അമേരിക്കയുടെ തകര്‍ന്ന നികുതി വ്യവസ്ഥ

From Oxfam America’s new report Broken at the Top: "How America’s dysfunctional tax system costs billions in corporate tax dodging" — source taxjustice.net

വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി

ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ $480 കോടി ഡോളറിന് വാങ്ങുന്നു എന്ന് 39,000 തൊഴിലാളികളുടെ 45-ദിവസത്തെ സമരത്തെ വഞ്ചിച്ചുകൊണ്ട് വെരിസണ്‍(Verizon) പ്രഖ്യാപിച്ചു. യാഹുവിന്റെ restricted stock വാങ്ങാനായി വീണ്ടും ഒരു $110 കോടി ഡോളര്‍ വെരിസണ്‍ കൊടുക്കും. ഫെഡറല്‍ നിയന്ത്രണ അധികാരികളുടെ അംഗീകരാരം ഈ കരാറിന് വേണം. കഴിഞ്ഞ വര്‍ഷം $440 കോടി ഡോളറിന് ഓണ്‍ലൈന്‍ സേവന ദാദാക്കളായ AOL നെ വെരിസണ്‍ വാങ്ങിയിരുന്നു. യൂഹുവിനെ ഇനി AOL മായി കൂട്ടിച്ചേര്‍ക്കും. അങ്ങനെ അത് ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം … Continue reading വെരിസണ്‍ യാഹുവിനെ $480 കോടി ഡോളറിന് വാങ്ങി

പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്

ക്ലിന്റണ്‍ ചിരിക്കുന്നു

വാള്‍സ്ട്രീറ്റ് ഭീമനായ ഗോള്‍ഡ്മന്‍ സാച്ചെസിന് വേണ്ടി ഹിലറി ക്ലിന്റണ്‍ നടത്തിയ പ്രസംഗത്തെ Intercept ന്റെ Lee Fang അടുത്തിടെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രസംഗത്തിന് $675,000 ഡോളറാണ് ഫീസ് കിട്ടിത്. ഗോള്‍ഡ്മന്‍ സാച്ചെസിലെ പ്രസംഗത്തിന്റെ എഴുത്ത് രൂപം പ്രസിദ്ധപ്പെടുത്തമോ എന്ന് Manchester, New Hampshire ലെ ടൌണ്‍ഹാള്‍ പ്രസംഗം കഴിഞ്ഞ് ലീ ഫാങ് അവരോടു ചോദിച്ചു. അത് കേട്ട് ക്ലിന്റണ്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന് പോയി. ലീ ഫാങ് സംസാരിക്കുന്നു: 2001 ന് ശേഷം സ്വകാര്യ കോര്‍പ്പറേറ്റുകള്‍, ഫൌണ്ടേഷനുകള്‍, … Continue reading ക്ലിന്റണ്‍ ചിരിക്കുന്നു

കാലാവസ്ഥാ മാറ്റ നിര്‍ദ്ദേശങ്ങള്‍ ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു

ദീര്‍ഘകാലത്തെ സമരം നടത്തി അജണ്ട ExxonMobil ന്റെ 2016 ലെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നാല് പ്രവര്‍ത്തനങ്ങളും ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാമാറ്റ തെറ്റിധാരണ പരത്തിയതിന് ExxonMobil ന് എതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്ന അവസരത്തിലാണ് ഇത്. — സ്രോതസ്സ് thinkprogress.org corporate social responsibility? or just responsibility?

മൈക്രോസോഫ്റ്റ് ബ്രിട്ടണില്‍ £10 കോടി പൌണ്ടിന്റെ നികുതി വെട്ടിച്ചു

ബ്രിട്ടീഷ് നികുതി അധികാരികളുമായുള്ള രഹസ്യ കരാര്‍ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് അയര്‍ലാന്റില്‍ നിന്നുള്ള ശതകോടിക്കണക്കിനുള്ള വില്‍പ്പയില്‍ നിന്നുള്ള £10 കോടി പൌണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി കൊടുക്കാതെ കഴിച്ചിലായി. ബ്രിട്ടണിലെ ഉപഭോക്താക്കള്‍ 2011 ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും സോഫ്റ്റ്‌വെയറുകളില്‍ നിന്നും £800 കോടിയിലധികം പൌണ്ടിന്റെ വരുമാനമാണ് അയര്‍ലാന്റിലേക്ക് ഒഴുകിയത്. ബ്രിട്ടണില്‍ കോര്‍പ്പറേറ്റ് നികുതി 20% ആയിരിക്കുമ്പോള്‍ അയര്‍ലാന്റില്‍ അത് 12.5% ആണ്. — സ്രോതസ്സ് thetimes.co.uk

ജനങ്ങളുടെ എതിര്‍പ്പിനാല്‍ പെന്‍സില്‍വാനിയയിലെ ജല പ്രൊജക്റ്റ് നെസ്റ്റ്‌ലെ റദ്ദാക്കി

Monroe County യിലെ അരുവിയില്‍ നിന്ന് പ്രതി ദിനം 7.56 ലക്ഷം ലിറ്റര്‍ വെള്ളം എടുക്കുന്ന നെസ്റ്റ്‌ലെയുടെ പ്രൊജക്റ്റ് റദ്ദാക്കിയത് വഴി കിഴക്കന്‍ പെന്‍സില്‍വാനിയയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിജയം പ്രഖ്യാപിച്ചു. ജനുവരിയിലാണ് ജല ഭീമനായ നെസ്റ്റ്‌ലെക്കെതിരെ അവിടുത്തെ ജനങ്ങള്‍ കേസ് കൊടുത്തത്. അതിന് ശേഷം ധാരാളം സമരങ്ങളും നടന്നിരുന്നു. — സ്രോതസ്സ് democracynow.org

മൊണ്‍സാന്റോയെ കളിയാക്കിയതിന് കാര്‍ട്ടൂണിസ്റ്റിന്റെ പണി പോയി

ജീവസാങ്കേതികവിദ്യ കമ്പനികള്‍, രാസവസ്തു കോര്‍പ്പറേറ്റുകള്‍, കൃഷിവ്യവസായ ഭീമന്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രകൃതിയെക്കുറിച്ച് ഒരു ബഹുമാനവുമില്ലെന്ന് കടുത്ത അനുഭവങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. അവര്‍ക്ക് sense of humor ഉം ഇല്ലെന്ന് Rick Friday ഇപ്പോള്‍ തിരിച്ചറിഞ്ഞു. അയോവയിലെ കര്‍ഷകനും സ്വയം പഠിച്ച കാര്‍ട്ടൂണിസ്റ്റുമാണ് Friday. കഴിഞ്ഞ 21 വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയോടൊപ്പം വരുമാനത്തിനായി അയോവയിലെ Farm News എന്ന പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണുകളും അദ്ദേഹം വരക്കാറുണ്ട്. ഏപ്രില്‍ 30th 2016 വലിയ കടുത്ത വിമര്‍ശനമൊന്നുമില്ല ഈ കാര്‍ട്ടൂണില്‍. എന്നാല്‍ അടുത്ത ദിവസം Farm … Continue reading മൊണ്‍സാന്റോയെ കളിയാക്കിയതിന് കാര്‍ട്ടൂണിസ്റ്റിന്റെ പണി പോയി