ആദിവാസി പരിസ്ഥിതി നേതാവായ Isidro Baldenegro López കൊലചെയ്യപ്പെട്ടു

Goldman Environmental Prize നേടിയ Isidro Baldenegro López മെക്സിക്കോയില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി നേതാവ് ദീര്‍ഘകാലമായി Sierra Madre മലകളിലെ നിയമവിരുദ്ധമായ മരം വെട്ടലിനെതിരേയും വനനശീകരണത്തിനെതിരേയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ്, തങ്ങളുടെ കുടുംബത്തിന്റെ പാരമ്പ്യരമായ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധ മരം വെട്ടലിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച അദ്ദേഹത്തിന്റെ അച്ഛനും കൊലചെയ്യപ്പെടുകയായിരുന്നു. — സ്രോതസ്സ് democracynow.org

2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു →