കഴിഞ്ഞ വര്ഷം 4.9 കോടി അമേരിക്കക്കാര് അതായത് ഏഴില് ഒരു അമേരിക്കക്കാരന് ആഹാരം കണ്ടെത്താന് വളരേറെ കഷ്ടപ്പെട്ടു. എന്ന് US Department of Agriculture ന്റെ രേഖകള് പറയുന്നു. ഭക്ഷ്യ അസ്ഥിരത രേഖപ്പെടുത്താന് തുടങ്ങിയ കാലം മുതല് ഇത്ര കാലത്തെ കണക്കില് ഏറ്റവും കൂടിയ അവസ്ഥയാണ്. 2007 നെ അപോക്ഷിച്ച് 2008 ല് ഈ സംഖ്യ 3.5% വര്ദ്ധിച്ചു. അതായത് 1.3 കോടി ജനങ്ങള്. ഒറ്റവര്ഷം കൊണ്ടി ഇത്ര വലിയ വര്ദ്ധനവുണ്ടാകുന്നത് ആദ്യമായിരുന്നു. ലോകത്തെ പട്ടിണിയെ നേരിടുന്നതിന് … Continue reading അമേരിക്കയിലെ വളരുന്ന പട്ടിണി പ്രശ്നം
വിഭാഗം: സാമ്പത്തികശാസ്ത്രം
“ഞങ്ങള്ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര് സമ്മേഴ്സിനോട്
വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി സമ്മേഴ്സ് (Larry Summers) ന്റെ പ്രസംഗത്തെ പകയോടെ പ്രതിഷേധക്കാര് തടസപ്പെടുത്തി. കഴിഞ്ഞ വര്ഷം പ്രഭാഷണ ഫീസായി സര്ക്കാര് ധനസഹായം ലഭിച്ച സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളില് നിന്ന് അദ്ദേഹം $27 ലക്ഷം ഡോളര് ആണ് വാങ്ങിയത്. കൂടാതെ D.E. Shaw യുടെ hedge fund ന് വേണ്ടി ആഴ്ച്ചയില് ഒരു ദിവസം ജോലിചെയ്യുന്നതിന് $50 ലക്ഷത്തിലധികം ഡോളര് വേതനമായി വാങ്ങി. Economic Club ല് പ്രഭാഷണത്തിനായി എത്തിയ അദ്ദേഹത്തിനെതിരെ സദസില് നിന്ന് … Continue reading “ഞങ്ങള്ക്ക് ഞങ്ങളുടെ പണം തിരികെ വേണം” പ്രതിഷേധക്കാര് സമ്മേഴ്സിനോട്
ലോറന്സ് സമ്മേഴ്സിന് എത്ര പണം വാള് സ്റ്റ്രീറ്റ് കൊടുത്തു
പ്രസിഡന്റ് ഒബാമയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ ലോറന്സ് സമ്മേഴ്സ് കഴിഞ്ഞ വര്ഷം ഏകദേശം $27 ലക്ഷം ഡോളര് പ്രസംഗിക്കാനുള്ള ഫീസായി പല സാമ്പത്തിക കമ്പനികളില് നിന്ന് കൈപ്പറ്റി. സര്ക്കാരിന്റെ ധനസഹായം ലഭിച്ച കമ്പനികളാണ് ഇതെല്ലാം. JPMorgan Chase, Citigroup, Goldman Sachs, Lehman Brothers, Merrill Lynch എന്നിവ അതിലെ പ്രധാനികളാണ്. കഴിഞ്ഞ ഏപ്രിലില് ഒരൊറ്റ പ്രസംഗത്തിന് ഗോള്ഡ്മന് സാച്ചെസ് സമ്മേഴ്സിന് $135,000 ഡോളറാണ് ഫീസ് നല്കിയത്. ഇത് കൂടാതെ D.E. Shaw hedge fund ല് … Continue reading ലോറന്സ് സമ്മേഴ്സിന് എത്ര പണം വാള് സ്റ്റ്രീറ്റ് കൊടുത്തു
ആണവോര്ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്
