ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു

മുമ്പ് Reckitt Benckiser എന്ന് അറിയപ്പെട്ടിരുന്ന, ആയിരക്കണക്കിന് വീട്ടുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു എന്ന് Oxfam പുറത്തുവിട്ട റിപ്പോര്‍ട്ട്. 2012 ല്‍ പ്രസിദ്ധമായ നികുതി സ്വര്‍ഗ്ഗങ്ങളായ നെതര്‍ലാന്‍ഡ്സ്, ദുബായ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഈ കമ്പനി ‘hubs’ രൂപീകരിച്ചു. ഇതി വഴി RBയുടെ ഫലപ്രദമായ നികുതി വലിയ രീതിയില്‍ കുറക്കാനായി. 2011 ല്‍ 26.5% ആയിരുന്നത് 2015 ല്‍ 21% ഉം 2016 ല്‍ 23% ഉം ആയി കുറച്ചു. Oxfam കണക്കാക്കിയതനുസരിച്ച് 2014 … Continue reading ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ RB നികുതി വെട്ടിപ്പ് നടത്തുന്നു →

മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു

2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody's Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം … Continue reading മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു →

നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു?

നികുതി സ്വര്‍ഗ്ഗമുപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന കമ്പനികള്‍ക്ക് lucrative കരാറുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്നു. Panama Papers ല്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. Canadians for Tax Fairness ഉം തൊഴിലാളി യൂണിയന്‍ Unite Here ഉം ചേര്‍ന്ന നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ ആ റിപ്പോര്‍ട്ട് Minister of Public Works and Government Services (PWGS) അയച്ചുകൊടുത്തിട്ടുണ്ട്. വിദേശത്തുള്ള നികുതി സ്വര്‍ഗ്ഗങ്ങളിലേക്ക് പണം … Continue reading നികുതി സ്വര്‍ഗ്ഗമുപയോഗിക്കുന്നര്‍ക്ക് എന്തിന് സര്‍ക്കാര്‍ കരാര്‍ കൊടുക്കുന്നു? →

2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല

ലാഭകരമായിരുന്ന 15,080 കമ്പനികള്‍ക്ക് കൊടുത്ത നികുതി ഇളവുകള്‍ കാരണം അവരുട ശരിക്കുള്ള നികുതി പൂജ്യം ആയി. ചിലരുടെ കാര്യത്തില്‍ അത് പൂജ്യത്തിനും താഴേക്ക് പോയി. 2015-16 കാലത്തെ ലഭ്യമായ നികുതി വിവരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വിശകലനമായ Revenue Impact of Tax Incentives under the Central Tax System ല്‍ നിന്നും IndiaSpend നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്. ഈ അസ്വാഭാവികത ഇല്ലാതാക്കാനാണ് 1980കളുടെ അവസാനം കേന്ദ്ര സര്‍ക്കാര്‍ minimum alternate tax (MAT) കൊണ്ടുവന്നത്. … Continue reading 2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല →

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം. 1968 ല്‍ American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്‍ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ച് അതില്‍ പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്: “CO2 ന്റെ നില തുടര്‍ന്നും … Continue reading മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു →

ട്രക്കുകളുടെ മലിനീകരണത്തില്‍ കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്‌ലറിന് എതിരെ കേസ് കൊടുത്തു

ഉദ്‌വമന നിയന്ത്രണങ്ങളെ മറികടക്കാന്‍ നിയമവിരുദ്ധ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന കാരണത്താല്‍ അമേരിക്കയില്‍ നിയമ വകുപ്പ് Fiat Chrysler ന് എതിരെ കേസ് കൊടുത്തു. ഒരു ലക്ഷത്തിലധികം ട്രക്കുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ അവര്‍ സ്ഥാപിച്ചതായി EPA ആരോപിക്കുന്നു. അതുവഴി ഈ വാഹനങ്ങള്‍ക്ക് പുക നിയന്ത്രണത്തെ മറികടന്ന് കൂടുതല്‍ മലിനീകരണം നടത്താനാകും. ലോകം മൊത്തം 1.1 കോടി വാഹനങ്ങളില്‍ കൃത്രിമ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് നിയന്ത്രണത്തെ മറികടന്നതായി മറ്റൊരു വാഹന കമ്പനിയായ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചു. അനുവദനീയമായ മലിനീകരണ പരിധിയേക്കാള്‍ 40 … Continue reading ട്രക്കുകളുടെ മലിനീകരണത്തില്‍ കൃത്രിമം കാട്ടിയതിന് അമേരിക്ക ഫിയറ്റ് ക്രൈസ്‌ലറിന് എതിരെ കേസ് കൊടുത്തു →

പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല

ബോധപൂര്‍വ്വം ചെയ്യുന്ന പ്രകോപനപരമായ തലക്കെട്ടുകള്‍ തീര്‍ച്ചയായും സത്യമാകില്ല: പനാമ പേപ്പര്‍ അപവാദത്തില്‍ നികുതി വ്യക്തമായും ഭയങ്കരമായും പ്രധാനപ്പെട്ട വശമാണ്. അത് ലോകം മൊത്തമുള്ള സര്‍ക്കാരുകള്‍, ഉന്നതര്‍, അവരുടെ ഉപദേശികള്‍ തുടങ്ങിയവരെ തുടര്‍ച്ചയായ അലോസരമാ അത്. എന്നാല്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ അതിനെ ‘നികുതി’ എന്നതിലേക്ക് ചുരുക്കി കാണുന്നു. പലരും അതിനെ “പനാമ നികുതി ഒഴുവാക്കല്‍ അപവാദം” എന്നോ അതിന്റെ വകഭേദ പ്രയോഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. എന്താണ് സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള തെറ്റിധാരണ പ്രചരിപ്പിക്കുന്നതിന് അത് കാരണമാകുന്നു. ആദ്യമായി നികുതി വാക്കുകളില്‍ … Continue reading പനാമ പേപ്പറുകള്‍ നികുതിയെക്കുറിച്ചുള്ളതല്ല →

അന്തര്‍ദേശീയ സാമ്പത്തിക കോര്‍പ്പറേഷനേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്‍ട്ട്

International Finance Corporation (IFC) നേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് ഓക്സ്ഫാമിന്റെ പുതിയ റിപ്പോര്‍ട്ട് വന്നു. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍: sub-Saharan ആഫ്രിക്കയിലെ സാമ്പത്തിക നിക്ഷേപത്തിനായി 2015 ല്‍ ലോക ബാങ്കിന്റെ സ്വകാര്യ വായ്പ വിഭാഗമായ IFC ല്‍ നിന്ന് 68 കമ്പനികള്‍ വായ്പ വാങ്ങി. കഴിഞ്ഞ വര്‍ഷത്തെ sub-Saharan ആഫ്രിക്കയിലെ IFC യുടെ നിക്ഷേപത്തിന്റെ 84% വും കിട്ടിയിരിക്കുന്നത് ഈ കമ്പനികള്‍ക്കാണ്. US$342.2 കോടി ഡോളര്‍ മൊത്തം തുക വരുന്ന 68 പ്രൊജക്റ്റുകളാണ് 2015 ല്‍ … Continue reading അന്തര്‍ദേശീയ സാമ്പത്തിക കോര്‍പ്പറേഷനേയും നികുതി സ്വര്‍ഗ്ഗങ്ങളേയും കുറിച്ച് റിപ്പോര്‍ട്ട് →

ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍

75 കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസമാണെങ്കില്‍ കൂടിയും B-8 നെക്കുറിച്ചുള്ള എല്ലാം തട്ടിപ്പാണ്. ഒരു ജോലിക്കാരും ഇല്ല, ഒരു ആസ്തിയുമില്ല, ശരിക്കും പറഞ്ഞാല്‍ ഒരു ബിസിനസുമില്ല. അത് വെറും ഒരു വിലാസം മാത്രമാണ്. ഡല്‍ഹിയിലെ 41,448 പുറന്തോട് കമ്പനികള്‍(shell companies) ഉപയോഗിക്കുന്ന 6,460 തപാല്‍ വിലാസങ്ങളിലൊന്ന് മാത്രമാണ് അത്. നിഴല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയാവുന്ന ഒന്നാണ് പുറന്തോട് കമ്പനികള്‍. അഴിമതിയേയും ‘കറുത്ത പണ’ത്തേയും ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്ര മോഡി ചംക്രമണത്തിലിരിക്കുന്ന 86% നോട്ടുകള്‍ പിന്‍വലിച്ച അവസരത്തില്‍ … Continue reading ഇന്‍ഡ്യയുടെ ദേശീയ നികുതി സ്വര്‍ഗ്ഗങ്ങള്‍ →

സ്പെയിനിലെ രാജകുമാരി ക്രിസ്റ്റീനയെ നികുതി തട്ടിപ്പ് കേസില്‍ നിന്ന് മോചിപ്പിച്ചു

ഭര്‍ത്താവിനെ നികുതി തട്ടിപ്പ് നടത്താന്‍ സഹായിച്ചു എന്ന ഒരു വര്‍ഷമായി നടന്നവരുന്ന കേസില്‍ നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് Iñaki Urdangarin നെ ആറ് വര്‍ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു. — സ്രോതസ്സ് theguardian.com