അടുത്തത് എന്തിനായിരിക്കും ഏറ്റവും കൂടുതല്‍ ശ്രദ്ധ കിട്ടുക

https://archive.org/download/20230806/20230806.m4a Tristan Harris Facebook & Rethinking Big Tech | The Daily Show സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

തൊഴിലില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളികളെ ചൈനീസ് കാറ്റാടി കമ്പനി ജോലിക്കെടുക്കുന്നു

കുറയുന്ന കല്‍ക്കരി തൊഴിലും കൂടുന്ന പവനോര്‍ജ്ജ സാങ്കേതിക തൊഴിലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്താനായി വയോമിങ്ങിലെ പുതിയ തൊഴില്‍ പരിശീലന പദ്ധതി ശ്രമിക്കുന്നു. ചൈനയിലെ ഒരു പ്രധാന കാറ്റാടി നിര്‍മ്മാണ കമ്പനിയുടെ പ്രാദേശിക ശാഖയയ Goldwind Americas സൌജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയാണ്. Bureau of Labor Statistics ന്റെ കണക്ക് പ്രകാരം അമേരിക്കയിലെ പവനോര്‍ജ്ജ വ്യവസായ രംഗത്തെ തൊഴിലുകള്‍ കുതിച്ചുയരുകയാണ്. — സ്രോതസ്സ് greentechmedia.com | May 23, 2017

കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു

സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023

ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍

GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍

നമുക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിഷേധിക്കാനാവില്ല

https://archive.org/download/20230803/20230803.m4a Chris Hedges — source mintpressnews.com | Dec 27, 2021

വർഷങ്ങളോളം അപലപിച്ചിട്ടും ഡാറ്റ സ്‌ക്രാപ്പിംഗിന് മെറ്റാ പണം നൽകി

ഡാറ്റ ചുരണ്ടിയെടുക്കുന്നതിനെതിരെ മെറ്റ നിരന്തരം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് അത് അതേ പ്രവര്‍ത്തി സ്വയം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഒരേ കാരണത്താലാകണമെന്നില്ല. മുമ്പത്തെ കരാറുകാരായ Bright Data ന് എതിരായ കേസില്‍, മറ്റ് വെബ് സൈറ്റുകളെ scrape ചെയ്യുന്നതിന് തങ്ങളുടെ പങ്കാളികള്‍ക്ക് ഫേസ്ബുക്കിന്റെ ഉടമ പണം കൊടുത്തു എന്ന് കാണിക്കുന്ന നിയമ രേഖകള്‍ Bloomberg ന് കിട്ടി. — സ്രോതസ്സ് engadget.com | Jon Fingas | Feb 2, 2023

നിങ്ങള്‍ എണ്ണയുള്ള ഒരു രാജ്യാണെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടും

https://archive.org/download/20230801.3gp/20230801.mp4 Maz Jobrani