പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു

ഫാസിസ്റ്റ് സൈനിക ഏകാധിപത്യമായിരുന്ന അഗസ്റ്റോ പിനോഷേയുടെ കാലത്തിന് ശേഷം ആദ്യമായി ഇപ്പോള്‍ സാന്റിയാഗോ, ചിലിയില്‍ സാന്റിയാഗോ മെട്രോയുടെ വലിയ fare വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ടാങ്കുകള്‍ നിരത്തിലേക്കിറങ്ങി. കോടീശ്വരനായ Sebastián Piñera ന്റെ വലതുപക്ഷ സര്‍ക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിനോഷെ കൊണ്ടുവന്ന 1980 ലെ ഭരണഘടന ഉപയോഗിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 9,441 പട്ടാളക്കാരും ആയിരക്കണക്കിന് കുപ്രസിദ്ധമായ സൈനിക പോലീസായ Carabineros ഉം നഗരങ്ങളില്‍ കര്‍ഫ്യൂ നടപ്പാക്കി. അര്‍ജന്റീനയുമായുള്ള പ്രധാന കവാടം അടക്കുകയും ചെയ്തു. — സ്രോതസ്സ് wsws.org … Continue reading പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു

സേണിലെ നടരാജൻ

സേണിലെ നടരാജൻ : ലിബിൻ തത്തപ്പിള്ളി- Nataraja of CERN:: LIBIN THATHAPPILLY അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): മഹാഭാരതം ശാന്തി പര്‍വ്വം. 39 ആം അദ്ധ്യായം. യുധിഷ്ഠിരന്‍ യുദ്ധം ജയിച്ച് വരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് വന്ന ഒരു ഭിക്ഷു ചോദിക്കുന്നു - ഈ ഗുരുക്കന്‍മാരേയും ബന്ധുക്കളേയും കൊന്നിട്ട് നിനക്ക് എന്താണ് കിട്ടിയത്? അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ച ചോദ്യമാണ്. ചോദ്യം ചോദിച്ചത് ചാര്‍വ്വാകന്‍ എന്ന രാക്ഷസനാണെന്ന് പറഞ്ഞ് ബ്രാഹ്മണര്‍ അയാളെ കൊന്നു. സംസ്കൃത ഭാരതി. rss പുസ്തകം. … Continue reading സേണിലെ നടരാജൻ

വീണ്ടും ന്യൂ ഡീലിന്റെ പാര്‍ട്ടിയാകാന്‍

"സമ്പന്ന ലിബറല്‍" സംഭാവനാദാദാക്കളുടെ മുമ്പില്‍ ചില ഡമോക്രാറ്റുകള്‍ "കൂടുതല്‍ ഇടതുപക്ഷത്തേക്ക്" പോകുന്നു എന്ന മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിപ്രായത്തിനെതിരെ വലിയ പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പുരോഗമനവാദികള്‍ ഒന്നും പുതിയതായോ റാഡിക്കലായോ ആയ ദിശയിലേക്ക് നീങ്ങുകയല്ല. പകരം അവര്‍ പാര്‍ട്ടിയെ അത് എവിടെ നിന്ന് വന്നോ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത് എന്ന് ജനപ്രതിനിധി അലക്സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ടെസ് അതിനോട് പ്രതികരിച്ചു. https://twitter.com/AOC/status/1195884549064007680?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Nov 17, 2019

വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, "We the people of India" എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ ... അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്. പക്ഷേ 70 വര്‍ഷം കഴിഞ്ഞ് … Continue reading വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്

അമേരിക്കയിടെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് ആണ് ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് വ്യാകുലതകള്‍ പ്രകടിപ്പിച്ച ആദ്യത്തെ 2020 ലെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജനാധിപത്യപരമായി വോട്ടെടുപ്പോടെ അധികാരത്തെലത്തിയ ഇവോ മൊറാലസിനെ നിര്‍ബന്ധിതമായാണ് രാജിവെപ്പിച്ചത് "ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് എനിക്ക് വളരെ വ്യാകുലതയുണ്ട്. അവിടെ ആഴ്ചകളായുള്ള രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം സൈന്യം ഇടപെട്ട് പ്രസിഡന്റ് ഇവോ മൊറാലസിനെ നീക്കം ചെയ്യുകയായിരുന്നു. അക്രമം അവസാനിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളെ പിന്‍തുണക്കുകയും വേണം", എന്ന് അദ്ദേഹം പറഞ്ഞു. തെക്കെ അമേരിക്കന്‍ രാജ്യത്തെ സമീപകാല … Continue reading ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്