മനുഷ്യന്റെ സ്വാഭാവികമായ ഒരു ചിന്താ രീതിയാണ് യുക്തിചിന്ത. അവനവന്റെ അതത് സമയത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുക എന്നതാണ് അത്. ഒരു തരത്തില്‍ നോക്കിയാല്‍ എല്ലാ എല്ലാ ജീവികളും ഇങ്ങനെയാണ് ചിന്തിക്കുന്നത്. എന്നാല്‍ ഓരോരുത്തവരുടേയും അറിവിന്റെ പരിമിതി അനുസരിച്ച് ആ യുക്തിചിന്തയിലൂടെ കണ്ടെത്തുന്ന നിഗമനങ്ങള്‍ ശരിയോ തെറ്റോ ആകാം. യുക്തിചിന്തക്ക് രണ്ട് പ്രധാന ശാഖകളുണ്ട്. 1. ഊഹത്തിലടിസ്ഥാനമായ യുക്തിചിന്ത മനുഷ്യര്‍ കാര്യങ്ങളെക്കുറിച്ച് ഊഹിച്ചും തര്‍ക്കിച്ചും കണ്ടെത്തുന്ന ഊഹാധിഷ്ഠിത സത്യങ്ങളാണവ. ചില ഊഹങ്ങള്‍ സത്യമാകുകയും ചിലത് … Continue reading എന്താണ് യുക്തിവാദം
ടാഗ്: അഭിപ്രായം
എന്താണ് ശാസ്ത്രത്തിന്റെ രീതി
ഒരിക്കല്‍ ബീഹാറില്‍ നിന്നുള്ള ഒരു സുഹൃത്തിനോട് ജനകീയ ശാസ്ത്ര സംഘടനകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളത്തില്‍ ശാസ്ത്രസാഹിത്യപരിഷത്തെന്ന് ഒരു സംഘടനയുണ്ടെന്ന് പറഞ്ഞു. പക്ഷേ ആ പേര് കേട്ട് സുഹൃത്ത് മുഖം ചുളിച്ചു. ആ പേര് തെറ്റാണെന്നാണ് അവന്റെ അഭിപ്രായം. ശാസ്ത്രം എന്നാല്‍ സയന്‍സിനെക്കുറിച്ചാണ് അതെന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, "ഓ വിഗ്യാന്‍". അതേ ഹിന്ദിയില്‍ ആധുനിക ശാസ്ത്രത്തെ വിഗ്യാന്‍ എന്നാണ് പറയുന്നത്. ശാസ്ത്രം എന്നാല്‍ ശാസിക്കുപ്പെടുന്നത്. പക്ഷേ മലയാളത്തില്‍ ഇതിന് രണ്ടിനും ഒരു വാക്കേയുള്ളു, ശാസ്ത്രം. ഇവിടെ നാം ചര്‍ച്ച … Continue reading എന്താണ് ശാസ്ത്രത്തിന്റെ രീതി
ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല
നടിയേ ആക്രമിച്ച പ്രശ്നം കൈവിട്ട് പോയതിനെ തുടര്‍ന്ന് താരങ്ങള്‍ ചാനലുകളിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയില്ല എന്നൊരു വാര്‍ത്ത പരക്കുന്നുണ്ട്. എന്തായാലും മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള കാര്യമാണ്. അല്ലെങ്കില്‍ ഈ കഴുതകളുടെ പൊങ്ങച്ചവും, ത്യാഗവും, ലോക വീക്ഷണവും ഒക്കെ കേള്‍ക്കേണ്ടിവന്നേനെ. എന്നാല്‍ അധികം അങ്ങ് നെഗളിക്കാന്‍ വരട്ടേ. കാരണം ഇത് അവര്‍ സ്വയം എടുക്കുന്ന തീരുമാനമാണ്. അതായത് അവര്‍ തരുന്ന ഒരു ഔദാര്യം. ഈ ഓണത്തിന് നീയൊക്കെ ഞങ്ങളെ കാണണ്ട. അല്ലാതെ മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കൊടുക്കുന്നതിന് ഒരു … Continue reading ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല
അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും
ഈ വാചകം മിക്ക ആളുകളും കേട്ടിട്ടുണ്ടാവും അല്ലേ? ക്ലൂ തരാം, കൃഷിയെക്കുറിച്ചാണ്. അതേ കീടനാശിനികളുടെ കുഴപ്പങ്ങളെക്കുറിച്ച് പറയുമ്പോള്‍ യുക്തിവാദികളും ശാസ്ത്രവാദികളും ഒക്കെ പറയുന്ന ഒരു വാദമാണിത്. "കീടനാശിനികള്‍ നിശ്ഛിത സമയം സൂര്യപ്രകാശമേറ്റാല്‍ അങ്ങ് വിഘടിച്ച് പൊയ്ക്കോളും." അഥവാ പോയില്ലെങ്കില്‍ കറിവെക്കുമ്പോള്‍ ഇത്തിരി വാളന്‍പുളി കൂടുതലിട്ടാ മതി, കീടനാശിനി അങ്ങ് വിഘടിച്ച് പൊയ്ക്കോളും! സമ്മതിച്ചു. എന്നാല്‍ ഈ "അങ്ങ്" എന്ന പ്രയോഗം എനിക്ക് തീരെ മനസിലാവാത്ത ഒരു കാര്യമാണ്. അങ്ങ് വിഘടിച്ച് പൊയ്ക്കോളും എന്ന്. എന്താണവര്‍ ഉദ്ദേശിക്കുന്നത്. കീടനാശിനി … Continue reading അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും
സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