Carbon-Free Nuclear-Free project ന്റെ സ്ഥാപകരില് ഒരാളാണ് Jennifer Nordstrom. “ആഗോളതപനം ഇല്ലാതാക്കാന് ആണവനിലയങ്ങള് പണിയാന് സംസ്ഥാനങ്ങളോട് പറയുന്നത് രോഗികളോട് ഭാരം കുറക്കാനായി പുകവലിക്കാന് പറയുന്നത് പോലെയാണ്,” എന്ന് അവര് അഭിപ്രായപ്പെട്ടു. രാജ്യത്തെ 16 വാണിജ്യ ആണവനിലയങ്ങള്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കുട്ടികളില് ജര്മ്മന് സര്ക്കാരിന്റെ ധനസഹായത്താല് ഒരു പഠനത്തില് (the KiKK study - Kaatsch P, Spix C, Schultze-Rath R, et al. Leukemia in young children living in the vicinity … Continue reading ആണവോര്ജ്ജത്തിന്റെ മരുന്നും സാമ്പത്തികവുമായ ചിലവുകള്
G20 സമ്മേളനത്തിനെതിരെ സമരം
ടോണി ബെന് സംസാരിക്കുന്നു: ലണ്ടനില് നടക്കുന്ന G20 സമ്മേളനത്തിനെതിരെ തെരുവില് വലിയ പ്രതിഷേധം നടക്കുന്നു. തകര്ന്ന സമ്പനദ്വ്യവസ്ഥ പുനരുദ്ധീകരിക്കാനുള്ള പരിപാടിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിക്കുന്നു. ലോക നേതാക്കള് പുതിയ സാമ്പത്തിക നിയമങ്ങള് അടിച്ചേല്പ്പിച്ച് IMF ല് നിന്ന് കൂടുതല് പണം സമാഹരിക്കുന്നു. അതേ സമയം ലണ്ടനിലെ തെരുവുകളില് ആയിരക്കണക്കിനാളുകള് പ്രകടനവുമായി ഇറങ്ങിയിരിക്കുകയാണ്. കൂടുതല് പ്രകടനവും സാമാധാനപരമാണ്. Bank of England ചുറ്റുമുള്ള തെരുവുകളില് പോലീസും പ്രകടനക്കാരുമായി ഏറ്റുമുട്ടലുണ്ടായി. Royal Bank of Scotland ന്റെ ഭിത്തികളില് പ്രകടനക്കാര് … Continue reading G20 സമ്മേളനത്തിനെതിരെ സമരം
മതി, ഇത്രേം മതി. വളര്ച്ചയില്ലാത്ത സമ്പദ്വ്യവസ്ഥ കണ്ടെത്തൂ
David Harvey സംസാരിക്കുന്നു: അസമത്വത്തില് വലിയ വര്ദ്ധനവ് 1970 കള്ക്ക് ശേഷം നാം കണ്ടു. അമേരിക്കയില് മാത്രമല്ല. ലോകം മൊത്തം. ലോകത്തെ ആസ്തികള് വളരെ കുറവ് ആളുകളിലേക്ക് കേന്ദ്രീകരിക്കുന്നതായിരുന്നു അതിന്റെ ഫലം. ആ ആസ്തികള്ക്ക് കോട്ടം തട്ടാതിരിക്കുകയും അതേസമയം നമ്മളെ കൊണ്ട് പണം അടപ്പിക്കുകയും ചെയ്യത്തക്ക രീതിയിലാണ് ധനസഹായ പദ്ധതികള് , ഉത്തേജന പദ്ധതികള് തുടങ്ങിയവ എന്ന് നിങ്ങള്ക്ക് നോക്കിയാല് മനസിലാവും. ഇത് നിര്ത്താന് സമയമായി. നമുക്കാണ് കൂടുതല് ആസ്തികള് കിട്ടേണ്ടത്. കൂടുതല് സമത്വവും. ഉദാഹരണത്തിന് ബാങ്കുകള്ക്ക് … Continue reading മതി, ഇത്രേം മതി. വളര്ച്ചയില്ലാത്ത സമ്പദ്വ്യവസ്ഥ കണ്ടെത്തൂ
ഉപഭോഗത്തിന്റെ സുവിശേഷം
ഒരു മെച്ചപ്പെട്ട ലോകം ഭാവിക്ക് സമ്മാനിക്കാനായിട്ട്. by Jeffrey Kaplan 1919 ല് സ്വകാര്യ കാര് എന്നത് താരതമ്യേനെ അപൂര്വ്വമായ ഒന്നായിരുന്നു. കുതിരവണ്ടിയായിരുന്നു സാധാരണയായിട്ടുള്ളത്. നിരത്തില് പഴയ വാതക വിളക്കുകള്ക്ക് പകരം വൈദ്യുതി വിളക്കുകള് പൂര്ണ്ണമായും എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എന്നത് സമ്പന്നര്ക്ക് മാത്രമുള്ള ആര്ഭാടമായിരുന്നു. പത്ത് വര്ഷത്തിന് ശേഷം വളരെ മാറ്റങ്ങള് സംഭവിച്ചു. കാറുകള് നിരത്തുകള് കൈയ്യടക്കി. നഗരത്തിലെ മിക്ക വീടുകലിലും വൈദ്യുതിയെത്തി. വൈദ്യുതികൊണ്ട് പ്രവര്ത്തിക്കുന്ന ഇസ്തിരിപ്പെട്ടി, vacuum cleaners ഒക്കെ വന്നു. ഉയര്ന്ന മദ്ധ്യവര്ഗ്ഗ വീടുകളില് … Continue reading ഉപഭോഗത്തിന്റെ സുവിശേഷം
