പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു

13 November 2015 നാണ് ഭീകരവാദികള്‍ പാരീസ് ആക്രമണം നടത്തിയത്. തൊട്ടടുത്ത ദിവസം ഫ്രാന്‍സിന്റെ പ്രസിഡന്റ് ISIS നെതിരെ “യുദ്ധം” പ്രഖ്യാപിച്ചു. അന്ന് തന്നെ സിറിയിലെ ബോംബിടല്‍ പരിപാടി കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. (കഴിഞ്ഞ ജനിവരി മുതല്‍ ഫ്രാന്‍സ് ഇറാഖില്‍ ISIS നെതിരെ ബോംബിടുന്നുണ്ട്. സിറിയയില്‍ സെപ്റ്റംബര്‍ മുതല്‍ക്കും.) “പ്രതിരോധ വ്യവസായം” എന്ന പേരില്‍ സാധാരണ വിളിക്കുന്ന പ്രധാനപ്പെട്ട ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ അന്ന് കുതിച്ചുയരുന്നതായാണ് കാണാനായത്: പ്രമുഖ രഹസ്യാന്വേഷണ രാഷ്ട്ര ലാഭകൊയ്തുകാര്‍ക്കും നല്ല ദിവസമായിരുന്നു … Continue reading പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു →

മുമ്പത്തെ ഹെഡ്ജ് ഫണ്ട് മുതലാളിയായ Martin Shkreli നെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു

ജീവന്‍ രക്ഷാ മരുന്നിന് 5,000 ശതമാനം വില വര്‍ദ്ധിപ്പിച്ച ഈ മുമ്പത്തെ ഹെഡ്ജ് ഫണ്ട്(hedge fund) മാനേജര്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു. ഇപ്പോള്‍ അയാള്‍ securities തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി. മുമ്പത്തെ ഹെഡ്ജ് ഫണ്ട് കമ്പനിയിലും തന്റെ സ്വന്തം കമ്പനിയായ Turing Pharmaceuticals ലും Ponzi പോലുള്ള പദ്ധതികള്‍ Martin Shkreli നടപ്പാക്കി. $50 ലക്ഷം ഡോളറിന്റെ ബോണ്ട് നല്‍കി Shkreli ജാമ്യം നേടി.

മുസ്ലീം തീവൃവാദികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സൌദിയറേബ്യയാണെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍

സൌദിയറേബ്യയാണെന്ന് തീവൃവാദികള്‍ക്കുള്ള ധനസഹായം നല്‍കുന്നതെന്ന് ജര്‍മ്മന്‍ വൈസ് ചാന്‍സ്‌ലര്‍ Sigmar Gabriel പറഞ്ഞു. തീവൃവാദബന്ധമുള്ള പള്ളികള്‍ക്ക് അവര്‍ നല്‍കുന്ന സഹായം പൊതു ഭീഷണിയായിരിക്കുകയാണ്. ലോകം മൊത്തമുള്ള വഹാബി പള്ളികള്‍ക്ക് ധനസഹായം കൊടുക്കുന്നത് സൌദിയാണ്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ പ്രാര്‍ത്ഥിക്കാനായി 200 പള്ളികള്‍ പണിയാനുള്ള വാഗ്ദാനം സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്. — സ്രോതസ്സ് independent.co.uk

HSBC യുടെ പണം വെളുപ്പിക്കല്‍ കേസിന്റെ പിഴ

“organisational deficiencies” കാരണമുള്ള സ്വിസ് പിഴ. #SwissLeaksനാല്‍ പുറത്തുവന്ന പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട “organisational deficiencies” ന് ജനീവയിലെ അധികൃതര്‍ HSBCക്ക് $4.28 കോടി ഡോളറിന്റെ പിഴ ശിക്ഷ നല്‍കി. #SwissLeaks പുറത്തുകൊണ്ടുവന്നത് $10000 കോടി ഡോളറിന്റെ പണം വെളുപ്പിക്കലാണ്. പുറത്തുവന്ന ഈ തുക അനുസരിച്ച് നല്‍കിയ ശിക്ഷയുടെ ശതമാനം 0.04% ആണ്. ഇനി ഇത്തരം കേസുകളില്‍ നിന്ന് കമ്പനികളെ പിന്‍തിരിപ്പിക്കാനുള്ള സാദ്ധ്യത 0.00% എല്ലാ പണവും വെളുപ്പിക്കപ്പെട്ടതല്ല. എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ “organisational deficiencies” … Continue reading HSBC യുടെ പണം വെളുപ്പിക്കല്‍ കേസിന്റെ പിഴ →

കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു

അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പ്രകാരം, കൂടുതലും സ്ത്രീകളായ തൊഴിലാളികള്‍ തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമില്ലാതെ മോശമായ തൊഴില്‍ ചുറ്റുപാടുകളാണ് നേരിടുന്നത് എന്ന് വ്യക്തമായി. അത് ആദ്യമായാണ് ഇത്തരം ഒരു സര്‍വ്വേ നടക്കുന്നത്. സംസ്ഥാനത്തെ കുറഞ്ഞ ശമ്പളത്തിലും താഴെയായാണ് ഗാര്‍ഹിക തൊഴിലാളികളികളില്‍ നാലിലൊന്ന് പേര്‍ക്കും ലഭിക്കുന്നത്. live-in തൊഴിലാളികള്‍ക്ക് മണിക്കൂറില്‍ $6.15 ഡോളറേ ലഭിക്കുന്നുള്ളു. 4% പേര്‍ക്കെ insurance കിട്ടുന്നുള്ളു. ആനുകൂല്യങ്ങള്‍ മറ്റൊന്നുമില്ല. വാക്കാലും ശാരീരികമായുമുള്ള പീഡനം മിക്കവരും ഏറ്റുവാങ്ങുന്നു. പിരിച്ച് വിടപ്പെടുകയോ ഡീപോര്‍ട്ട് ചെയ്യപ്പെടകയോ ചെയ്യാമെന്ന ഭീതികാരണം … Continue reading കുറഞ്ഞ ശമ്പളവും, പീഡനവും. അമേരിക്കയിലെ ഗാര്‍ഹിക തൊഴിലാളികളെക്കുറിച്ചുള്ള സര്‍വ്വേ പറയുന്നു →

മഡോഫുമായുള്ള ബന്ധം കാരണം Bank of New York Mellon ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു

ബര്‍ണാഡ് മഡോഫിന്റെ തട്ടിപ്പ് മറച്ച് വെച്ച കുറ്റത്തിന് Bank of New York Mellon ന്റെ ശാഖ $21 കോടി ഡോളര്‍ പിഴയടച്ചു. Mellonന്റെ Ivy Asset Management യൂണിറ്റ് മഡോഫിന്റെ ബിസിനസിലെ വലിയ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടും നിക്ഷേപകരോട് പുറത്തുപറയാതെ അതില്‍ നിന്നും ലാഭം കൊയ്തുകൊണ്ടിരുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.