ചുവപ്പും കൊടിയും ഇപ്പോള്‍ സിനിമാ രംഗത്തെ ഒരു ഫാഷനായി മാറിക്കഴിഞ്ഞു. എന്താണതിന് കാരണം. സാധാരണ രാഷ്ട്രീയ സംഘടനകളെക്കുറിച്ചുള്ള സിനിമകള്‍ക്ക് സമൂഹത്തിന്റെ അംഗീകരാരമോ സാമ്പത്തികവിജയമോ കിട്ടുന്നവയല്ല. ചിലപ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യം കാരണം ശ്രദ്ധിക്കപ്പെട്ടാമെന്നുമാത്രം. എന്നാല്‍ ഇപ്പോള്‍ അതല്ല ട്രന്റ്. നിര നിരയായി കമ്യൂണിസ സിനിമകള്‍ പടച്ച് വിടപ്പെടുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതാവാം ഒരു കാരണം. പക്ഷേ മുമ്പും ഇടത് പക്ഷം അധികാരത്തില്‍ വന്നിട്ടുണ്ടല്ലോ. ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ കൂടിയുണ്ട്. അംബാനി നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നു … Continue reading സഖാക്കളെ ഉന്മൂലനം ചെയ്യാന്‍ സിനിമകളും
വിനായകന്‍ അയ്യന്‍കാളിയാകുമ്പോള്‍ നാം കാണാതെ പോകുന്നതെന്ത്?
നടന്‍ വിനായകന് സംസ്ഥാന അവര്‍ഡ് കിട്ടി. വളരെ സന്തോഷം. കാരണം അദ്ദേഹത്തിന് കറുത്ത നിറമാണ്. കേരളത്തിലെ ജനങ്ങളുടെ 90% വും കറുത്തവരാണ്. സിനിമാക്കാരുടെ ആര്‍ഭാടം എന്നത് അവരുടെ പണം ആണ്. അതുകൊണ്ട് കറുത്തവനായ ദരിദ്ര വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത് നല്ലത്. പക്ഷേ ഞാന്‍ സിനിമയുടെ ആളല്ല. ഏത് സിനിമ ആയാലും അത് സാമൂഹ്യദ്രോഹമാണ് ചെയ്യുന്നു എന്നാണ് എന്റെ പക്ഷം. എന്നാല്‍ അത് എന്തുകൊണ്ടെന്ന വിശദീകരിക്കുക വിഷമമാണ്, അതുപോലെ അതല്ല ഈ കുറിപ്പിന്റെ ലക്ഷ്യവും. … Continue reading വിനായകന്‍ അയ്യന്‍കാളിയാകുമ്പോള്‍ നാം കാണാതെ പോകുന്നതെന്ത്?
സമാധാനപരമായ പ്രതിഷേധമാണ് ശരിയായ വഴി
സര്‍ക്കാരുകളുടെ അടിസ്ഥാനം എന്നത് ജനസമ്മതിയാണ്. നമ്മുടെ സമ്മതം കൊണ്ടാണ് ഇന്ന് നാം കാണുന്ന സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. വെറും ഒരു 10% ആളുകള്‍ അതിനെ വിസമ്മതിച്ചാല്‍ എത്ര വലിയ ഏകാധിപതിയായാലും ശരി, ഉരുക്കു കോട്ടകള്‍ നിമിഷ നേരം കൊണ്ട് തവിടുപൊടിയാവും. അതാണ് ലോകം മൊത്തമുള്ള ചരിത്രം നമ്മേ പഠിപ്പിക്കുന്നത്. ജനത്തിന് അടിച്ചമര്‍ത്തുന്നവനെക്കുറിച്ച് ഭയം ഇല്ലാതാകുമ്പോള്‍ അത് താനെ സംഭവിക്കും. ജനത്തിന്റെ പ്രശ്നങ്ങള്‍ നാം ധാരാളം പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അതിലേതെങ്കിലുമൊന്നിന് ഒരു പരിഹാരം നിങ്ങള്‍ക്കുണ്ടെന്ന് കരുതുക. നിങ്ങള്‍ അത് നടപ്പാക്കാന്‍ … Continue reading സമാധാനപരമായ പ്രതിഷേധമാണ് ശരിയായ വഴി
ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017
കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്. 2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന … Continue reading ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017
കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല
പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം. എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. … Continue reading കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല
വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?
വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു … Continue reading വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?