Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

Westchester ലെ കുട്ടികള്‍ പരിസ്ഥിതി മെച്ചമാക്കാനായി കഴിഞ്ഞയാഴ്ച Playland അമ്യൂസ്മെന്റ് പാര്‍ക്കില്‍ നിന്ന് പ്ലാസ്ററിക് മലിന ബാഗുകള്‍ ശേഖരിച്ചു. ഏകദേശം 210 കിലോയോളം ഭാരമുണ്ട് മൊത്തം ബാഗുകള്‍ക്ക്. ഡസന്‍ കണക്കിന് പ്രാദേശിക സ്കൂളുകളില്‍ നിന്ന് ധാരാളം കുട്ടികള്‍ ജൂണ് 28 ന് "പ്ലാസ്ററിക് ബാഗു ദിനം" ആചരിക്കാന്‍ ഒത്തുകൂടി. 100 ല്‍ കൂടുതല്‍ ബാഗുകള്‍ ശേഖരിക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള സൗജന്യ പാസും ലഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനും റീസൈക്ലിങ്ങിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും Westchester County … Continue reading Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

ബ്രിട്ടണിന്റെ സമ്പദ് ഘടന വളരുന്നതനുസരിച്ച് അവരുടെ ഹരിത ഗൃഹ വാതക ഉദ്‌വമനവും കൂടുകയാണ്. വ്യോമയാനം, ഷിപ്പിങ്ങ്, ഇറക്കുമതി ഇവയെ ഒക്കെ അനുസരിച്ചാണ് ഉദ്‌വമനം. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി Stockholm Environment Institute ന്റെ പഠനമാണിത് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതിന് ശേഷം WWF നടത്തിയ പ്രതിക്ഷേധങ്ങളില്‍ പറഞ്ഞത് ബ്രിട്ടണിന്റെ ഉദ്‌വമനം അവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 49% കൂടുതലാണെന്നാണ്. സര്‍ക്കാര്‍ വകുപ്പായ Defra യുടെ കണക്കുദ്ധരിച്ച മന്ത്രി പറയുന്നത് ഉദ്‌വമനം 5% കുറഞ്ഞെന്നുമാണ്. എന്നാല്‍ 1992 മുതല്‍ 2004 വരെ … Continue reading ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

പാം ഓയില്‍ കൊല്ലുന്നു

പാം ഓയിലിന് വേണ്ടിയുള്ള ആര്‍ത്തി ഒറാങ്ങ് ഉട്ടാന്റെ ആവാസവ്യവസ്ഥയായ ഇന്തോനേഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നു. സുമാട്രയിലെ ശേഷിക്കുന്ന 30,000 ഒറാങ്ങ് ഉട്ടാനും അടുത്ത 3 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഈ ജീവികള്‍ ഇലകളും പഴങ്ങളും കഴിച്ച് കൂടുതല്‍ സമയവും മരങ്ങളില്‍ ആണ് കഴിച്ചുകൂട്ടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ മണിക്കൂറില്‍ 300 ഫുട്ബാള്‍ കളിസ്ഥലം എന്ന തോതിലാണ് മഴക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് Greenpeace ന്റെ Hapsoro പറയുന്നു. പാം ഓയില്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വനം നശിപ്പിക്കുന്നത്. ആഹാര … Continue reading പാം ഓയില്‍ കൊല്ലുന്നു

കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു

അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 19% ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. Cornell University ലെ David Pimentel ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും Human Ecology ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 3,747 കാലറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ആഹാരമാണ് അകത്താക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നതിനേക്കാള്‍ 1,200 കാലറി കൂടുതല്‍. പ്രധാന ആഹാര വസ്തുക്കളേക്കളായ അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെക്കാള്‍ ജങ്ക് ഫുഡ്, മൃഗ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഊര്‍ജ്ജം … Continue reading കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു

ഓറാങ്ങുട്ടാന്റെ നിലനില്‍പ്പ്

habitat നാശം മൂലം കുറയുന്ന എണ്ണം ഓറാങ്ങുട്ടാന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്ന് ജൈവ സംക്ഷണ ജേണല്‍ ആയ Oryx ല്‍ വന്ന ഗവേഷണ പ്രബന്ധം പറയുന്നു. ഇന്‍ഡോനേഷ്യന്‍ ദ്വീപായ സുമാട്രയില്‍ അവയുടെ എണ്ണം 2004 ആയപ്പോഴേക്കും 7,501 ല്‍ നിന്ന് 6,600 ആയി കുറഞ്ഞു. ഓറാങ്ങുട്ടാന്‍ ജീവിക്കുനതെന്ന് കരുതിയിരുന്ന Aceh എന്ന സ്ഥലത്തെ വലിയ ഭൂഭാഗത്ത് ഒരണ്ണം പോലും ജീവിക്കുന്നില്ല. Borneo ദ്വീപിലെ 54,000 ഓറാങ്ങുട്ടാന്‍ 10% വരുന്ന habitat നാശം മൂലം എണ്ണത്തില്‍ വളരെ കുറഞ്ഞു. "സുമാട്രന്‍ … Continue reading ഓറാങ്ങുട്ടാന്റെ നിലനില്‍പ്പ്

16,000 സ്പീഷീസുകള്‍ വംശനാശത്തിലേക്ക്

ആഗോള ജൈവ വൈവിദ്ധ്യത്തെ തകര്‍ക്കുന്ന വംശനാശ ഭീഷണി ഇപ്പോള്‍ 100 മടങ്ങ് വേഗത്തിലാണ് ജീവികള്‍ അനുഭവിക്കുന്നത്. സ്പീഷീസുകളുടെ നാശം പ്രവചിക്കുന്ന പഴയ രീതികളില്‍ ധാരാളം തെറ്റുകള്‍ ഉണ്ടായിരുന്നു. ഭൂമിയിലെ ജീവജാലങ്ങളെ തുടച്ചുനീക്കാനെടുക്കുന്ന സമയത്തിന്റെ കാര്യത്തില്‍ പഴയ രീതികള്‍ നാടകീയമായി underestimate ചെയ്തു എന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ Nature മാസികയിലുള്ള ലേഖനത്തില്‍ വിശദമാക്കുന്നു. പടിഞ്ഞാറന്‍ ഗോറില്ല, സുമാട്രന്‍ കടുവ, മലയന്‍ സൂര്യ കരടി(sun bear)(കരടി വംശത്തിലെ ഏറ്റവും ചെറുത്) തുടങ്ങിയ ജീവികള്‍ നേരത്തേ കരുതിയിരുന്നയിനേക്കാള്‍ വേഗത്തില്‍ ഇല്ലാതാകും. … Continue reading 16,000 സ്പീഷീസുകള്‍ വംശനാശത്തിലേക്ക്

പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍

ജൂലൈ - ആഗസ്റ്റ് 08 ല്‍ പ്രസിദ്ധീകരിച്ച BioScience ജേണലില്‍ വന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ നാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കാം. ലോകം മുഴുവന്‍ ഉള്ള കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സൂചന നല്‍കുകയാണ് പെന്‍ഗ്വിന്‍ എന്ന് ഈ പഠനം നടത്തിയ University of Washington ലെ Dee Boersma പറയുന്നു. എണ്ണ മലിനീകരണം, മത്സ്യ സമ്പത്തിലെ കുറവ്, സമുദ്ര തീരങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പെന്‍ഗ്വിന്റെ പ്രജനനത്തെ മോശമായി ബാധിക്കുന്നു. എല്ലാറ്റിനുമുപരി താപനിലയിലെ … Continue reading പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍

നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം

4,000 ടണ്‍ നൈട്രജന്‍ ട്രൈഫ്ലൂറൈഡ് (nitrogen triflouride) ആണ് ഓരോ വര്‍ഷവും flat screen TVs യും monitors ഉം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 17,000 മടങ്ങ് ശക്തിയുള്ള ഹരിത ഗൃഹ വാതമാണെന്ന് Irvine ല്‍ പ്രവര്‍ത്തിക്കുന്ന Environment Institute of the University of California ലെ Michael Prathner പറയുന്നു. Geophysical Research Letters ല്‍ ആണ് അദ്ദേഹത്തിന്റെ ലേഖനം വന്നത്. "അത് വ്യവസായവത്കൃത രാജ്യങ്ങളുടെ perflourocarbons (PFCs) … Continue reading നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം

മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു

Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു

ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം

ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ ഉദ്‌വമനം നടത്തുന്ന ആസ്ട്രേലിയയിലെ വ്യവസായികള്‍ ജൂലൈ 1, 2008 മുതലുള്ള ഉദ്‌വമനത്തിന്റെ അളവ് സര്‍ക്കാരിനെ ഒക്റ്റോബര്‍ 2009 ന് മുമ്പായി അറിയിക്കണം. ജൂലൈ 1 മുതല്‍ പ്രതിവര്‍ഷം 125 കിലോ ടണോ അതില്‍ കൂടുതലോ ഉദ്‌വമനമോ 500 ടെറാ ജൂളോ അതില്‍ കൂടുതലോ ഊര്‍ജ്ജം ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ആ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. 25 കിലോ ടണ്‍ ഹരിതഗൃഹ വാതകമോ 100 ടെറാ ജൂള്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നവരും അതിന് മുകളില്‍ ഉള്ളവരും … Continue reading ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം