കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു

വോട്ടവകാശ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിധി Wisconsin അപ്പീല്‍ കോടതി പുറപ്പെടുവിച്ചു. രണ്ട് ലക്ഷം ആളുകളെ സമ്മതിദാന പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തെയാണ് കോടതി തടഞ്ഞത്. Wisconsin Institute for Law & Liberty എന്ന യാഥാസ്ഥിതിക നിയമ സംഘത്തിന്റെ ആവശ്യം 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പായി 209,000 പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നായിരുന്നു. 4th District Court of Appeals കേസ് പരിഗണിക്കുന്നതിനാല്‍ സമ്മതിദായകരെ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. … Continue reading രണ്ട് ലക്ഷം ആളുകളെ സമ്മതിനാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം വിസ്കോണ്‍സിന്റെ കോടതി തള്ളിക്കളഞ്ഞു

അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ അതിസമ്പന്നരായ വെറും 25 പേര്‍ $140 കോടി ഡോളര്‍ ആണ് തെരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് (super PACs) ഒഴുക്കിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനായി കോര്‍പ്പറേറ്റുകള്‍ $50 കോടി ഡോളര്‍ ചിലവാക്കി. Public Citizen ന്റെ റിപ്പോര്‍ട്ടുകളിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ജനുവരി 21, 2010 ന് അമേരിക്കയുടെ സുപ്രീം കോടതി Citizens United v. Federal Election Commission കേസില്‍ കുപ്രസിദ്ധമായ ഒരു വിധി പ്രഖ്യാപിച്ചതിന് ശേഷം വെറും 25 അതി സമ്പന്നരായ സംഭാവനക്കാരാണ് പകുതിക്കടത്ത് … Continue reading അതിസമ്പന്നരായ 25 പേര്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ $140 കോടി ഡോളര്‍ ചിലവാക്കി

‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല

ഡമോക്രാറ്റിക് 2020 പ്രസിഡന്റ് പ്രൈമറികളിലെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് AIPAC ന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചു. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളെ തള്ളിക്കളയുന്ന ഈ സംഘത്തിന്റെ ആശയങ്ങള്‍ കാരണമാണ് അത്. "ഇസ്രായേലിലെ ജനങ്ങള്‍ക്ക് സമാധാനപരമായും സുരക്ഷിതത്തോടും ജീവിക്കാനുള്ള അവകാശമുണ്ട്. പാലസ്തീന്‍കാര്‍ക്കും അതേ അവകാശങ്ങളുണ്ട്. പാലസ്തീന്‍കാരുടെ അവകാശങ്ങളെ എതിര്‍ക്കുന്ന മതഭ്രാന്തന്‍മാര്‍ക്ക് AIPAC വേദി ഒരുക്കിക്കൊടുക്കുന്നു. ആ കാരണത്താല്‍ ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല," എന്ന് സാന്റേഴ്സ് പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ എലിസബത്ത് വാറനും AIPAC … Continue reading ‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല

നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി

സ്വന്തം പണത്തില്‍ നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല്‍ താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്‍മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില്‍ ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല്‍ Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് … Continue reading നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി