നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

Nature Geoscience വന്ന റിപ്പോര്‍ട്ടില്‍ ആണ് ഇങ്ങനെ പറഞ്ഞത്. പ്രാചീന അന്റാര്‍ക്ടിക് മഞ്ഞുപാളികളിലെ കുമിളകളില്‍ കുടുങ്ങിയ 610,000 വര്‍ഷങ്ങള്‍ പഴക്കമുള്ള വായുവിനെ പഠന വിധേയമാക്കിയാണ് ഇത്. ഭൂമിയില്‍ നമുക്ക് അറിയാവുന്ന ചൂട് കൂടിയ സമയത്തേയും തണുപ്പ് കൂടിയ സമയത്തേയും അന്റാര്‍ക്ടിക് മഞ്ഞുല്‍ കുടുങ്ങിയ വായുവിന്റെ ഘടകങ്ങള്‍ പരിശോധിച്ചത് Richard Zeebe എന്ന ഗവേഷകനാണ്. പണ്ട് കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിലുള്ള ഏറ്റക്കുറച്ചില്‍ കുറവായിരുന്നു. ശരാശരി വ്യത്യാസം 22 parts per million. അഗ്നിപര്‍വ്വതങ്ങളാകാം ഈ വ്യത്യാസത്തിന് … Continue reading നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

വ്യാപാര കപ്പലുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് ഉപകരണങ്ങളില്‍ നിന്നെടുത്ത 90,000 റീഡിങ്ങ്സ് പഠിച്ച University of East Anglia ഗവേഷകര്‍ കണ്ടെത്തിയതാണ് ഇത്. വടക്കന്‍ അറ്റ്ലാന്റികില്‍ 10 വര്‍ഷമായി അവര്‍ നടത്തിയ പഠനത്തില്‍ 90 കളുടെ പകുതിയിലും 2000 ലേയും അളവ് 2005 ലും കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് പരിശോധിച്ചു. 2005 അത് പകുതി ആയെന്നാണ് അവര്‍ക്ക് കണ്ടെത്താനായത്. ഹരിത ഗൃഹ വതകങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കടലിന്റെ കഴിവ് കുറയുന്നത് ആഗോള താപനത്തിന്റെ ശക്തി കൂട്ടുമെന്നാണ് ശാസ്ത്രജ്ഞര്‍ … Continue reading കടല്‍ സ്വീകരിക്കുന്ന CO2 ന്റെ അളവ് കുറയുന്നു

Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മീഥേന്റേയും അന്തരീക്ഷത്തിലെ അളവ് 2007 ല്‍ വളരേധികം കൂടി. കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.6% ആണ് കഴിഞ്ഞ വര്‍ഷം മാത്രം കൂടിയത്. അത് ഏകദേശം 1900 കോടി ടണ്‍ ആണ്. അത് കൂടാതെ 2.7 കോടി ടണ്‍ മീഥേനും അന്തരീക്ഷത്തില്‍ എത്തി. മീഥേന്റെ അളവ് കഴിഞ്ഞ ദശകത്തില്‍ ഒട്ടും തന്നെ കൂടിയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് … Continue reading Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

മിഠായികള്‍ വേണ്ടാത്ത വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകര്‍

അന്‍ ആര്‍ബര്‍, മിഷിഗണിലെ 12 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകരായ (girl scouts) Madison Vorva ഉം Rhiannon Tomtishen ഉം Girl Guide Cookies വില്‍ക്കുന്നത് നിര്‍ത്തി. പകരം അവര്‍ ബോധവത്കരണത്തിനായി ഒരു വെബ് സൈറ്റ് തുടങ്ങി. കൂടെ പാം ഓയിലിനെതിരെ പെറ്റീഷനും കൊടുത്തു. പാം ഓയിലിന്റെ ഉത്പാദനം ജനങ്ങള്‍ക്കും ഒറാങ്ങ്‌ഉട്ടാനും നാശകരമാണെന്നാണ് ഈ പെണ്‍കുട്ടികള്‍ പറയുന്നത്. "ഒറാങ്ങ്‌ഉട്ടാനെ തീവെക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ അവയേ സഹായിക്കാനും രക്ഷപെടുത്താനും മുമ്പോട്ട് … Continue reading മിഠായികള്‍ വേണ്ടാത്ത വിദ്യാര്‍ത്ഥിനി സന്നദ്ധ പ്രവര്‍ത്തകര്‍

