ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും

കൂടിയ ആരോഗ്യ സംരക്ഷണവും ഗുണമേന്‍മയും കുറഞ്ഞ ചിലവും വാഗ്ദാനം ചെയ്താണ് BJP അധികാരത്തിലെത്തിയത്. എന്നാല്‍ 2014-2015 ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ചിലവില്‍ 20% കുറവ് വരുത്തി. ആരോഗ്യ രംഗത്തെ നിക്ഷേപത്തിന് 50% കുറവും. ഉദാഹരണത്തിന് National Health Mission (NHM) ന്റെ അടിസ്ഥാന സേവനം നല്‍കുന്ന accredited social health activists (ASHAs) 20% ചിലവ് ചുരുക്കലോടെ ദുരിതത്തിലാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ചിലവ് ചുരുക്കല്‍ ചെയ്യുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകആഹാര സേവനം നല്‍കുന്ന Integrated … Continue reading ചിലവ് ചുരുക്കല്‍ ഇന്‍ഡ്യയിലെ പരിമിതമായ ആരോഗ്യ സേവനത്തെ കൂടുതല്‍ കഷ്ടത്തിലാക്കും

നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല

മാര്‍ച്ച് 22 ലോക ജല ദിവസമാണ്. നാം ആഗോള ജല പ്രതിസന്ധി നേരിടുകയാണ്. ഒമ്പതില്‍ ഒരാള്‍ക്ക് വെള്ളമോ, കുടിവെള്ളമോ ഇല്ലാത്തവരാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. യുദ്ധം ഉള്‍പ്പടെയുള്ള എല്ലാ അക്രമത്താലും മരിക്കുന്നവരേക്കാള്‍ കൂടുതാണ് അവരുടെ എണ്ണം. ലോകം മൊത്തം ജലവിതരണ സംവിധാനങ്ങള്‍ അടിയന്തിര നിക്ഷേപം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും വലിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളും അവരുടെ സാമ്പത്തിക പിന്‍തുണക്കാരും പൊതു ജനങ്ങളുടെ വെള്ളത്തെ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് മാറ്റി ഈ പ്രശ്നത്തെ മുതലെടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന … Continue reading നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല

ജലത്തിന് മനുഷ്യാവകാശം Thessaloniki ലെ ജല കമ്പനി കൊണ്ടുവന്നു

Thessaloniki ജലവിതരണ കമ്പനിയായ EYATh അത് വേഗം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ദരിദ്ര ജനങ്ങളെ സഹായിക്കാനായി അവര്‍ ഒരു സാമൂഹ്യ നിരക്ക് നടപ്പാക്കി. നാല് മാസത്തില്‍ 30 ഘന മീറ്റര്‍ ജലം സൌജന്യമായി നല്‍കും. പ്രതിവര്‍ഷം 8000 EUR ല്‍ കുറവ് വരുമാനമുള്ളവര്‍ക്കാകും ഈ സൌകര്യം ലഭിക്കുക. കുട്ടികളുണ്ടെങ്കില്‍ 3.000 EUR കൂടുതലുള്ളവരേയും പരിഗണിക്കും. 31 മുതല്‍ 80 വരെ ഘന മീറ്റര്‍ ജലം 50% ഡിസ്കൌണ്ടിലാകും അവര്‍ക്ക് വിതരണം ചെയ്യുക. ഈ നയം ഗ്രീസിലെ തൊഴിലില്ലായ്മയും austerityയും സഹിക്കുന്ന … Continue reading ജലത്തിന് മനുഷ്യാവകാശം Thessaloniki ലെ ജല കമ്പനി കൊണ്ടുവന്നു

ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി

ലോകത്തെ പല നഗരങ്ങളേയും പോലെ ജക്കാര്‍ത്തയും ജലവിതരണം പൊതുമേഖലയിലേക്ക് കൊണ്ടുവരുകയാണ്. ജല സ്വകാര്യവല്‍ക്കരം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ ഒരു കൂട്ടം fact-sheets വ്യക്തമാക്കുന്നു. Amrta Institute for Water Literacy (Indonesia), Jakarta Water Trade Union (SP-PDAM Jakarta), Transnational Institute (TNI) and Public Services International(PSI) തുടങ്ങിയ സംഘടനകളാണ് ഈ പ്രവര്‍ത്തനത്തിന് മുന്നില്‍. Coalition of Jakarta Residents Opposing Water Privatization (KMMSAJ) നല്‍കിയ പരാതിയിന്‍മേലുള്ള കേസിന്റെ വിധി Central Jakarta … Continue reading ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി

ഗ്രീസ് പാര്‍ളമെന്റ് ചിലവ്ചുരുക്കല്‍ പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തു

യൂറോപ്പിലെ creditors ന്റെ ആവശ്യപ്രകാരമുള്ള ചിലവ്ചുരുക്കലിന്റെ രണ്ടാം ഘട്ടത്തിന് ഗ്രീസ് പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. bailout നല്‍കുന്നതിന്റെ നിബന്ധനയായാണിത്. ജനപ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തത്. പാര്‍ളമെന്റിന് പുറത്ത് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. [എന്തൊക്കെ ബഹളമായിരുന്നു സറീസ അധികാരത്തില്‍ വന്നപ്പോള്‍. ഞങ്ങളിപ്പോ എല്ലാം മാറ്റിക്കളയും എന്ന ഭാവമായിരുന്നു. ദേ നോക്കിയേ പട്ടിയെ പോലെ വാലാട്ടി നില്‍ക്കുന്നത്. മൂലധനശക്തികള്‍ക്ക് മുമ്പില്‍ ഒന്നുമല്ല ഇവര്‍. ഇനി സ്പെയിനിലെ പൊദേമോസിന്റെ കാര്യം എന്താകുമെന്ന് കണ്ടറിയാം.]

മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി 1,000 ല്‍ അധികം വിമാനത്താവള ജോലിക്കാര്‍ സമരത്തില്‍

ന്യൂയോര്‍ക്കിലെ JFK, La Guardia വിമാനത്താവളങ്ങളില്‍ 1,000 ല്‍ അധികം കരാര്‍ ജോലിക്കാര്‍ സമരം ചെയ്തു. മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി സംഘം ചേര്‍ന്നപ്പോള്‍ അധികാരികള്‍ ചെയ്ത ക്ലേശിപ്പിക്കലിനേയും പേടിപ്പിക്കലിനേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. baggage handlers, wheelchair attendants, security officers എന്നിവരാണ് സമരം ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് $15 ഡോളര്‍ ശമ്പളത്തിനായി സംഘടിക്കാന്‍ തുടങ്ങിയതിന് ശേഷം കരാര്‍ ജോലിക്കാര്‍ നടത്തുന്ന എറ്റവും വലിയ സമരമാണിത്.