വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു

ഒരു സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം 14.3 കോടി ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit reporting agency ആയ Equifax കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിത്. Social Security നമ്പര്‍ (നമ്മുടെ ആധാര്‍ പോലുള്ളത്), ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ മറ്റ് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ച്ച കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം Equifax ന്റെ ഏറ്റവും മുകളിലുള്ള മൂന്ന് അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ … Continue reading വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു →

തെറ്റായ അവകാശവാദങ്ങളുടെ കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ $75 ലക്ഷം ഡോളര്‍ കൊടുക്കും

fentanyl-അടിസ്ഥാനമായ തങ്ങളുടെ മരുന്ന് Abstral എഴുതാന്‍ വേണ്ടി ഡോക്റ്റര്‍മാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ (Galena Biopharma) $75 ലക്ഷം ഡോളര്‍ കൊടുക്കും. False Claims Act ന്റെ അടിസ്ഥാനത്തില്‍ ഒരു whistleblower കേസ് കൊടുത്തതിന് ശേഷമാണിത്. ഡോക്റ്റര്‍മാര്‍ ഈ മരുന്ന് എഴുതാന്‍ വേണ്ടി Galena Biopharma പലതരത്തിലുള്ള കൈക്കൂലികളാണ് കൊടുത്തത്.. ഉയര്‍ന്ന തോതില്‍ മരുന്നഴുതുമ്പോള്‍ ഡോക്റ്റര്‍മാര്‍ക്കും ജോലിക്കാര്‍ക്കും 85 സൌജന്യ ഊണ്, ഡോക്റ്റര്‍മാര്‍ക്ക് $5,000 ഡോളര്‍ പാരിതോഷികം, പരിപാടികളില്‍ പങ്കെടുത്ത് … Continue reading തെറ്റായ അവകാശവാദങ്ങളുടെ കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ $75 ലക്ഷം ഡോളര്‍ കൊടുക്കും →

ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ

ഗിനിയയില്‍ (Guinea) ജനിച്ച വാള്‍സ്ട്രീറ്റ് ബാങ്കുകാരനെ 7 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് $85 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി, അത് അമേരിക്കയിലേക്ക് കടത്തി വെളുപ്പിച്ചതാണ് കുറ്റം. ഗിനിയയിലെ ഇരുമ്പ്, സ്വര്‍ണ്ണം, വജ്രം, ബോക്സൈറ്റ് എന്നിവ ഖനനം ചെയ്യാന്‍ China International Fund Ltd. ന് പ്രത്യേകമായ അവകാശം നല്‍കി സഹായിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പണം സ്വീകരിച്ചതിന് Mahmoud Thiam നെ ശിക്ഷിച്ചു. ന്യൂയോര്‍ക്കിലെ Merrill Lynch & … Continue reading ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ →

അയോവയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കി

ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31

നെതന്യാഹുവിന്റെ കൈക്കൂലി അന്വേഷണം നടന്നുകൊണ്ടിരിക്കെ അഴിമതിക്കെതിരെ ആയിരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി

ഇസ്രായേലില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അറ്റോര്‍ണി ജനറലിന്റെ വീടിന് മുമ്പില്‍ അഴിമതിക്കെതിരേയും പ്രസിഡന്റ് നെതന്യാഹുവിനെതിരേയും പ്രതിഷേധ പ്രകടനം നടത്തി. കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന കേസില്‍ നെതന്യാഹു ക്രിമിനല്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഉപകാരത്തിനായി $1.3 ലക്ഷം ഡോളര്‍ വിലവരുന്ന സിഗാര്‍, ഷാമ്പേയിന്‍ തുടങ്ങിയ നെതന്യാഹു കച്ചവടം നടത്തി. ഇസ്രായിലിലെ പ്രമുഖ പത്രത്തില്‍ അനുകൂല മാധ്യമസ്ഥാനം കിട്ടുന്നതിനായി അദ്ദേഹം ഉപകാരങ്ങള്‍ കൈമാറി എന്ന് രഹസ്യ റിക്കോഡിങ്ങിന്റെ ചോര്‍ന്ന സംഭാഷണപകര്‍പ്പ്‌ വ്യക്തമാക്കുന്നു. — സ്രോതസ്സ് democracynow.org 2017-08-15

