അടുത്തകാലത്ത് ശ്രീരേഖ കറുത്തമ്മയേക്കുറിച്ച് ഒരു ലേഖനമെഴുതി. [ഞാന്‍ വായിച്ചില്ല.] എന്നാല്‍ അത് ശ്രീരേഖ ഏതോ പ്രത്യേക ജാതിയില്‍ ജനിച്ചതു കൊണ്ടാണ് കറുത്തമ്മയേക്കുറിച്ച് അങ്ങനെയൊക്കെ തോന്നുന്നത് എന്ന വിമര്‍ശനം പലടത്തു നിന്നും കേട്ടു. ശ്രീരേഖ എന്ന പേരില്‍ നിന്ന് നമുക്ക് ആകെ കിട്ടുന്ന വിവരം അവര്‍ ഒരു സ്ത്രീയാണെന്നാണ്. അവരെക്കുറിച്ച് സ്ഥിരം പത്ര വാര്‍ത്തകള്‍ വരുന്നതിനാല്‍ അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാണെന്നും നമുക്കറിയാം. പക്ഷേ അവരുട ജാതിയോ? ജാതി വാല്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ അത് നമ്മുക്ക് അറിയാന്‍ നേരായ വഴിയില്ല. … Continue reading ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും
ടാഗ്: അഭിപ്രായം
ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല
പൊതുവെ അധികാരത്തിലുള്ളവര്‍ ശൈശവാവസ്ഥയിലുള്ള പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുയാണ് പതിവ്. വൈദ്യുതി ബോര്‍ഡിലെ സിവില്‍ എഞ്ജിനീയര്‍മാരുടെ സ്വാധീനത്താലാവാം ഇടതു പക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജത്തെ അവജ്ഞയാണ്. വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ അണക്കെട്ടുകള്‍, കല്‍ക്കരി, ആണവ നിലയങ്ങള്‍ പോലെ വമ്പന്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിയാത്തതാവാം കാരണം. സമ്പത്തിന്റെ സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ വലതുപക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജം പ്രീയമല്ല. എന്നാല്‍ തെറ്റൊന്നും പറയാനില്ലാത്ത ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച്* അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ വലതു പക്ഷം തുടക്കം മുതലേ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. … Continue reading ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല
ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്
ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടത് എന്നും ജനങ്ങളെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്. വിവരംകെട്ട യുക്തിരഹിതരായ ജനത്തെ അവരുടെ നന്മക്ക് വേണ്ടി മഹാന്മരായ നേതാക്കള്‍ ത്യാഗം സഹിച്ച് നയിക്കുന്നു. ദയാലുവും സ്നേഹനിധിയും നല്ലവനുമായ രാജാവിനെപ്പോലെ. തങ്ങള്‍പ്പെട്ട രാജാവിനെ തെരഞ്ഞെടുക്കാനുള്ള കലാപരിപാടികള്‍ ഇടക്കിടക്ക് നടത്തും. അതായത് നേതാക്കള്‍ അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കും. ജനം അവരെ പിന്തുടര്‍ന്നാല്‍ മതി എന്നാണ്. വോട്ട് ചെയ്യുക, പിന്നെ വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക. ഇതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ മാത്രമല്ല മാധ്യമങ്ങള്‍ക്കും … Continue reading ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്
എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു
താങ്കള്‍ക്കെത്ര ബോധമുണ്ട്?
നമ്മുടെ തലച്ചോറില്‍ 10000 കോടി ന്യൂറോണ്‍ എന്ന കോശങ്ങളുണ്ട്. കോശ മര്‍മ്മം അടങ്ങിയ ഒരു ഭാഗവും ഇതില്‍ നിന്ന് തുടങ്ങുന്ന വേരുകള്‍ പോലുള്ള ന്യൂറൈറ്റ് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗവുമുള്ളവയാണ് ഈ കോശങ്ങള്‍. ന്യൂറൈറ്റ് രണ്ട് തരമുണ്ട്. ഡെന്ട്രൈറ്റും ആക്സോണും. ഓരോ കോശവും തൊട്ടടുത്തുള്ള 5000 മുതല്‍ 10000 വരെ തൊട്ടടുത്തുള്ള കോശങ്ങളുടെ ന്യൂറൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ വേരുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ഇടക്ക് ഒരു വിടവുണ്ട്. ഇതാണ് സിനാപ്സ്. അതുകൊണ്ട് ഈ ബന്ധത്തെ സിനാപ്സ് ബന്ധം … Continue reading താങ്കള്‍ക്കെത്ര ബോധമുണ്ട്?
വൃത്തികെട്ട മലയാളികള്‍
മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്? ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual … Continue reading വൃത്തികെട്ട മലയാളികള്‍
പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
ക്ഷമിക്കണം, ഇത് സംഗീതത്തെക്കുറിച്ചുള്ള ലേഖനമല്ല. National Institute for Health ലെ Pascual-Leone യും സംഘവും ഒരു പരീക്ഷണം നടത്തി. അവര്‍ പിയാനോ ഉപയോഗിക്കാനറിയാത്ത സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. അവരെ മൂന്നു കൂട്ടമായി വിഭജിച്ചു. ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഓരോ ജോലിയും കൊടുത്തു. ദിവസത്തെ ജോലിക്ക് ശേഷം ചെറു കാന്തശക്തി പുറപ്പെടുവിക്കുന്ന കമ്പിച്ചുരുളിന് താഴെ അവര്‍ ഇരിക്കണം. ഉച്ചിയില്‍ നിന്നും ഇരു ചെവികള്‍ വരെയുള്ള തകിടില്‍ ഘടിപ്പിച്ച കമ്പിച്ചുരുളാണ് അവരുടെ തലച്ചോറിലെ motor … Continue reading പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
അദൃശ്യനായ സ്ത്രീപീഡകന്‍
കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. … Continue reading അദൃശ്യനായ സ്ത്രീപീഡകന്‍
ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്
പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ - 1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് … Continue reading ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്
രോഗം അകറ്റാന്‍ മായാവാദമോ?
തലച്ചോറിന്റെ ജനിതക തകരാറാല്‍ മദ്ധ്യവയസ്സ് മുതലുണ്ടാകുന്ന രോഗമാണ് Huntington's disease. രോഗം കൂടും തോറും രോഗിയുടെ മാംസ പേശികള്‍ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്ന രീതിയില്‍ ചലിക്കും. അതുകൊണ്ട് ഈ രോഗത്തെ Huntington chorea എന്നും വിളിക്കുന്നു. (നൃത്തത്തിന്റെ ഗ്രീക്ക് വാക്കാണ് chorea). അതോടൊപ്പം cognitive decline ഉം സ്വാഭവത്തിലുള്ള വ്യത്യാസവും ഉണ്ടാകും. തലച്ചോറിനുണ്ടാകുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഈ രോഗത്തിന് കാരണം ഒരേയൊരു ജീനാണ്.. അതുകൊണ്ട് ഗവേഷകര്‍ക്ക് എലിയുടെ ജീനില്‍ ഇതേ മാറ്റം ഉണ്ടാക്കി Huntington’s രോഗം … Continue reading രോഗം അകറ്റാന്‍ മായാവാദമോ?