ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍….

Federal Reserve ന്റെ 2013 ലെ Survey of Consumer Finances പുറത്തുവന്നു. ഊഹിക്കാകുമോ അതിലുള്ള കാര്യങ്ങള്‍? കഴിഞ്ഞ 25 വര്‍ഷം സമ്പന്നരുടെ സമ്പത്ത് കുന്നുകൂടുകയാണ്. മൊത്തം സമ്പത്തിന്റെ 44.8% ല്‍ നിന്ന് 54.4% ല്‍ എത്തി. മദ്ധ്യവര്‍ഗ്ഗത്തിനും ദരിദ്രര്‍ക്കുമുള്ള പങ്ക്, അതിന് വിപരീതമായി, മൊത്തം സമ്പത്തിന്റെ 33.2% ല്‍ നിന്ന് 24.7% ലേക്ക് താഴ്ന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍ കൂടുതല്‍ പാവങ്ങളായി മാറുന്നു. ഇപ്പോഴത്തെ സമ്പത്തിക രീതിയില്‍ മാറ്റം വരാന്‍ … Continue reading പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്നു, പാവപ്പെട്ടവര്‍….

അമേരിക്കക്കാര്‍ക്ക് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വരുമാന വിടവിനെക്കുറിച്ച് എന്ത് അറിയാം

ആഗോള അസമത്വം വീണ്ടും വളരുന്നു

Organization for Economic Cooperation and Development (OECD) ന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള അസത്വം വീണ്ടും വളരുകയാണ്. അമേരിക്ക അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. 34 അംഗ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് ഈ സംഘടന പരിശോധിച്ചത്. വരുമാന അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്ന് OECD Secretary General Angel Gurría പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. അമേരിക്കയിലാണ് ഏറ്റവും ഉയര്‍ന്ന അസമത്വത്തിന് അടുത്താണ്. ഇസ്രായേല്‍ തൊട്ടുപിറകിലുണ്ട്. പിന്നീട് ബ്രിട്ടണ്‍, ഗ്രീസ്. അമേരിക്കക്ക് മുകളില്‍ Turkey, Mexico, Chile … Continue reading ആഗോള അസമത്വം വീണ്ടും വളരുന്നു

ലോകത്തെ മൊത്തം സമ്പത്തിന്റെ 50% വും ഇപ്പോള്‍ കൈയ്യാളുന്നത് 1% ആളുകളാണ്

Credit Suisse ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോക ജനസംഖ്യയുടെ 1% വരുന്ന അതി സമ്പന്നരാണ് ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 50% വും നിയന്ത്രിക്കുന്നത്. സമ്പത്തിന്റെ ഇതുവരെയുള്ളതിലേക്കും ഏറ്റവും തീവൃമായ കേന്ദ്രീകരണമാണിത്. ഇതിന് വിപരീതമായി ലാറ്റിനമേരിക്കയില്‍ ശരാശരി ഗാര്‍ഹിക സമ്പത്ത് 17% കുറഞ്ഞു, യൂറോപ്പില്‍ 12% കുറഞ്ഞു. ജനത്തെ പിഴിയല്‍ തുടരുന്നു.

ആഗോള അസമത്വം 20 വര്‍ഷത്തിലേറ്റവും അധികം

ഇപ്പോഴത്തെ ആഗോള അസമത്വം 20 വര്‍ഷത്തിലേറ്റവും അധികം ആണെന്ന് പുതിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. Save the Children എന്ന സംഘമാണ് ഈ പഠനം നടത്തിയത്. ദാരിദ്ര്യം മുമ്പ് ദരിദ്ര രാജ്യങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ഇടത്തരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മൊത്തം ദരിദ്രരുടെ 70% കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം രാജ്യങ്ങളിലാണ്.

പണക്കാരെന്തുകൊണ്ട് കൂടുതല്‍ പണക്കാരാകുന്നു

അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? കുറച്ച് പേര്‍ക്ക് വളരേധികം പണം കിട്ടിയാല്‍ ഇത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം. എന്നാല്‍ അതൊരു കെട്ടുകഥയാണ്. യഥാര്‍ത്ഥത്തില്‍, പണം നമ്മുടെയെല്ലാവരില്‍ നിന്നും വളരെ ചെറിയ ഒരു കൂട്ടം ആളുകളുടെ പോക്കറ്റിലേക്ക് വലിച്ചെടുക്കുകയാണ്. അതെങ്ങനെ സംഭവിക്കുന്നു? പണം നിര്‍മ്മിക്കുന്ന രീതിയാണ് അതിന്റെ ഒരു കാരണം. ഇപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ഏകദേശം മുഴുവന്‍ പണവും നിര്‍മ്മിക്കുന്നത് … Continue reading പണക്കാരെന്തുകൊണ്ട് കൂടുതല്‍ പണക്കാരാകുന്നു