കൂടുതല്‍ മുതിര്‍ന്നവരും അവര്‍ കരുതുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചിലവാക്കുന്നു

8 - 18 വയസ് പ്രായമുള്ള 1,800 കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ Common Sense Media നടത്തിയ ഒരു ദേശീയ സര്‍വ്വേയില്‍, രക്ഷകര്‍ത്താക്കള്‍ പ്രതിദിനം 9 മണിക്കൂര്‍ 22 മിനിട്ട് സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങി വിവിധ സ്ക്രീനുകളുടെ മുന്നിലിരിക്കുന്നു എന്ന് കണ്ടെത്തി. അതില്‍ 8 മണിക്കൂര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ്, ജോലിക്കല്ല ചിലവാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ തങ്ങള്‍ നല്ല റോള്‍ മോഡലുകളെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 78% രക്ഷകര്‍ത്താക്കളും സ്വയം കരുതുന്നത്. മള്‍ട്ടീ മീഡിയ … Continue reading കൂടുതല്‍ മുതിര്‍ന്നവരും അവര്‍ കരുതുന്നതിനെക്കാള്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചിലവാക്കുന്നു

ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017

കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്. 2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന … Continue reading ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളോടൊപ്പം നില്‍ക്കൂ മ്യൂനിക്കേ!

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളിലേക്ക് ഒരു മാറ്റത്തിന് മ്യൂനിക് നഗരസഭ തയ്യാറാവുന്നു. അതൊരു തെറ്റായ നടപടിയാണെന്ന് ഞങ്ങള്‍ കരുതുന്നു. ആ തീരുമാനം പുന പരിശോധിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തീര്‍ച്ചയായും മ്യൂനിക് നഗരസഭക്ക് അവരുടെ IT infrastructure എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറുന്നത് വലിയ ഒരു തെറ്റാണ് എന്ന് പറയാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രത്യേകിച്ചും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്ന് മാറുന്നത് Accenture റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയല്ല. സേവനദാദാക്കളില്‍ നിന്നുള്ള … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറുകളോടൊപ്പം നില്‍ക്കൂ മ്യൂനിക്കേ!

വേഡ്പ്രസ് കേരള സംഗമം കൊച്ചിയില്‍

WordPress എന്നത് വെബ് സൈറ്റുകള്‍, ബ്ലോഗുകള്‍, ആപ്പുകള്‍ ഒക്കെ നിര്‍മ്മിക്കാനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. ലോകം മൊത്തമുള്ള വെബ്ബിന്റെ 27% വും ഇന്ന് പ്രവര്‍ത്തിക്കുന്നത് WordPress നാലാണ്. എളുപ്പത്തില്‍ പഠിക്കാനും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും ഉയര്‍ന്ന ഗുണമേന്മയുള്ളതിനാലുമാണ് വേഡ്പ്രസിന് ഇത്ര അധികം പ്രചാരം കിട്ടിയത്. ലോകം മൊത്തം ലക്ഷക്കണിന് ഡവലപ്പര്‍മാര്‍ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഷ്കരിക്കാനും വികസിപ്പിക്കാനുമായി പ്രവര്‍ത്തിക്കുന്നുണ്ട്. 6 കോടിയാളുകളാണ് അവരുടെ വെബ് സൈറ്റ് പ്രവര്‍ത്തിക്കാനായി ഇന്ന് വേഡ്പ്രസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെല്ലാം ഇടക്കിടെ ലോകത്തെ വിവിധ നഗരങ്ങളില്‍ … Continue reading വേഡ്പ്രസ് കേരള സംഗമം കൊച്ചിയില്‍

