മുമ്പത്തെ IMF തലവനെ കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റ് ചെയ്തു

മുമ്പത്തെ IMF തലവനായിരുന്ന സ്പെയിനിലെ Rodrigo Rato Probed നെ കസ്റ്റഡിയിലെടുത്തു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പോലീസ് അയാളുടെ വീട് പരിശോധിക്കുകയാണ്. നികുതിദായകരുടെ പണം സഹായമായികിട്ടിയ സ്പെയിനിലെ Bankia ബാങ്കിന്റെ തലവനായി ഇയാള്‍ ജോലി ചെയ്തിരുന്നു. ആ കാലത്ത് തട്ടിപ്പുകളേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അര്‍ജന്റീന സാമ്പത്തിക തകര്‍ച്ചയാല്‍ കഷ്ടപ്പെട്ട 2004 - 2007 കാലത്ത് ഇയാളായിരുന്നു IMF ന്റെ തലവന്‍. IMF ന്റെ നയങ്ങള്‍ പിന്‍തുടര്‍ന്നതിനാലാണ് അവിടെ സാമ്പത്തിക തകര്‍ച്ചയുണ്ടായതെന്ന് ധാരാളം വിദഗ്ദ്ധര്‍ കരുതുന്നു.

സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം

അടുത്തയിടെ $10 കോടി ഡോളറിന് ഒരു condo വിറ്റ ആഡംബര കെട്ടിടമായ One57ന് മുമ്പില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. ന്യൂയോര്‍ക് സിറ്റിയില്‍ ഇതുവരെ നടന്ന ഒറ്റ വീട് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടപാടായിരുന്നു ആ വില്‍പ്പന. കെട്ടിടത്തിന്റെ ഉടമയായ ശതകോടീശ്വരന്‍ Bill Ackman നെയാണ് പ്രതിഷേധക്കാര്‍ ഉന്നംവെച്ചത്. Pershing Square Capital ന്റെ CEO ആയ ഇയാള്‍ Burger King ലേയും സ്വകാര്യ ജയിലായ Corrections Corporation of America ലേയും നിക്ഷേപത്താല്‍ വലിയ ലാഭം … Continue reading സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം →

വൃക്ക ദാനം മഹാദാനമാണോ?

കുറച്ച് ദിവസം മുമ്പ് ഓഫീസലെ ഒരു സുഹൃത്ത് ആശുപത്രിയില്‍ പോയി. ഒരു അപകടത്തില്‍പെട്ട അയാളുടെ മറ്റൊരു സുഹൃത്തിന്റെ തുണയായാണ് അയാള്‍ പോയത്. കുറച്ച് ദിവസം അയാള്‍ക്ക് ആശുപത്രിയില്‍ തങ്ങേണ്ടതായും വന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങളന്വേഷിച്ചു. ആശുപത്രി വിഷേഷങ്ങള്‍ വിശദീകരിച്ച അയാളില്‍ നിന്ന് എന്നെ ഞെട്ടിച്ച ഒരു വിവരവും ഞാന്‍ അറിഞ്ഞു. ആശുപത്രി ഒരു ഉത്സവപ്പറമ്പ് പോലെയല്ലേ. ഒരു വൃക്കരോഗിയുടെ തുണയായി വന്ന മറ്റൊരാളെ നമ്മുടെ സുഹൃത്ത് പരിചയപ്പെട്ടു. ആ രോഗിക്ക് ഡോക്റ്റര്‍ വിധിച്ചത് … Continue reading വൃക്ക ദാനം മഹാദാനമാണോ? →

TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്. extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട … Continue reading TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച →

മൂലധന പഠനം – 17

City enormous fixed Capital. People, water, electricity etc moving around, also money. design of the city is to facilitate the motion. highways, etc communication infra CH on Fixed Capital very important. economic dynamics and production of urbanization Fixed Capital - transformation of nature. Physical : machinery factories physical infrastructure these are called fixed capital Auxiliary … Continue reading മൂലധന പഠനം – 17 →

ലോകത്തിലെ സമ്പന്നരായ 80 പേര്‍ക്ക് പകുതിയിലേറെ ജനങ്ങളേക്കാളോളം സമ്പത്തുണ്ട്

Oxfam നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമ്പന്നരായ 80 പേര്‍ക്ക് താഴെയുള്ള പകുതിപ്പേരുടെ മൊത്തം സമ്പത്തിനോളം സമ്പത്തുണ്ട്. സമ്പന്നരായ 1% ആളുകള്‍ക്ക് ലോകത്തെ സമ്പത്തിന്റെ 48% വും കൈയ്യാളുന്നു എന്ന നിലയിലേക്ക് അസമത്വം ഇത്ര അധികം വളര്‍ന്നിരിക്കുകയാണ്. 2016 ആകുമ്പോഴേക്കും അവര്‍ക്ക് പകുതി സമ്പത്തിന്റെ അധിപന്‍മാരാകും. ലോകത്തെ വരേണ്യര്‍ World Economic Forum ത്തിന് Davos, Switzerland ല്‍ സമ്മേളിച്ചിരിക്കുന്ന അവസരത്തിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. [സാമ്പത്തിക മാന്ദ്യം കാരണം എല്ലാവരുടേയും സമ്പത്ത് കുറയേണ്ടേ?]