$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു

New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു →

SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു

Securities and Exchange Commission (SEC) ആരോപിക്കുന്ന ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ Halliburton Company $2.92 കോടി ഡോളര്‍ പിഴ അടച്ചു. എണ്ണപാട സേവനങ്ങളുടെ ലാഭകരമായ കരാറുകള്‍ കിട്ടുന്നതിന് അംഗോളയിലെ പ്രാദേശിക കമ്പനിക്ക് പണം കൊടുത്തതിന്റെ രേഖകളിലും Foreign Corrupt Practices Act (FCPA) ലെ ആഭ്യന്തര അകൌണ്ടിങ്ങ് നിയന്ത്രണ സംവിധാനങ്ങളും കമ്പനി ലംഘിച്ചു എന്നതാണ് ആരോപണം. Halliburton ന്റെ മുമ്പത്തെ പ്രസിഡന്റ് Jeannot Lorenz കമ്പനി നടത്തിയ ലംഘനങ്ങള്‍ക്ക് $75,000 ഡോളര്‍ പിഴയും അടക്കാമെന്ന് സമ്മതിച്ചു. — … Continue reading SEC FCPA കുറ്റങ്ങള്‍ എതിര്‍ക്കാതെയും സമ്മതിക്കാതെയും ഹാലിബര്‍ട്ടണ്‍ $2.92 കോടി ഡോളര്‍ അടച്ചു →

കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു

Wells Fargo യില്‍ നിന്ന് വാഹന വായ്പയെടുത്ത 8 ലക്ഷത്തിലധികം ആളുകള്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിക്കുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അതിന് വേണ്ടി പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. അപകട നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിയുള്ള അനാവശ്യമായ ഈ വാഹന ഇന്‍ഷുറന്‍സ് കാരണം 2.74 ലക്ഷം ഉപഭോക്താക്കള്‍ കൃത്യവിലോപം ചെയ്തു, 25,000 പേരുടെ വാഹനം ജപ്തിചെയ്യുകയും ചെയ്തു എന്ന് New York Times ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് … Continue reading കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു →

നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു

അമേരിക്കയിലേക്ക് വെളുപ്പിച്ച് കടത്തിയ വിദേശ അഴിമതി കുറ്റം ആരോപിക്കുപ്പെടുന്ന $14.4 കോടി ഡോളര്‍ വില വരുന്ന ആസ്തികള്‍ തിരിച്ച് പിടിക്കാനും കണ്ടുകെട്ടാനും വേണ്ടി ഒരു സിവില്‍ കേസ് എടുത്തിരിക്കുന്നു എന്ന് Department of Justice കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. Acting Assistant Attorney General Kenneth A. Blanco, FBIയുടെ Washington Field Office ലെ Assistant Director in Charge Andrew W. Vale ഉം, FBIയുടെ Criminal Investigative Division ന്റെ Assistant Director … Continue reading നൈജീരിയയിലെ എണ്ണ വ്യവസായത്തില്‍ നിന്നും അഴിമതിയാല്‍ കിട്ടിയ $10 കോടി ഡോളര്‍ തിരിച്ച് പടിക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നു →

ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു

ആസ്ഥാനം നെതര്‍ലാന്റ്സ് ആയി രജിസ്റ്റര്‍ ചെയ്ത ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ നികുതി ബില്ലില്‍ വലിയ ഡിസ്കൌണ്ട് – 80% വരെ – കിട്ടുന്നു എന്ന് NRC പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡച്ച് നികുതി ഓഫീസില്‍ അടക്കേണ്ട ‘effective tax percentage’ ല്‍ ഡച്ച് കമ്പനികളല്ലാത്തവര്‍ക്ക് വിലപേശാനുള്ള വിശാലമായ പദ്ധതികളുണ്ട്. ഇസ്രായേലിലെ കെമിക്കല്‍ കമ്പനി ICL നെക്കുറിച്ചുള്ള രേഖകളില്‍ അത് വ്യക്തമാണ്. 2011 ന്റെ തുടക്കത്തില്‍ ICL നെ ധനകാര്യവകുപ്പിന്റെ ഒരു യൂണിറ്റായ Netherlands Foreign Investment Agency … Continue reading ഡച്ച് നികുതി സ്വര്‍ഗ്ഗ കരാറുകളില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികള്‍ വലിയ ലാഭം നേടുന്നു →