5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്

രാത്രിയില്‍ ഉണര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം നോക്കുകയോ അയക്കുകയോ ചെയ്യുന്നവരാണ് 5 ല്‍ 1 കുട്ടികള്‍ എന്ന് Journal of Youth Studies ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. ഈ രാത്രികാല പ്രവര്‍ത്തി കാരണം അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികള്‍ സ്കൂളുകളില്‍ മൂന്ന് മടങ്ങ് കൂടുതല്‍ ക്ഷീണിതരായി കാണപ്പെട്ടു. ഇത് കുട്ടികളുടെ സന്തോഷത്തേയും സുഖത്തേയും ബാധിക്കുന്നു. രാത്രിയില്‍ ഇങ്ങനെ ഇടക്കിടക്ക് ഉണര്‍ന്ന് സോഷ്യല്‍മീഡിയ അകൌണ്ട് പരിശോധിക്കുന്ന സ്വഭാവം ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. — … Continue reading 5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്

കൊമോംഗിസ്ഥാാനെക്കുച്ചുള്ള കൌതുകകരമായ ചരിത്രം

(“ബൌദ്ധിത സ്വത്തവകാശ”ത്തെ പൊട്ടിക്കാനുള്ള വാക്കാണത്) “ബൌദ്ധിത സ്വത്തവകാശം” എന്നത് എത്രമാത്രം വഴിതെറ്റിക്കുന്ന(misguided) വാക്കാണെന്ന് വ്യക്തമാക്കാനാണ് ഈ parable ഉപയോഗിച്ചത്. ഞാന്‍ “ബൌദ്ധിത സ്വത്തവകാശം” എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ incoherent ഉം ഒരു അമിത സാമാന്യവല്‍ക്കരണവുമായ, തമ്മില്‍ തമ്മില്‍ ഒരു ബന്ധവുമില്ലാത്ത പല നിയമങ്ങളെ ഒന്നിച്ച് ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഞാന്‍ എന്തിനെക്കുറിച്ചാണ് ആളുകള്‍ക്ക് സംസരിക്കുന്നത് എന്ന് ചിന്തിക്കാന്‍ കഴിയില്ല. ഈ നിയമങ്ങള്‍ പരസ്പര ബന്ധമുള്ളതും ഒരുപോലുള്ളതുമാണെന്ന് അവര്‍ക്ക് തീര്‍ച്ചയുണ്ട്. എങ്കിലും ചെറിയ വ്യത്യാസത്തിന്റെ പേരില്‍ ഞാന്‍ … Continue reading കൊമോംഗിസ്ഥാാനെക്കുച്ചുള്ള കൌതുകകരമായ ചരിത്രം

വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്

ഉള്ളടക്കം വായിക്കാനായി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു രീതി പ്രസിദ്ധീകരണ platforms ല്‍ വര്‍ദ്ധിച്ച് വരുകയാണ്. സുതാര്യ വെബ്ബ്(open web) എന്ന വ്യവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റമാണത്. 2015 ഡിസംബറില്‍ ഫേസ്ബുക്ക് അവരുടെ സ്വന്തം in-app browser പുറത്തിറക്കി. ഫേസ്ബുക്ക് ആപ്പില്‍ വരുന്ന ലിങ്കുകള്‍ കാണാനുള്ള ഒരു web-view ആണ് അടിസ്ഥാനപരമായി അത്. ചിലര്‍ക്ക് അത് ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളെ കഴിയുന്നത്ര സമയം ആപ്പിനകത്ത് തന്നെ നിര്‍ത്തുക എന്നതാണ്. അത് പരസ്യത്തിനുള്ള സാദ്ധ്യതയും … Continue reading വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്

സ്വതന്ത്ര സോഫ്റ്റ്‌വെയറിന് പ്രാധാന്യം കൊടുത്തുകൊണ്ട് റഷ്യന്‍ നിയമം

റഷ്യന്‍ ഫെഡറേഷന്റെ വിവിധ വകുപ്പുകളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി ജന പ്രതിനിധികള്‍ ഒരു നിയമം പാസാക്കി. പൊതു മേഖലയിലെ സ്ഥാപനങ്ങള്‍ കുത്തക ബദലുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന പ്രാദേശിക IT ബിസിനസിനും പ്രാധാന്യം നല്‍കണെന്നും, ആഗോള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘങ്ങളുമായും സമൂഹവുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അത് ആവശ്യപ്പെടുന്നു. — സ്രോതസ്സ് fsfe.org