തൊഴിലില്ലായ്മക്ക് പരിഹാരം
തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. സാമ്പത്തിക നിക്ഷേപങ്ങള് പിന്വലിക്കപ്പെടുന്നതിനാല് വ്യവസായികള് സ്ഥാപനങ്ങള് അടച്ചുപൂട്ടാതിരിക്കാന് മുണ്ട് മുറുക്കിയുടുക്കുകയാണ്. മാന്ദ്യകാലത്ത് ഏറ്റവും ആദ്യം സംഭവിക്കുന്ന കാര്യമാണ് പിരിച്ച് വിടല്. മാന്ദ്യം തുടരുകയും ചെറിയ സുസ്ഥിര സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുകയാണെങ്കില് തൊഴിലായിരിക്കണം നമ്മുടെ ആദ്യ ശ്രദ്ധ. ഭാഗ്യത്തിന് നാം ഇത് മുമ്പും ചെയ്തിട്ടുണ്ട്. 1920 കളില് അമേരിക്കന് സമ്പദ്വ്യവസ്ഥ സമ്പുഷ്ടമായ അവസ്ഥയിലെത്തി. രാജ്യത്തിന് വേണ്ടതും അതില് കൂടുതലും സമ്പദ്വ്യവസ്ഥ നല്കി. കൂടുല് ആഹാരം, കൂടുതല് വസ്ത്രം, ഉപയോഗത്തേക്കാള് കൂടുതല് ഉരുക്ക്. പിന്നീട് വന്ന … Continue reading തൊഴിലില്ലായ്മക്ക് പരിഹാരം
ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത്
ജോസഫ് സ്റ്റിഗ്ലിറ്റ്സ്(Joseph Stiglitz) സംസാരിക്കുന്നു: ബാങ്കുകളെ എന്തു ചെയ്യും എന്നത് മിക്ക അമേരിക്കക്കാരുടെ മനസിലുള്ള ചോദ്യമാണ്. ബാങ്കുകള് തങ്ങളുടെ നികുതിപ്പണം കൈക്കലാക്കി എന്നും അത് തെറ്റായി ചിലവാക്കി എന്നുമുള്ള ജനത്തിന്റെ ദേഷം ഒബാമ മനസിലാക്കുന്നുണ്ട്. പക്ഷെ അതിന് എന്ത് ചെയ്യാം എന്നതിന് വ്യക്തമായ ധാരണയൊന്നും അദ്ദേഹത്തിനില്ല. ഒബാമ ബാങ്കുകളെ ഉത്തരവാദിത്തമുള്ളവരാക്കുന്നുണ്ടോ? ഇതുവരെ ഇല്ല. താഴെപ്പറയുന്നതാണ് അടിസ്ഥാന പ്രശ്നം. കടം കൊടുക്കുന്നത് പുനരാരംഭിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ബാങ്കുകള്ക്ക് കൊടുത്ത $70000 കോടി ഡോളര് അങ്ങനെ ചെയ്യാതെ പുതിയ … Continue reading ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത്
കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം
ലോക ബാങ്ക് കണക്ക്: 2030 ആകുമ്പോഴേക്കും വര്ഷം തോറും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന് വേണ്ടി വരുന്ന പണം: $7500 കോടി ഡോളര് ദരിദ്ര രാജ്യങ്ങള്ക്ക് വികസ്വര രാജ്യങ്ങള്ക്ക് $40000 കോടി ഡോളര് ഉദ്വമനം കുറക്കാന് വേണ്ടി ശതകോടിക്കണക്കിന് ഡോളര് ഊര്ജ്ജ ഗവേഷണത്തിനും അതിന്റെ വികസനത്തിനും - from bbc