ശൂന്യാകാശത്തെ ചവറുകള്‍

ജര്‍മന്‍ പത്രമായ Frankfurter Allgemeine Zeitung (FAZ, German only) ശൂന്യാകാശത്തെ ചവറുകളേക്കുറിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. ആ ഞെട്ടിപ്പിക്കുന്ന ചിത്രം നമ്മുടെ കണ്ണുതുറപ്പിക്കുന്നതാണ്. പരിണിത ഫലത്തെക്കുറിച്ചോര്‍ക്കാതെ കണ്ടെതെല്ലാം വലിച്ച് വാരിയെറിയുന്ന മാനവരാശിയുടെ രീതി നമുക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമുണ്ടാങ്കില്ലായിരിക്കാം. എന്നാല്‍ ഭാവി തലമുറക്ക് അതിന്റെ വില കൊടുക്കേണ്ടി വരും. The ESA Space Debris Accumulation വീഡിയോ 1957 മുതല്‍ 2000 വരെയുള്ള സമയത്തെ ശൂന്യാകാശ ചവറുകളുടെ വളര്‍ച്ച കാണിക്കുന്നു. ESA യുടെ ശൂന്യാകാശ ചവറുകളെക്കുറിച്ച് പഠിക്കുന്ന … Continue reading ശൂന്യാകാശത്തെ ചവറുകള്‍

Lieberman-Warner ആഗോള താപന നിയമം പരിഷ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക

വര്‍ഷങ്ങളായി ആഗോള താപനത്തെ അവഗണിച്ച അമേരിക്കന്‍ സെനറ്റ് ഹരിത ഗൃഹ വാതക മലിനീകരണം തടായന്‍ ഒരു നിയമം പാസാക്കുന്നു. സെനറ്റ് ഡെമോക്രാറ്റ്കള്‍ മുന്നോട്ട് വെച്ച ലെയിബെര്‍മാന്‍-വാര്‍ണര്‍ നിയമം 10,000 കോടി ഡോളര്‍ ആണ് ആഗോള താപനത്തിന് കാരണമായ വ്യവസായങ്ങള്‍ക്ക് അവരുടെ ഉദ്വമനം കുറക്കാന്‍ വേണ്ടി ചിലവാക്കുക. ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ച ഉദ്വമന നിയന്ത്രണത്തേക്കാള്‍ കുറവ് നിയന്ത്രണം മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനെതിരെ Friends of the Earth Action സമരം സംഘടിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് താങ്കളുടെ സഹായം … Continue reading Lieberman-Warner ആഗോള താപന നിയമം പരിഷ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുക

ആദിവാസി സമൂഹങ്ങളും ആഗോളതപനവും

ആഗോള താപനം ഏറ്റവുമധികം ബാധിക്കുക ആദിവാസി ജനങ്ങളെയാണ്. വന്‍ തോതിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകും. U.N. University പറഞ്ഞു. ജൈവ ഇന്ധന പ്ലാന്റേഷനുകള്‍, ജല വൈദ്യുത പദ്ധതികള്‍, ചില സംരക്ഷിത വനങ്ങള്‍ തുടങ്ങിയവ ആദിവാസി സമൂഹങ്ങളുടെ പൈതൃക ഭൂമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആസ്ട്രേലിയലിലെ ഡാര്‍വിനില്‍ U.N. University നടത്തിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു. "സോയ, കരിമ്പ്, പാം ഓയില്‍, ചോളം, കടലാവണക്ക് തുടങ്ങിയവ കൃഷി ചെയ്യുന്ന പ്ലാന്റേഷനുകള്‍ ആദിവാസി ജനങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ … Continue reading ആദിവാസി സമൂഹങ്ങളും ആഗോളതപനവും

ഫോസില്‍ വിഡ്ഢി (Fossil Fool) അവാര്‍ഡ് 2008

Energy Action Coalition, Co-op America, Rainforest Action Network ഇവര്‍ ഒത്തു ചേര്‍ന്ന് വിഡ്ഢികള്‍ക്കുള്ള സമ്മാനം നല്‍കി. കഴിഞ്ഞ വര്‍ഷം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്റെ വികസിപ്പിക്കലിനും അതിന്റെ പ്രചാരണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാര്‍ഡാണിത്. ബാങ്ക് ഓഫ് അമേരിക്കയുടെ CEO കെന്‍ ലൂയിസ് (Ken Lewis) ആണ് വിജയി. വൃത്തികെട്ട കല്‍ക്കരിക്ക് നല്‍കിയ ഭീമമായ സഹായങ്ങളാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലമുകളിലെ കല്‍ക്കരി ഖനിക്കും പുതിയ കല്‍ക്കരി നിലയങ്ങള്‍ക്കും അമേരിക്കയില്‍ സാമ്പത്തിക … Continue reading ഫോസില്‍ വിഡ്ഢി (Fossil Fool) അവാര്‍ഡ് 2008

പവിഴപുറ്റുകളും ഉയരുന്ന താപനിലയും

Society for General Microbiology ടെ 162-ാമത് മീറ്റിങ്ങില്‍ അവതരിപ്പിച്ച ഒരു പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഉയരുന്ന സമുദ്ര താപനില പവിഴപുറ്റുകളേ ദുര്‍ബലമാക്കുനുവെന്നും അവക്ക് ചുറ്റുപാടുമുള്ള microflora യുടെ വ്യത്യാസം അവയുടെ നാശത്തില്‍ കലാശിക്കുമെന്നും കണ്ടെത്തി. Newcastle University ലെ John Bythell ന്റെ അഭിപ്രായത്തില്‍ പരിസത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പവിഴപുറ്റുകളുടെ കൂട്ട മരണത്തിന് കാരണമാകും. ഉദാഹരണത്തിന് 1998 ല്‍ 17% പവിഴപുറ്റുകളാണ് കൂട്ട മരണത്തിന് (mass coral deaths) അടിപ്പെട്ടത്. ഇപ്പോള്‍ തന്നെ zooxanthellae … Continue reading പവിഴപുറ്റുകളും ഉയരുന്ന താപനിലയും

വില്‍കിന്‍സ് ഐസ് ഷെല്‍ഫ് (Wilkins Ice Shelf)

അന്റാര്‍ട്ടിക്കയിലെ വില്‍കിന്‍സ് ഐസ് ഷെല്‍ഫ് തകരാന്‍ തുടങ്ങുന്നു. ഏകദേശം 425 sq km ഓളം വരുന്ന സ്ഥലമാണിത്. കൊളറാഡോയിലെ National Snow and Ice Data Center ന്റെ ഉപഗ്രഹ ചിത്രമാണ് ഇത് കണ്ടെത്തിയത്. ഷെല്‍ഫില്‍ പൊട്ടല്‍ ഉണ്ടാകുകയും ചെറിയ ഭാഗങ്ങള്‍ ഒഴുകി പോകുകയും അല്ല ഇപ്പോള്‍ നടക്കുന്നത്. ഷെല്‍ഫ് പൂര്‍ണ്ണമായി തകരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാന ശാസ്ത്രജ്ഞനായ ടെഡ് സ്കാംബോസ് (Ted Scambos) പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഐസ് പൂര്‍ണ്ണമായി ഇല്ലാതാകാന്‍ കാരണമാകും. … Continue reading വില്‍കിന്‍സ് ഐസ് ഷെല്‍ഫ് (Wilkins Ice Shelf)