Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
വിഭാഗം: പരിസ്ഥിതി
അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
അണക്കെട്ടുകളുടെ കാര്യത്തില്‍ വേലിയേറ്റം മാറിയിരിക്കുകയാണ്. ഒരിക്കല്‍ നമ്മുടെ എഞ്ജിനീയറിങ്ങ് സാമര്‍ഥ്യത്തിന്റെ ഒരു monument ആയിരുന്നതിനെക്കുറിച്ച് ഇന്നത്തെ വ്യാപകകമായ അറിവ്, അണക്കെട്ടുകള്‍ ദീര്‍ഘകാലത്ത് ധാരാളം ദോഷങ്ങളുണ്ടാക്കുന്നു എന്നതാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി 1,200 അണക്കെട്ടുകള്‍ കാണിച്ചത് പോലെ അതില്‍ ചിലത് തിരിച്ച് മാറ്റാം. എന്നാല്‍ 2,500 ജല വൈദ്യുതി നിലയങ്ങളുള്‍പ്പടെയുള്ള ഇപ്പോഴുള്ള അണക്കെട്ടുകളുടെ ഭാവി, കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അണക്കെട്ടുകള്‍ നദികളുടെ ഒഴുക്കിന് മാറ്റമുണ്ടാക്കി, ജല ജീവികളുടെ സ്വഭാവം മാറ്റി, മല്‍സ്യ സമ്പത്ത് കുറച്ചു, … Continue reading അണക്കെട്ടുകളുടെ ഭാവിയെക്കുറിച്ച് പുനരാലോചിക്കുക
ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും
രാസവസ്തു റിപ്പോര്‍ട്ട് മാറ്റാനായി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു "ശാസ്ത്രത്തിനെരായ യുദ്ധം" ബൈഡന്‍ സര്‍ക്കാരിലും ഉണ്ടെന്ന് Environmental Protection Agency ലെ നാല് ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു. ഏജന്‍സിയിലെ മാനേജര്‍മാര്‍ റിപ്പോര്‍ട്ടിലെ രാസവസ്തുക്കളുണ്ടാക്കുന്ന അപകടസാദ്ധ്യതയില്‍ മാറ്റം വരുത്തുകയും ഈ തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന ജോലിക്കാരെ പ്രതികാര നടപടികളെടുക്കുകയും ചെയ്യുന്നു. EPAയുടെ Office of the Inspector General ലെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷണ സംഘമായ Public Employees for Environmental Responsibility (PEER) കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് ഔദ്യോഗികമായ പരാതി നല്‍കി. … Continue reading ശാസ്ത്രത്തിനെതിരായ യുദ്ധം പ്രസിഡന്റ് ബൈഡന്റെ സര്‍ക്കാരിലും
കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു
താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു
ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്
വരണ്ട ഒരു ദിവസം സബ്‌വെ സ്റ്റേഷനുകളില്‍ നിന്ന് 5.3 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞു എന്ന് MTA യെ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച നഗരത്തില്‍ ഒരു മാസത്തേക്കുള്ള മഴ രണ്ട് മണിക്കൂറില്‍ പെയ്തതോടെ സബ്‌വെയുടെ ദൌര്‍ബല്യം, നീന്തല്‍ കുളം പോലുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ അരക്ക് വരെ വെള്ളത്തില്‍ നീന്തുന്നതിന്റെ വീഡിയോകളില്‍ പൂര്‍ണ്ണമായും പ്രകടമായി. A ലൈന്‍ കടന്നു പോകുന്ന Inwood ലെ Dyckman Street സ്റ്റേഷനില്‍ 1 ലക്ഷം ലിറ്റര്‍ വെള്ളം കയറി എന്ന് … Continue reading ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്
തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു
തീവൃ ചൂട് കാലാവസ്ഥയും തീവൃ തണുപ്പ് കാലാവസ്ഥയും ലോകം മൊത്തം പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു. താപ തരംഗങ്ങളാലുള്ള മരണങ്ങള്‍ ഈ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയായുള്ള ആഗോളതപനം കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. China, Australia, UK, Moldova എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Lancet Planetary Health ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങളിലെ 570 സ്ഥലങ്ങളില്‍ നിന്നുള്ള താപനിലയും മരണ സംഖ്യയും അവര്‍ പരിശോധിച്ചു. ദശാബ്ദത്തില്‍ … Continue reading തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു
വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു
ആഗോളതപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാതൃകയോട് ചേരും വിധം ആര്‍ക്ടിക്കിന് മുകളിലുള്ള അന്തരീക്ഷത്തില്‍ ശീതകാലത്ത് താപനില വളരെ താഴുന്നത് കൂടുതല്‍ സാധാരണമാകുകയും കൂടുതല്‍ തീവൃമാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറഞ്ഞ താപനില അതിതീവൃമാകുന്നത്, മനുഷ്യര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട രാസവസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും അവര്‍ കണ്ടെത്തി. അത് ഓസോണിന്റെ നാശത്തിലേക്ക് നയിക്കുന്നു. ഓസോണ്‍ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉം ഹാലോജനുകളും 2010 ല്‍ ലോകംമൊത്തം നിരോധിച്ച് കുറച്ച് … Continue reading വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു
കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു
കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു. ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി … Continue reading കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു
ആസ്ട്രേലിയയുടെ ക്യോട്ടോ ക്രഡിറ്റ്
The Juice Media The story of our Kyoto carryover credits | Richie Merzian
പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. … Continue reading പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല