാരി ഉണ്ടാകുന്നത് ഇരട്ടിയാവുന്നതായി കമ്പ്യൂട്ടര്‍ simulations ഉപയോഗിച്ച് മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനത്തിന്റെ ഫലത്തേക്കുറിച്ച് പഠിച്ച ഗവേഷകര്‍ പറഞ്ഞു. വടക്കേ അമേരിക്ക, ഇന്‍ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദശകങ്ങളില്‍ മഴയുടെ ശക്തി വര്‍ദ്ധിച്ചതായി മറ്റു പഠനങ്ങളും കണ്ടെത്തി. ഹരിത ഗൃഹ വാതകങ്ങള്‍ കൂടും തോറും പേമാരി കൂടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ … Continue reading ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും
ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക
4C താപനിലാ വര്‍ദ്ധനവുണ്ടാവുന്ന ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സംരക്ഷണം, കൃഷി, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ കാര്യങ്ങളല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 4C താപനില കൂടുമെന്ന കണക്ക് പ്രകാരം പദ്ധതികളാവിഷ്ക്കരിക്കണമെന്ന് പ്രൊഫ.Bob Watson പറയുന്നു. ഹരിതഗ്രഹ വാതകങ്ങളുടെ ഉദ്‌വമനം കുറച്ച് താപനിലാ വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്തന്‍ ബാധ്യസ്ഥരാണെന്ന് EU പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ 2006 Stern review … Continue reading ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക
ചൈനയെ തെറിവിളിക്കുമ്പോള്‍
കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തേക്കുറിച്ചുള്ള ചര്‍ച്ചയിലെപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയും ചൈനയേയും ഇന്‍ഡ്യയേയും തെറിവിളിക്കുക ഒരു സാധാരണ കളിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര നേരെചൊവ്വേയല്ല. വികസിത രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ചൈനയുടെ ഉദ്‌വമനം കൂട്ടുന്നു. ചൈനയുടെ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് വികസിത രാജ്യങ്ങള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. [ഇന്‍ഡ്യയുടെ കണക്ക് ലഭ്യമല്ല] 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ചൈനയുടെ "കയറ്റുമതി ഉത്പന്ന ഉദ്‌വമനം". ഇത് ആഗോള … Continue reading ചൈനയെ തെറിവിളിക്കുമ്പോള്‍
ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍
48% വരുന്ന ലോകത്തിലെ ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍ ആണ്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നശിപ്പിക്കുന്നതുമൂലമുള്ള ആവാസ വ്യവസ്ഥാ നഷ്ടമാണ് അതിന്റെ പ്രധാന കാരണം എന്ന് IUCN Red List of Threatened Species പറയുന്നു.ഏഷ്യയിലെ 70% ആള്‍ക്കുരങ്ങുകളും വംശനാശ ഭീഷണിയിലാണ്.ആഹാരത്തിന് വേണ്ടി അവയെ കൊന്നൊടുക്കുന്നതാണ് നാശത്തിന്റെ വേറൊരു കാരണം. IUCN Red List പ്രകാരം ഏറ്റവും കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത് കംബോഡിയ 90%, വിയറ്റ്നാം 86%, ഇന്‍ഡോനേഷ്യ 84%, ലാവേസ് 83%, ചൈന 79% എന്ന തോതിലാണ്. … Continue reading ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍
പരിധി
കഴിഞ്ഞ 650,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രത അന്തരീക്ഷത്തില്‍ ഉണ്ടായ കാലമാണിത്. ഓരോ സെക്കന്റിലും ഏകദേശം 1,000 ടണ്‍ CO2 എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് CO2 എത്തിച്ചേരുന്നത്. പ്രധാന ഹരിതഗൃഹ വാതകമായ CO2 സൌരോര്‍ജ്ജത്തെ ഭൂമിക്ക് പുറത്തുപോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ കുടുക്കി അതിനെ ചൂടുപിടിപ്പിക്കുന്നു. ഈ വാതകങ്ങളുടെ അളവ് ഒരു പരിധി കഴിഞ്ഞാല്‍ ആഗോള തപനം തീവൃമാകുകയും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആകുകയും ചെയ്യും. ഈ പരിധിയെ "tipping point" എന്ന് വിളിക്കുന്നു. … Continue reading പരിധി
ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്
ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബ് (Jet Propulsion Laboratory) ആഗോള കാലാവസ്ഥാ മാറ്റത്തേക്കുറിച്ച് ഒരു നല്ല വെബ് സൈറ്റ് തുടങ്ങി. സൂചികകള്‍, തെളിവുകള്‍, കാരണങ്ങള്‍, ഫലങ്ങള്‍, അവ്യക്തതകള്‍, പരിഹാരം തുടങ്ങിയ പല മേഖലയിലുള്ള വിവരങ്ങള്‍ ഈ സൈറ്റ് നല്‍കുന്നു. ആഗോള താപനത്തേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവ അറിവാനൊരു നല്ല ശേഖരമാണിത്. സമുദ്ര നിരപ്പ് ഇപ്പോള്‍ 1.3 ഇഞ്ച് ഒരു ദശകത്തില്‍ എന്ന തോതിലാണ് ഉയരുന്നത്. ഇത് ഇപ്പോള്‍ പ്രശ്നമല്ലങ്കിലും ഉദ്‌വമന നിരക്ക് കൂടുന്നതിനനുസരിച്ച് ഈ തോത് വളരും. 2100 ആകുമ്പോഴേക്കും … Continue reading ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്
സമുദ്രത്തിന്റെ അമ്ലവത്കരണം
ഭാവിയിലെ സമുദ്രത്തിന്റെ അമ്ല സ്വാധീനത്തെക്കുറിച്ച് ഒരു പുതിയ പഠനം സ്വീഡനിലേയും ആസ്ട്രേലിയയിലേയും ശാസ്ത്രജ്ഞര്‍ നടത്തി. അടുത്ത 100 വര്‍ഷ സമയത്ത് സമുദ്രോപരിതല ജലത്തിന്റെ കുറയുന്ന pH വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. കടല്‍ ചേന (sea urchin) വര്‍ഗ്ഗമായ Heliocidaris Erythrogramma എന്ന സ്പീഷീസിനെ ആണ് അവര്‍ പഠനവിധേയമാക്കിയത്. ഇപ്പോഴത്തെ pH ആയ 8.1 ല്‍ നിന്ന് 2100 ല്‍ പ്രതീക്ഷിക്കുന്ന 7.7 pH എന്ന കൂടുതല്‍ അസിഡിക്ക് ആയ അവസ്ഥയിലേക്ക് ജലത്തെമാറ്റി ഈ ജിവികള്‍ക്ക് ആ … Continue reading സമുദ്രത്തിന്റെ അമ്ലവത്കരണം