സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ പുതിയതാണ് നികുതി മാറ്റങ്ങള്‍. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സംഖ്യകള്‍. സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് അന്താരാഷ്ട്ര ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും $4.1 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര നാണയ നിധി(IMF) പറഞ്ഞു. അതില്‍ $2.7 ട്രില്ല്യാണ്‍ ഡോളര്‍ നഷ്ടം അമേരിക്കയിലാണ് സംഭവിച്ചത്. വാള്‍സ്ട്രീറ്റിന് വേണ്ടി അമേരിക്കന്‍ നികുതിദായകര്‍ കൊടുക്കേണ്ടിവരുന്ന വില അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനേക്കാള്‍ … Continue reading എന്ത് പ്രശ്നം? ഞങ്ങടെ വഴിയില്‍ നിന്ന് മാറടാ
ടാഗ്: അമേരിക്ക സാമ്രാജ്യം
ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം
അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനികളെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനേക്കുറിച്ച് അന്വേഷണം വേണം എന്ന് അഫ്ഗാനിസ്ഥാനിലെ മുമ്പത്തെ പ്രധാന മന്ത്രിയായ Ahmad Shah Ahmadzai ആവശ്യപ്പെട്ടു. “അവര്‍ ചെയ്യേണ്ടിയിരുന്ന കാര്യത്തെക്കാള്‍ വ്യത്യസ്ഥമായ കാര്യമാണ് ഇത്” എന്ന് Ahmadzai പറഞ്ഞു. Pashto, Dari പ്രദേശത്ത് ബൈബിള്‍ എങ്ങനെ വിതരണം ചെയ്യണം എന്നതിനെക്കുറിച്ച് Bagram Air Base ല്‍ പട്ടാളക്കാര്‍ ചര്‍ച്ചചെയ്യുന്നത് അല്‍ജസീറ ചാനല്‍ വീഡിയോയില്‍ കണ്ടതിന്റെ പ്രതികരണമായാണ് Ahmadzai അങ്ങനെ പറഞ്ഞത്. എന്നാല്‍ അഫ്ഗാനികളെ മതപരിപര്‍ത്തനം ചെയ്യാനുള്ള പ്രവര്‍ത്തനം നടത്തുന്നില്ല എന്ന് … Continue reading ക്രിസ്ത്യന്‍ സൈന്യത്തിന്റെ കുരിശുയുദ്ധം
യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം
US Census Bureau പുതിയ American Community Survey (ACS) ഡാറ്റ പ്രസിദ്ധീകരിച്ചു. 2008 ല്‍ രാജ്യത്തെ ജനങ്ങളുടെ പൊതു സ്വഭാവം ഇതില്‍ പ്രകടമാണ്. ജോലിക്കായുള്ള യാത്രക്ക് കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2007 - 2008 കാലത്ത് 75.5% ല്‍ നിന്ന് കുറഞ്ഞ് 76.1% ആയി. 2008 ലെ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങള്‍: വീടുകളുടെ എണ്ണം 0.6% ഉയര്‍ന്ന് 113,101,329 ആയി. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 2007 ലെ 4.9% ല്‍ നിന്ന് 2008 … Continue reading യാത്രയിലും വാഹന ഉടമസ്ഥതയിലും ചെറിയ മാറ്റം
സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍
CIA യും FBI യും അമേരിക്കയിലും വിദേശത്തും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് 1970 കളുടെ പകുതിയില്‍ ഐഡഹോയില്‍(Idaho) നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ഫ്രാങ്ക് ചര്‍ച്ച് ന്റെ നേതൃത്വത്തിലുള്ള US Senate കമ്മറ്റി വലിയ പരിശോധന നടത്തി. തദ്ദേശിയമായ ചാരപ്പണിയും, CIA നടത്തിയ വിദേശരാഷ്ട്രത്തലവന്‍മാരുടെ വധശ്രമങ്ങളും, ഇടതുപക്ഷ സംഘടനകളില്‍ FBI യും CIA യും നടത്തിയ നുഴഞ്ഞ്കയറ്റങ്ങളും ഒക്കെ പല വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണം പരിശോധിച്ചു. നമ്മുടെ സ്വകാര്യജീവിതത്തെ ഉറ്റുനോക്കുന്നത് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നു. FBI ക്കും CIA … Continue reading സ്വന്തം പൌരന്‍മാരെ സംശയിക്കുന്ന സര്‍ക്കാര്‍
ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം
ജോര്‍ജ്ജിയയിലെ Douglas county യില്‍ 24 മണിക്കൂര്‍ 21 ഇഞ്ച് മഴ രേഖപ്പെടുത്തി എന്ന് NYT രേഖപ്പെടുത്തി. അറ്റ്‌ലാന്റയില്‍ 72 മണിക്കൂര്‍ നേരം 15 - 20 ഇഞ്ച് മഴയും പെയ്തു. 100 വര്‍ഷത്തിനിടക്ക് നടന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് climateprogress.org 2004 ല്‍ Journal of Hydrometeorology ല്‍ NOAA’s National Climatic Data Center നടത്തിയ “Over the contiguous United States, precipitation, temperature, streamflow, … Continue reading ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം
മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല
കല്‍ക്കരി താപനിലയത്തില്‍ നിന്ന് വരുന്ന മഞ്ഞ പുകയെക്കുറിച്ച് ആളുകള്‍ വളരെക്കാലമായി പരാതി പറയുന്നുണ്ട്. അത് അവരുടെ കാറുകളില്‍ ഒരു പാടപോലെ പറ്റിപ്പിടിക്കുന്നു. കല്‍ക്കരി മാലിന്യങ്ങള്‍ വീടിന്റെ പിന്നാമ്പുറത്തും വീഴുന്നു. ന്യൂയോര്‍ക്കും ന്യൂ ജഴ്സിയും ഉള്‍പ്പടെ 5 സംസ്ഥാനങ്ങള്‍ വായൂ മലിനീകരണം ശ്വാസകോശ രോഗങ്ങളും അമ്ല മഴയുമുണ്ടാക്കുന്നു എന്ന് പറഞ്ഞ് നിലയത്തിന്റെ ഉടമയായ Allegheny Energy കമ്പനിക്കെതിരെ കേസ് കൊടുത്തു. നിലയത്തിന്റെ വായൂമലിനീകരണം തടയാന്‍ scrubbers സ്ഥാപിക്കാമെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് Allegheny Energy തീരുമാനമെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് … Continue reading മലിനീകരണത്തിന് എളുപ്പത്തിലുള്ള പരിഹാരമില്ല
ആസ്ബസ്റ്റോസിനാല്‍ ഒരു വധശിക്ഷ
നൂറുകണക്കിന് ഖനി തൊഴിലാളികളും അവരടെ കുടുംബാംഗങ്ങളും മരിച്ചു. വിഷ ആസ്ബസ്റ്റോസ് കാരണം 1,200 പേരെങ്കിലും രോഗികളായി. Libby യിലെ ആളുകള്‍ എന്തുകൊണ്ട് മരിക്കുന്നു എന്നത് W.R. Grace ന് 1963 ല്‍ ഖനി കൊണ്ടുവന്നപ്പോള്‍ മുതലേ അറിയാമായിരുന്നു. എന്നാല്‍ 30 വര്‍ഷം അത് ഖനിയുടെ ഉടമായായി ഇരുന്നു. അത് നിര്‍ത്തിയില്ല. കമ്പനി അധികൃതരും ഉന്നത ഉദ്യോഗസ്ഥരും ആസ്ബസ്റ്റോസിന്റെ അപകടത്തെ മറച്ചുവെക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ പതിനായിരക്കണക്കിന് ആഭ്യന്തര രേഖകളും കോടതി രേഖകളും സാക്ഷി. ഫെഡറല്‍ അന്വേഷകര്‍ ഖനി തൊഴിലാളികളുടെ ആരോഗ്യം … Continue reading ആസ്ബസ്റ്റോസിനാല്‍ ഒരു വധശിക്ഷ
ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത
ആസ്ബറ്റോസ് അവിടെയുണ്ടെന്ന് 1963 ല്‍ ഖനി വാങ്ങുന്നതിന് മുമ്പ് Grace ന് അറിയാമായിരുന്നു. അത് യഥാര്‍ത്ഥത്തിലൊരു നറുക്കെടുപ്പായിരുന്നു. എന്തെങ്കിലും ഒരു വാണിജ്യ ഉപയോഗം കണ്ടെത്താനാവും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അങ്ങനെ പണവുമുണ്ടാക്കാമെന്നും അവര്‍ മനക്കോട്ട കെട്ടി. എന്നാല്‍ Libby യിലെ നാരുകള്‍ക്ക് ആവശ്യത്തിന് ബലമില്ല. അങ്ങനെ അത് ഒരു മാലിന്യം ആയി. Grace ന് മുമ്പ് ഖനി പ്രവര്‍ത്തിപ്പിച്ചിരുന്ന കമ്പനി വര്‍ഷം തോറും ജോലിക്കാരെ എക്സ്-റേ ടെസ്റ്റിനും ശ്വാസകോശ ടെസ്റ്റുകള്‍ക്കും വിധേയമാക്കുമായിരുന്നു. ഇത് Grace ഉം വര്‍ഷങ്ങളോളം … Continue reading ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത
യുദ്ധം നിയമവിരുദ്ധമാണ്
ദരിദ്ര സംസ്ഥാമായ ന്യൂമെക്സികോ അമേരിക്കയില്‍ നിന്ന് വിട്ടുമാറിയാല്‍ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ആണവശക്തിയായിരിക്കും. അത് ആണവായുധങ്ങളുടെ കാര്യത്തില്‍ ഒന്നമാതാണ്. സൈനികചിലവിന്റെ കാര്യത്തിലും ഒന്നാമതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടേയും, ഗാര്‍ഹിഅതിക്രമങ്ങളുടേയും, ആത്മഹത്യയുടേയും, ഏറ്റവും മോശം വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ ഒന്നാമതാണ്. ഭൂമി അവിടെ ആണവമാലിന്യങ്ങള്‍ ചവറ്റുകൊട്ടയാണ്. അല്‍ബക്വര്‍ക്കി(Albuquerque)യില്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള വിമാനത്താവളം. അണുബോംബിന്റെ ജന്മസ്ഥലമായ ലോസ് അലമോസില്‍ (Los Alamos) ബുഷ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായം വലിയ വളര്‍ച്ചയിലായിരുന്നു. അയാള്‍ ശതകോടികള്‍ അവിടേക്കൊഴുക്കി. പുതു തലമുറയില്‍ … Continue reading യുദ്ധം നിയമവിരുദ്ധമാണ്
അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്
പാകിസ്ഥാനിലെ പത്രമായ The News പറയുന്നതനുസരിച്ച് അമേരിക്കയുടെ ഡ്രോണ്‍ ബോംബിടല്‍ കാരണം 2006 ന് ശേഷം 687 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആ സമയത്ത് അമേരിക്കയുടെ ഇരപിടിയന്‍ ഡ്രോണുകള്‍ 60 ആക്രമണങ്ങള്‍ പാകിസ്ഥാനകത്ത് നടത്തുകയുണ്ടായി. എന്നാല്‍ 10 ആക്രമണങ്ങള്‍ മാത്രമേ ലക്ഷ്യത്തില്‍ കൊണ്ടൊള്ളു. പൊതുജനത്തിനെതിരായ ഈ ക്രൂരത വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം വിട്ടുതരണമെന്ന് അമേരിക്കയോട് പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രം Dawn പറയുന്നു. ഡ്രോണുകള്‍ക്കായുള്ള സാമ്പത്തികം 100% ല്‍ അധികം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്