സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ അങ്ങനെയൊന്നുണ്ടെന്ന് ഭാവിക്കില്ല. കാരണം 99% പേര്‍ക്ക് അത് കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍ അംഗീകരിക്കേണ്ടിവരും. ആ മനസാക്ഷിക്കുത്ത് ഒഴുവാക്കാനായി അങ്ങനെയൊന്ന് ഇല്ലന്ന് തന്നെ ഭാവിക്കും. ലോകം മൊത്തം സാമ്രാജ്യം വികസിപ്പിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആ സ്ഥലമെല്ലാം ആള്‍ താമസില്ലാത്ത പാഴ് ഭൂമിയാണെന്നും, … Continue reading പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍
ടാഗ്: അഭിപ്രായം
ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ … Continue reading ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്. കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. … Continue reading എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല
1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല
AC ചൂടാക്കുന്നത് എങ്ങനെയാണ്
ചൂടുകാലമായിരിക്കുകയാണല്ലോ. AC കമ്പനികളുടെ കൊയ്ത്തുകാലമാണത്. എല്ലാവരും ഒരു പച്ച സ്റ്റിക്കറും ഒട്ടിച്ച് ഗ്രീന്‍വാഷ്(പച്ചയടി) ചെയ്ത് നമുക്ക് സുഖ ശീത അവസ്ഥ നല്‍കാനായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലിറക്കിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ AC തണുപ്പിക്കുകയല്ല ചെയ്യുന്നത്. ശരിക്കും അത് ചൂടാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. സംശയമുണ്ടോ? എങ്കില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടിവരും. സാധാരണ ചൂട് കൂടിയ സ്ഥലത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്കാണ് താപം ഒഴുകുന്നത്. ACയുടെ കാര്യത്തില്‍ അതിന് വിപരീത ദിശയില്‍ താപത്തിന് ഒഴുകണം. അതായത് മുറിക്കകത്ത് നിന്ന് പുറത്തേക്ക് … Continue reading AC ചൂടാക്കുന്നത് എങ്ങനെയാണ്
മഹാത്മാ ഗാന്ധി മഹാത്മാവാണോ?
ഭാഗം 1: വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ? ഗാന്ധിയുടെ ആശയങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടെങ്കിലും ഒരു സംഭവം ഇന്നും പ്രാദേശികമായി സജീവമായി നില്‍ക്കുന്ന ഒന്നാണ്. ഗാന്ധിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് പരിശോധിക്കുന്നത് നല്ല കാര്യമാണ്. അതുമല്ല നമ്മേ വ്യക്തിനിഷ്ടമായി ബാധിക്കുന്ന കാര്യവുമല്ല അത്. വ്യക്തിനിഷ്ടമാകുമ്പോഴല്ലേ എന്റെ ജാതി നിന്റെ പാര്‍ട്ടി അവന്റെ നാട് എന്നൊക്കെ ചിന്ത വരൂ. അതുകൊണ്ട് നമുക്ക് ശരിക്കും സ്വതന്ത്രമായി അതിനെ കാണാന്‍ കഴിയും. പാലസ്തീന്‍ പ്രശ്നം ആണ് അത്. ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാജ്യം … Continue reading മഹാത്മാ ഗാന്ധി മഹാത്മാവാണോ?
എന്താണ് ആസൂത്രിത ജീവിതം
പല തലത്തിലുള്ള ആസൂത്രത ജീവിതമാണ് നമുക്കുള്ളത്. നാം ഉപയോഗിക്കുന്നതൊന്നും നാം നിര്‍മ്മിക്കുന്നവയല്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി അനേകം കാര്യങ്ങള്‍ നമുക്ക് വേണം. അതെല്ലാം നമുക്ക് വേണ്ട സമയത്ത് വേണ്ട അളവില്‍ എത്തിക്കുന്നതിന് വലിയ ആസൂത്രണം വേണം. അത് സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, നീതിന്യായം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ വിഭജിച്ചിരിക്കുന്ന സംവിധാനമാണ് ചെയ്യുന്നത്. നമ്മുടെ പ്രവര്‍ത്തികളും വന്‍തോതില്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. 8 മണിക്കൂര്‍ ജോലി ചെയ്ത് തിരിച്ച് വരുമ്പോള്‍ നമുക്ക് വാങ്ങാനായി അരി കടയിലെത്തിയിരിക്കും. അത് വേവിക്കാനുള്ള … Continue reading എന്താണ് ആസൂത്രിത ജീവിതം
വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?
ചുറ്റുമുള്ള വ്യക്തികളെ വിശകലനം ചെയ്യേണ്ട അവസരം നമുക്ക് നിത്യജീവിതത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതില്‍ നമ്മുടെ ചുറ്റുമുള്ള വ്യക്തികള്‍ നമ്മുടെ നിലനില്‍പ്പിനേയും സുസ്ഥിരതയേയും വളരേറെ സ്വാധീനിക്കുന്നതിനാല്‍ അവരെ നാം വിശകലനം ചെയ്യുന്നത് പരിണാമപരമായാണ്. ഒരു മൃഗത്തെ പോലെ നമുക്ക് ഗുണകരമായവരെ (നല്ലവര്‍) ചേര്‍ത്ത് നിര്‍ത്തുകയും ദോഷകരമായവരെ (ദുഷ്ടര്‍) അകറ്റി നിര്‍ത്തുകയും ചെയ്യുക. എന്നാല്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലവരോ? അവര്‍ വിദൂരത്തുള്ളവരാകാം. ചിലപ്പോള്‍ മരിച്ച് പോയവരാകാം. അവരെ എങ്ങനെ വിശകലനം ചെയ്യും. പരിണാമപരമായ ശീലം നമുക്കുള്ളതിനാല്‍ നാം അവരേയും … Continue reading വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?
ഫാസിസത്തിന്റെ ഘടന
ഫാസിസത്തിന് മൂന്ന് ഘടകങ്ങളുണ്ട്. 1. ഊര്‍ജ്ജ കേന്ദ്രം, 2. ബുദ്ധി കേന്ദ്രം, 3.ശരീരം 1. ഊര്‍ജ്ജ കേന്ദ്രം: ഫാസിസത്തിന്റെ ഊര്‍ജ്ജകേന്ദ്രം മുതലാളിത്തമാണ്. ശരിക്കും ഫാസിസത്തിന്റെ ഗുണഭോക്താക്കള്‍ ഇവരാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ വ്യവസ്ഥയുണ്ടാകുന്നത് തന്നെ. മുതലാളിത്തത്തിന്റെ സഹായമില്ലാതെ ഒരിക്കലും ഫാസിസത്തിന് നിലനില്‍ക്കാനും വളരാനും കഴിയില്ല. സത്യത്തില്‍ മുഖംമൂടിയില്ലാത്ത മുതലാളിത്തം തന്നെയാണ് ഫാസിസവും. നിയന്ത്രണങ്ങളൊന്നുമില്ലാത്ത മുതലാളിത്തം എന്നതാണ് ഫാസിസ്റ്റുകളുടെ മുദ്രാവാക്യം. അടുത്ത കാലത്ത് ബ്രസീലില്‍ അധികാരത്തിലെത്തിയ ഫാസിസ്റ്റ് ബോള്‍സനാരോ പരിസ്ഥിതി വകുപ്പിനെ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലന്നും കാര്‍ഷിക വകുപ്പ് … Continue reading ഫാസിസത്തിന്റെ ഘടന