അന്തര്‍ദേശീയ സാമ്പത്തിക കോര്‍പ്പറേഷനേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്‍ട്ട്

International Finance Corporation (IFC) നേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് ഓക്സ്ഫാമിന്റെ പുതിയ റിപ്പോര്‍ട്ട് വന്നു. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍: sub-Saharan ആഫ്രിക്കയിലെ സാമ്പത്തിക നിക്ഷേപത്തിനായി 2015 ല്‍ ലോക ബാങ്കിന്റെ സ്വകാര്യ വായ്പ വിഭാഗമായ IFC ല്‍ നിന്ന് 68 കമ്പനികള്‍ വായ്പ വാങ്ങി. കഴിഞ്ഞ വര്‍ഷത്തെ sub-Saharan ആഫ്രിക്കയിലെ IFC യുടെ നിക്ഷേപത്തിന്റെ 84% വും കിട്ടിയിരിക്കുന്നത് ഈ കമ്പനികള്‍ക്കാണ്. US$342.2 കോടി ഡോളര്‍ മൊത്തം തുക വരുന്ന 68 പ്രൊജക്റ്റുകളാണ് 2015 ല്‍ … Continue reading അന്തര്‍ദേശീയ സാമ്പത്തിക കോര്‍പ്പറേഷനേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്‍ട്ട് →

ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം

National Bureau of Economic Research പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രമാണ്. 1980 ല്‍ ഏറ്റവും മുകളിലത്തെ quintile(അഞ്ചിലൊന്ന്) ലിലുള്ള ഒരു മനുഷ്യന്‍ ഏറ്റവു താഴത്തെ quintile ലിലുള്ള മനുഷ്യനേക്കാള്‍ 5 വര്‍ഷം അധികം ജീവിക്കുമായിരുന്നു. അസമത്വം ദിനം പ്രതി വര്‍ദ്ധിച്ചതിന്റെ ഫലമായി 2014 ആയപ്പോഴേക്കും അത് 12.7 വര്‍ഷമായി വര്‍ദ്ധിച്ചു. അതിസമ്പന്നരുടെ quintile അവരുടെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ 7 വര്‍ഷം അധികം ജീവിക്കുന്നു. അതേ സമയം പരമദരിദ്രിരുടെ … Continue reading ആയുര്‍ദൈര്‍ഘ്യം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു, എന്നാല്‍ അത് പണക്കാര്‍ക്ക് മാത്രം →

ലോക സാമ്പത്തിക സമകാലികവിവരങ്ങള്‍

Richard Wolff EU 2017.10.26 http://traffic.libsyn.com/economicupdate/Econ_Update_2017.10.26.192k.mp3 EU 2017.10.18 http://traffic.libsyn.com/economicupdate/Econ_Update_2017.10.18.192k.mp3 EU 2017.10.12 http://traffic.libsyn.com/economicupdate/Econ_Update_2017.10.12.192k.mp3 EU 2017.10.05 http://traffic.libsyn.com/economicupdate/Econ_Update_2017.10.05.192k.mp3 EU 2017.09.28 http://traffic.libsyn.com/economicupdate/Econ_Update_2017.09.28.192k.mp3 EU 2017.09.14 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.09.14.WEB.mp3 2017.08.17 http://traffic.libsyn.com/force-cdn/highwinds/economicupdate/Econ_Update_Truthout_2017.08.17.WEB.mp3 EU 2017.07.20 http://traffic.libsyn.com/economicupdate/Econ_Update_2017.07.20.192k.mp3 EU 2017.06.22 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.06.22.WEB.mp3 2017.07.27 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.07.27.WEB.mp3 2017.06.30 http://traffic.libsyn.com/economicupdate/20170629economicEDIT_20170630.mp3 2017.07.13 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.07.13.WEB.mp3 2017.06.08 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.06.08.WEB.mp3 2017.06.01 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.06.01.WEB.mp3 2017.05.10 http://hwcdn.libsyn.com/p/6/a/8/6a880a3afcc554b2/Econ_Update_Truthout_2017.05.10.WEB.mp3 2017.05.18 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.05.18.WEB.mp3 2017.04.13 http://traffic.libsyn.com/economicupdate/Econ_Update_Truthout_2017.04.13.WEB.mp3 2017.02.23 2017.03.22 2017.03.15 2017.03.02 2016.07.21 2016.07.28 brexit

ഇന്‍ഡ്യയില്‍ സൌരോര്‍ജ്ജത്തിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തി

സ്ഥിരമായി നിന്നിരുന്ന സൌരോര്‍ജ്ജത്തിന്റെ വില എക്കാലത്തേതിലും കുറഞ്ഞ നിരക്കായ യൂണിറ്റിന് Rs. 3.15 രൂപ എന്ന നിലയിലെത്തി. ആന്ധ്രാപ്രദേശിലെ കഡപ്പയിലെ 250 MW ന്റെ നിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ ലേലത്തിലാണ് അത് സംഭവിച്ചത്. ഫെബ്രുവരിയില്‍ കുറഞ്ഞ മൂലധന ചിലവും ചിലവ് കുറഞ്ഞ വായ്പയും കാരണം മദ്ധ്യപ്രദേശിലെ 750 MW ന്റെ Rewa Solar Park ലെ വൈദ്യുതിയുടെ ലേലത്തില്‍ സൌരോര്‍ജ്ജത്തിന്റെ താരിഫ്, പുതിയ കുറവായ യൂണിറ്റിന് Rs. 2.97 രൂപയിലെത്തി. — സ്രോതസ്സ് thehindu.com

BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി

2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu

സൌന്ദര്യ വര്‍ദ്ധന പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് $1600 കോടി ഡോളര്‍ ചിലവാക്കി

American Society of Plastic Surgeons (ASPS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ അമേരിക്കക്കാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി $1600 കോടി ഡോളറിലധികം ചിലവാക്കി എന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ട് അമേരിക്കയുടെ ദേശീയ സര്‍ജ്ജറിചിലവിന്റെ റിക്കോഡാണ് ഭേദിച്ചിരിക്കുന്നത്. — സ്രോതസ്സ് plasticsurgery.org